പതിനഞ്ചുകാരിയെ ഭര്‍ത്താവ് പീഡിപ്പിക്കുന്നത് ഭാര്യ ചിത്രീകരിച്ച സംഭവം; ദൃശ്യങ്ങള്‍ വിറ്റത് പതിനായിരം രൂപയ്ക്കെന്ന് വിഷ്ണു; പ്രതിയുടെ അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും

സ്വന്തം ലേഖിക കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിറ്റത് പതിനായിരം രൂപയ്ക്കെന്ന് കേസില്‍ പിടിയിലായ വിഷ്ണു. 15കാരിയായ പെണ്‍കുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതേ കേസില്‍ പിടിയിലായ വിഷ്ണുവിന്റെ ഭാര്യയായ സ്വീറ്റിയാണ് ചിത്രീകരിച്ചത്. ശേഷം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വാങ്ങിയവര്‍ക്കെതിരെ അന്വേഷണം നീളുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദൃശ്യങ്ങള്‍ വിറ്റത് വഴി പതിനായിരം രൂപ ലഭിച്ചതായി വിഷ്ണു മൊഴി നല്‍കിയത്. മൊഴി സ്ഥിരീകരിക്കാനായി പ്രതിയുടെ അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. പീഡന ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ കൈമാറി എന്നറിയാൻ സൈബര്‍ പൊലീസിന്റെ […]

ആലുവയിലെ കൊലപാതകം; പ്രതി അസ്‌ഹാക്ക് ആലത്തിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; ചുമത്തിയത് ഒൻപത് വകുപ്പുകള്‍; പ്രതിയെ ഏഴ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

സ്വന്തം ലേഖിക ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഹാക്ക് ആലത്തിനെ റിമാൻഡ് ചെയ്തു. 14ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. വെെദ്യപരിശോധനയ്ക്ക് ശേഷം അസ്ഹാക്കിനെ ജയിലിലേയ്ക്ക് മാറ്റി. പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നല്‍കുമെന്നാണ് വിവരം. ഏഴുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ അടക്കം ഒൻപത് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസ് പോക്‌സോ കോടതി പരിഗണിക്കും. കൃത്യം ചെയ്തത് അസ്ഹാക്ക് ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ നിഗമനം. […]

ഫ്ലാറ്റിൽ മാലിന്യം ശേഖരിക്കാനെത്തിയ സമയത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ചു; വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 52കാരന്‍ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 52കാരന്‍ പിടിയില്‍. അത്താണി സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്‍വശം പടിയഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ പി വി സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു. ഇക്കഴിഞ്ഞ 26ന് ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്ലാറ്റില്‍ മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാലിന്യം കൊണ്ട് വന്ന് വാഹനത്തില്‍ ഏല്‍പ്പിച്ച ശേഷം തിരികെ […]

ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: നടത്തിപ്പുകാരിയും യുവാക്കളും പത്തനംതിട്ടയിൽ അറസ്റ്റില്‍; പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും

സ്വന്തം ലേഖിക കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ […]

നൗഷാദ് ‘തിരോധാന’ കേസ്: ഭാര്യ അഫ്‌സാന ഇന്ന് ജയില്‍ മോചിതയാകും; കബളിപ്പിച്ച കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ്

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ഇന്ന് ജയില്‍ മോചിതയാകും. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഫ്‌സാന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ സബ് ജയിലില്‍ ഇന്ന് ജാമ്യ ഉത്തരവ് ഹാജരാക്കും. ഇതോടെ അഫ്‌സാനയ്ക്ക് ജയില്‍മോചിതയാകാം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി […]

“അതിഥി തൊഴിലാളികൾ” എന്ന ഓമനപ്പേര് കൊടുത്ത് നമ്മൾ ആദരിച്ചവരിൽ പലരും കൊടും ക്രിമിനലുകൾ ; പായിപ്പാട്ടും, പൂവൻതുരുത്തിലും ,കോട്ടയം മാർക്കറ്റിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഏറെയും ക്രിമിനലുകൾ ; കോട്ടയം നഗരത്തിലെ പച്ചക്കറി തട്ടുകളിൽ പച്ചക്കറി വിൽപന പേരിന് മാത്രം ; നടക്കുന്നത് കഞ്ചാവു മുതൽ ബ്രൗൺ ഷുഗർ വരെയുള്ള മയക്കുമരുന്ന് കച്ചവടം; കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ഒറ്റ അന്യ സംസ്ഥാനക്കാരനും ലൈസൻസില്ല; തിരിഞ്ഞ് നോക്കാതെ മോട്ടോർ വാഹന വകുപ്പ് !

സ്വന്തം ലേഖകൻ കോട്ടയം :”അതിഥി തൊഴിലാളികൾ” എന്ന ഓമനപ്പേര് കൊടുത്ത് നമ്മൾ ആദരിച്ചവരിൽ പലരും കൊടും ക്രിമിനലുകളാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തി മാന്യമായി തൊഴിലെടുത്ത് മടങ്ങുന്നത് ചെറിയ ശതമാനം മാത്രം തൊഴിലാളികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരിൽ ഏറിയപങ്കും കൊടും ക്രിമിനലുകളാണ്. ഇവരുടെ കണക്കോ രേഖകളോ തൊഴിൽ വകുപ്പിന്റെ പക്കലില്ലെന്നതാണ് വസ്തുത. പായിപ്പാട്ടും, പൂവൻതുരുത്തിലും ,കോട്ടയം മാർക്കറ്റിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഏറെയും ക്രിമിനലുകളാണ്. കോട്ടയം നഗരത്തിലെ പച്ചക്കറി തട്ടുകളിൽ പേരിന് മാത്രം പച്ചക്കറി വിൽക്കുകയും ഇതിന്റെ […]

ആലുവായിൽ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയതിന് ഉത്തരവാദി സംസ്ഥാന സർക്കർ; അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നവർ പലരും കൊടും ക്രിമിനലുകൾ ; അന്യസംസ്ഥാനക്കാർ തല്ലികൊല്ലുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടും നടപടി എടുക്കാതെ സർക്കാർ; അഡ്രസും രേഖകളുമില്ലാതെ പച്ചക്കറി കടകളിലും മീൻ കടകളിലും ഹോട്ടലുകളിലുമടക്കം പണിയെടുക്കുന്നവരിൽ ഏറിയപങ്കും കൊടും ക്രിമിനലുകൾ; പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി പട്ടാപ്പകൽ വീടുകൾ തോറും കയറിയിറങ്ങുന്നതും ഈ ഭായിമാർ തന്നെ; ഭായിമാരുടെ കണക്കും രേഖകളും പരിശോധിക്കാതെ പൊലീസും തൊഴിൽ വകുപ്പും!

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർദ്ധിച്ചിട്ടും തൊഴിലാളികളുടെ കൃത്യമായ കണക്കും രേഖകളും പരിശോധിക്കാതെ പൊലീസും , തൊഴിൽ വകുപ്പും . കൊലപാതകം, മോഷണം, പീഡനം തുടങ്ങി പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുക വരെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് ആലുവയിൽ കണ്ടത്. ഒരു മാസം മുൻപാണ് കോട്ടയം പൂവൻതുരുത്തിലുള്ള വ്യവസായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കടയിനിക്കാട് സ്വദേശി ജോസിനെ അസം സ്വദേശി മനോജ്‌ ബറൂവ കമ്പി വടിക്ക് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് […]

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ണൂർ സ്വദേശിയെ വെറുതെ വിട്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് വൈക്കം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി കണ്ണൂർ സ്വദേശി ശിവദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വി.സതീഷ് കുമാർ വെറുതെ വിട്ടു കൊണ്ട് ഉത്തരവായി. 2022 ലാണ് വൈക്കത്ത് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് വൈക്കം പോലീസ് കേസെടുത്തത്. പ്രതിക്കു വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്‌ലി ആന്റണി,അഡ്വ.ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കോടതിയിൽ ഹാജരായി.

നൗഷാദിനെ കാണാതായ ദിവസം അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മ‍ര്‍ദ്ദിച്ചു; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; നൗഷാദിനെ കൊന്നുവെന്ന ഭാര്യയുടെ മൊഴിക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…..!

സ്വന്തം ലേഖിക പത്തനംതിട്ട: ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുൻപ് കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച്‌ ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിന് മൊഴി നല്‍കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ കുറവിലങ്ങാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്.റ്റി, എസ്.ഐ സന്തോഷ്, എ.എസ്.ഐ അജി, സി.പി.ഓ പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ […]