മാമോദീസ ചടങ്ങിലെ വാക്കുതര്‍ക്കത്തിനെ പിന്നാലെ കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍; പ്രതികള്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്

സ്വന്തം ലേഖിക കുമ്പളങ്ങി: എറണാകുളം കുമ്പളങ്ങിയില്‍ മാമോദീസ ചടങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കുമ്പളങ്ങി സ്വദേശികളായ ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന്‍റെ മുന്നില്‍ വച്ച്‌ ഒരു സംഘം ആളുകള്‍ അനില്‍കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. തലേദിവസം മാമോദീസ ചടങ്ങിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളില്‍ ഒരാളായ ജിതിനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഈ സംഘത്തില്‍ ഉണ്ടായിരുന്നവരാണ് ജിജോയും ഷാരോണും. പ്രതികളുമായി […]

കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി; നടപടി ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖിക ന്യൂഡൽഹി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കമാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ് നിലവില്‍ കണ്ടുകെട്ടിയിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പി ചിദംബരം മന്ത്രിയായിരിക്കെ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചുവെന്നും ഇഡി പ്രസ്താവനയില്‍ വിശദമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകനായ കാര്‍ത്തി തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക് സഭാ എംപി കൂടിയാണ്. ഇന്ദിരാണി […]

പീരുമേട് പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരൻ്റെ അനാശാസ്യ കേന്ദ്രം; റിപ്പോർട്ട് ചെയ്യുന്നതിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ച്ച; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ സ്ഥലം മാറ്റി തടിതപ്പി പൊലീസും; കൂടുതൽ പൊലീസുകാർക്ക് പങ്കെന്ന് സൂചന

സ്വന്തം ലേഖിക പീരുമേട്: ഇടുക്കിയിലെ പീരുമേട് പൊലീസ് സ്റ്റേഷനു സമീപം പൊലീസുകാരനുള്‍പ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനു ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് പീരുമേട്ടിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സജീവനെ സ്ഥലം മാറ്റി. അതേസമയം കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീരുമേട് പൊലീസ് സ്റ്റേഷന് 300 മീറ്റര്‍ മാത്രമകലെ അനാശ്വസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന വിവരം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജീവന്‍ […]

അപകടനില തരണം ചെയ്ത് കോട്ടയിലെ നവജാതശിശു; കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; കുട്ടി ഭര്‍ത്താവിന്റേത് തന്നെയെന്നും മാസം തികയാതെ പ്രസവിച്ചതിനാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് യുവതി; കുഞ്ഞ് തന്റെയല്ലെന്നും മൂത്ത കുട്ടിയെ വിട്ടുകിട്ടണമെന്ന് പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പൊലീസും…..!

സ്വന്തം ലേഖിക പത്തനംതിട്ട: മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചതെന്ന് കരുതിയാണ് കുഞ്ഞിനെ ബക്കറ്റിലാക്കി വച്ചതെന്നും അമിത രക്തസ്രാവം മൂലം തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതിയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും കോട്ടയിലെ വാടക വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ മാതാവ് മൊഴി നല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും പൊലീസിനും ഇവര്‍ ഒരേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. കുട്ടി ഭര്‍ത്താവിന്റേത് തന്നെയാണ്. മാസം തികയാതെ ജനിപ്പോള്‍ തന്നെ കുട്ടി മരിച്ചതായി തോന്നി. ഇതിനോടകം തന്റെ നില വഷളാവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. ഒരിക്കലും താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതല്ലെന്ന […]

നയന സൂര്യന്റെ മരണം; നിര്‍ണായക ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: നയന സൂര്യന്റെ മരണത്തില്‍ നിര്‍ണായ ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാതില്‍ തള്ളി തുറന്നാണ് സുഹൃത്തുകള്‍ അകത്ത് കയറിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ സുഹ്യത്തുക്കള്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി. സാക്ഷികളുടെ സാനിധ്യത്തില്‍ അതേ മുറിയുടെ വാതില്‍ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡും ഈ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. രണ്ടാഴ്ച മുൻപ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയില്‍ […]

ജപ്തി നടപടികൾക്കായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയ കേസിൽ കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കടുത്തുരുത്തി: സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ആയാംകുടി ലക്ഷംവീട് കോളനിയിൽ ബാബു (49) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി ബാങ്കിൽ നിന്നും ജപ്തി നടപടികളുടെ ഭാഗമായി ഇയാളുടെ വീട്ടിലെത്തിയ സംസ്ഥാന സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറെയും, സഹപ്രവർത്തകരെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫോട്ടോ മൊബൈൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം തോപ്പിൽ വീട്ടിൽ സേവ്യർ മകൻ പവൻ സേവ്യർ (24) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ പകർത്തി ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് […]

സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു; നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനം; പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ…!

സ്വന്തം ലേഖിക ന്യൂഡല്‍ഹി: നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മനംനൊന്താണ് കൊലപാതകമെന്ന് പ്രതി പറഞ്ഞു. പ‌ഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം 12നായിരുന്നു കൊലപാതകം. സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദേശായി എന്ന സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മനംനൊന്താണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് ചോദ്യം ചെയ്യലിനൊടുവില്‍ മോഹന്‍ ദേശായി സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീരങ്കി യൂണിറ്റിലാണ് മോഹന്‍ ദേശായ് പ്രവര്‍ത്തിച്ചിരുന്നത്. […]

എന്‍എസ്‌എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം; പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ സൈനികന്‍ അക്രമിച്ചെന്ന് പരാതി; പൊലീസാണ് മര്‍ദ്ദിച്ചതെന്ന് കുടുംബം….!

സ്വന്തം ലേഖിക കൊല്ലം: കൊല്ലം കൊട്ടിയത്ത് പരാതി അന്വേഷിക്കാനെത്തിയ സി ഐയേയും എസ് ഐയേയും സൈനികന്‍ അക്രമിച്ചെന്ന് പരാതി. കൊട്ടിയം സ്വദേശിയായ പ്രതി കിരണ്‍കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച്‌ കീഴടക്കി. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ‍ര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊട്ടിയം ചെന്താപ്പൂരിലെ എന്‍എസ്‌എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛന്‍ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച്‌ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. വൈകിട്ടോടെ […]

ജി-20 പ്രതിനിധികള്‍ക്കൊപ്പം മദ്യപിക്കാന്‍ ഭീഷണി; കൊച്ചി സിറ്റി പൊലീസിലെ ഗ്രേഡ് എസ്.ഐയെ തിരിച്ചയച്ച് കോട്ടയം എസ്.പി; സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖിക കൊച്ചി: ജി-20 ഉച്ചകോടി പ്രതിനിധികളോടൊപ്പം മദ്യസത്കാരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുമരകത്തെ ആഡംബര ഹോട്ടലില്‍ ‘കൈയൂക്ക്’ കാട്ടിയ എസ്.ഐയെ സുരക്ഷാ ചുമതലയില്‍ നിന്ന് നീക്കി കൊച്ചിയിലേക്ക് തിരിച്ചയച്ചു. കൊച്ചി സിറ്റി പൊലീസിലെ ഒരു ഗ്രേഡ് എസ്.ഐ യെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം എസ്.പി അടിയന്തരമായി നീക്കിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഈമാസം നാലിനായിരുന്നു സേനയെ നാണക്കേടിലാക്കിയ സംഭവം. വിദേശ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിലെ സുരക്ഷാ ചുമതലയായിരുന്ന എസ്.ഐ, പ്രതിനിധികളുടെ വിരുന്നുസത്കാര സ്ഥലത്തെത്തി തനിക്കും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാധിക്കില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ […]