പൊലീസ് കസ്റ്റഡിയിൽ മരിച്ച പ്രതിയുടെ വയറ്റിൽ എംഡിഎംഎ പാക്കറ്റ്; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മയക്കുമരുന്ന് കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടത്തിൽ; ; തങ്ങൾ കുടുംബക്കാരായ താമിർ ജിഫ്രിയുടെ കുടുംബം ഞെട്ടലിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന് ; സിബിഐയിൽ അടക്കം ജോലി ചെയ്ത മികച്ച കുറ്റാന്വേഷകനായ ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ കസ്റ്റഡി മരണക്കേസ് അന്വേഷിക്കും !
സ്വന്തം ലേഖകൻ
മലപ്പുറം : പൊലീസ് കസ്റ്റഡിയിലായിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ
വയറ്റിൽനിന്നും പ്ലസ്റ്റിക് പാക്കറ്റിൽ പൊതിഞ്ഞ എം.ഡി.എം.എ പാക്കറ്റ് കണ്ടെടുത്തു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു എം.ഡി.എം.എ പാക്കറ്റ് കണ്ടെത്തിയത്. ഇതു പ്രതിയെ പിടികൂടുന്നതിനു തൊട്ടുമുമ്പു പൊലീസിനെ കണ്ട് പ്രതി വിഴുങ്ങിയതാകാമെന്നാണു പൊലീസ് സംശയിക്കുന്നത്.
താനൂരിൽ എം.ഡി.എം.എ കേസിൽ പിടിയിലായ മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ മുല്ലകോയ തങ്ങളുടെ മകൻ താമിർ ജിഫ്രി തങ്ങളാണ്(29)യാണു പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ഇയാളെ തിങ്കളാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പൊലീസ് ദേവധാർ പാലത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രിക്ക് മർദ്ദനമേറ്റതിനേ തുടർന്നാണ് മരണമടഞ്ഞതെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിട്ടത്.
സിബിഐയിൽ അടക്കം പ്രവർത്തന പരിചയമുള്ളതും മികച്ച കുറ്റാന്വേഷകനുമായ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി റെജി എം കുന്നിപ്പറമ്പനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
റജി കുന്നിപ്പറമ്പൻ സി.ബി.ഐ യിൽ ഇൻസ്പെക്ടർ ആയിരിക്കേ കാസർഗോഡ് പെർളയിലെ ജബ്ബാർ വധക്കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്. ചെമ്പരിക്ക ഖാസിയുടെ മരണത്തെപ്പറ്റി അന്വേഷിച്ച സി.ബി.ഐ സംഘത്തിലും ഇദ്ദേഹം അംഗമായിരുന്നു. കോട്ടയം വിജിലൻസിൽ ജോലി ചെയ്യവേ നിരവധി ട്രാപ്പ് കേസുകൾ പിടികൂടുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും മിന്നൽ പരിശോധനകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി കുഞ്ഞിമൊയ്തീൻ കുട്ടി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ ഇയാൾക്ക് മർദനമേറ്റതായാണ് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാകൂ.