പാവപ്പെട്ടവൻ പീഡനക്കേസിൽ പ്രതിയായാൽ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് ജയിലിലടക്കും കേരള പോലീസ്; നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് 89 ദിവസം ജയിലിലടച്ചു; വിജയ് ബാബുവിൻ്റെ പാസ്പോർട്ട് റദ്ദാക്കി വരിഞ്ഞ് മുറുക്കി;  വനിതാ ഡോക്ടറെ പീഡിപ്പിച്ചതടക്കം രണ്ട് പീഡനക്കേസിലും ഹൈക്കോടതിയെ വ്യാജരേഖ നൽകി കബളിപ്പിച്ച കേസിലും പ്രതിയായിട്ടും കേരള പോലീസിലെ കൊടും ക്രിമിനലും പീഡനവീരനും സംഘടനാ നേതാവുമായ സി ഐ സൈജുവിനെ തൊടാൻ കേരള പോലീസിന് മടി; സി ഐ ഒളിവിലായിട്ട് മാസങ്ങൾ !

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും എന്നതാണ് ഇടത് സർക്കാരിന്റെ നയം.

മുഖ്യമന്ത്രി ഇക്കാര്യം ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും
ഇതൊന്നും ബാധകമല്ലാതെ രണ്ട് പീഡനക്കേസുകളിലും വ്യാജരേഖ നൽകി ഹൈക്കോടതിയെ കബളിപ്പിച്ച കേസിലും പ്രതിയാക്കപ്പെട്ട സി.ഐ വിലസുകയാണ്.
മലയൻകീഴ് സി.ഐയായിരുന്ന എ.വി. സൈജുവാണ് സേനയെയാകെ നാണക്കേടിലാക്കി മാസങ്ങളായി ഒളിവിൽ തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ പിടികൂടാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നേരിട്ടിറങ്ങി ശ്രമിച്ചിട്ടും നടന്നില്ല. പോലീസിന്റെ ഉന്നത തല യോഗത്തിൽ റൂറൽ എസ്.പിക്ക് വിമർശനമേൽക്കേണ്ടി വന്നതും ഈ അറസ്റ്റ് നടക്കാത്തതിനാലായിരുന്നു.

ഡി.ജി.പി പലവട്ടം നിർദ്ദേശിച്ചിട്ടും സി.ഐയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു. ഈ സ്വാധീനമുപയോഗിച്ചാണ് സൈജു അറസ്റ്റും പിരിച്ചുവിടലുമെല്ലാം ഒഴിവാക്കിയെടുക്കുന്നത് എന്നാണ് ആക്ഷേപം.

വനിതാ ഡോക്ടറിന്റെ പീഡനക്കേസിനു പുറമേ രണ്ടാമതൊരു പീഡനക്കേസിലും, ജാമ്യം നേടാൻ ഹൈക്കോടതിയിൽ വ്യാജരേഖ നൽകിയ കേസിലും പ്രതിയായിരുന്നു സൈജു. സൈജു പാരലൽ കോളേജിൽ പഠിപ്പിച്ച കുടുംബസുഹൃത്തായ വിദ്യാർത്ഥിയായിരുന്നു രണ്ടാമത്തെ ഇര. അവർ ഇപ്പോൾ അദ്ധ്യാപികയാണ്. ഈ ഇരയെ സ്വാധീനിച്ച് രണ്ടാം പീഡനക്കേസ് ഒതുക്കിതീർത്തെന്നാണ് സൂചന.

മലയൻകീഴ് എസ്.ഐയായിരിക്കെയാണ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന വനിതാ ഡ‌ോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചത്. സി.ഐയ്ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സ‌സ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.

എന്നിട്ടും രണ്ട് പീഡനക്കേസായപ്പോഴാണ് സൈജുവിനെ സസ്പെൻഡ് ചെയ്തത്. വനിതാ ഡോക്ടറെയും കുടുംബസുഹൃത്തിനെയും പീഡിപ്പിച്ച കേസിലും പ്രതിയാവുകയും ഇതിലൊരു പീഡനക്കേസിൽ ജാമ്യം നേടാൻ ഹൈക്കോടതിയിൽ വ്യാജരേഖ നൽകിയതിന് വീണ്ടും കേസിൽ കുരുങ്ങുകയും ചെയ്ത സി.ഐ എ.വി.സൈജു മാസങ്ങളായി ഒളിവിലായിട്ടും അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസിനായിട്ടില്ല.