സാലറി അക്കൗണ്ടില്‍ നിന്ന് നയാപൈസ പോലും പിന്‍വലിക്കില്ല; സുരേഷ് കൈക്കൂലി വാങ്ങിയത് മന്ത്രി അദാലത്ത് നടത്തുമ്പോള്‍; വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമെന്ന് വിജിലൻസ്

സ്വന്തം ലേഖിക പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്. സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറില്‍ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു. സുരേഷിൻ്റെ വീട്ടില്‍ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി […]

ഒടുവില്‍ നടപടി…! കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്‌എച്ച്‌ഒയ്ക്ക് സ്ഥലമാറ്റം

സ്വന്തം ലേഖിക കൊച്ചി: കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്‌എച്ച്‌ഒ മനുരാജിന് സ്ഥലമാറ്റം. കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കാണ് മാറ്റിയത്. മനുരാജ് യുവാവിനെ വാഹന ഇടിച്ച ശേഷം നിര്‍ത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ മനുരാജിനെതിരെ പൊലീസ് ഇന്ന് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് സ്ഥലമാറ്റം. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കെ എല്‍ 64 F 3191 നമ്ബറിലുള്ള കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു വനിത ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. അപകട സമയത്ത് കാറോടിച്ചിരുന്നത് കടവന്ത്ര എസ് […]

എരുമേലിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കേസിൽ അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് കുറുവമൊഴി, കൂവപ്പള്ളി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവമൊഴി കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പിൽ വീട്ടിൽ അഖിൽ വിജയൻ (വിമൽ 31), കുറുവാമൊഴി കൊരട്ടി ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പിൽ വീട്ടിൽ അലൻ ജോൺ (അപ്പു 24), കുറുവാമൊഴി കൊരട്ടി ഭാഗത്ത് കരിമ്പനാകുന്നേൽ വീട്ടിൽ അമൽ കെ.ഷാജി (പൊന്നാച്ചൻ 21) എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അനന്തു അജി (പൊന്നു 23)കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ അനന്തു മോഹനൻ (25) എന്നിവരെയാണ് എരുമേലി […]

ഒച്ചത്തില്‍ പാട്ട് പാടിയതിലുള്ള വിരോധം…! വീട്ടിൽ അതിക്രമിച്ച കയറി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: അതിരമ്പുഴയിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പ്രിയദർശനി കോളനി House no. J 123-ൽ മനോജ്‌ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം പതിനേഴാം തീയതി തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവ് തന്റെ വീട്ടിൽ ഇരുന്ന് ഒച്ചത്തില്‍ പാട്ടുപാടിയതിലുള്ള വിരോധം മൂലം മനോജ്‌ അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; രാമപുരം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. രാമപുരം ആനന്ദഭവനം വീട്ടിൽ സോമനാഥൻ മകൻ ശരത് സോമനാഥൻ(23) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മേലുകാവ്, കൂത്താട്ടുകുളം, പെരുമ്പാവൂർ, കാലടി, മൂവാറ്റുപുഴ,പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരവധി മോഷണം, കവർച്ച എന്നീ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ […]

ഏഴ് ദിവസം കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ആരോഗ്യ നില മനസിലാകൂ….! ഡോ. വന്ദനയുടെ കൊലയാളി സന്ദീപിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; സുരക്ഷയൊരുക്കണമെന്ന് കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസില്‍, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ‘ ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാല്‍ […]

സ്വന്തം ഭര്‍ത്താവ് നോക്കിയിരിക്കെ ഒന്നിലേറെ പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും; ആവശ്യമുള്ള സമയങ്ങളില്‍ അടിമയെ പോലെ സഹായങ്ങള്‍ ചെയ്ത് ഭര്‍ത്താവും; വിദേശങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള കൊക്കോള്‍ഡ് സംഘങ്ങള്‍ കേരളത്തിലും സജീവം…..മണർകാട് യുവതി ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ പങ്കാളി കൈമാറ്റം ചർച്ചയാകുന്നു !

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാലില്‍ കൊല്ലപ്പെട്ട യുവതി പങ്കാളി കൈമാറ്റം സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം ആദ്യം പരാതി നല്‍കിയതോടെയാണ് വിദേശ രാജ്യങ്ങളില്‍ കേട്ടുപരിചയം മാത്രമുള്ള കൊക്കോള്‍ഡ് നമ്മുടെ കൊച്ചുകേരളത്തിലും സജീവമായി പ്രവര്‍ത്തിക്കുണ്ടെന്ന് പുറംലോകം അറിഞ്ഞത്. എന്നിട്ടും ഇത്തരം സംഘങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതാണ് കോട്ടയത്തെ പരാതിക്കാരിയായ യുവതിയുടെ ജീവനെടുത്തത്. പരാതിയുമായി മറ്റ് യുവതികള്‍ എത്താതിരുന്നതും പിടിയിലായ പുരുഷന്മാരുടെ ഭാര്യമാര്‍, തങ്ങള്‍ സ്വമേധായയാണ് മറ്റ് പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന നിലപാടെടുത്തതും പങ്കാളി കൈമാറ്റ കേസിനെ ദുര്‍ബലപ്പെടുത്തി. കോട്ടയത്തെ യുവതിയുടെ പരാതി ബലാത്സംഗക്കേസായി മാറുകയും ചെയ്തു. […]

ബിഎസ്‌എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ബഡ്സ് നിയമ പ്രകാരം ഉത്തരവ്; സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍ക്കാൻ നീക്കം

സ്വന്തം ലേഖിക തിരുവനന്തപുരം: ബിഎസ്‌എൻഎല്‍ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനായി ബഡ്സ് നിയമ പ്രകാരം ഉത്തരവിറക്കി. സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള കേന്ദ്ര നിയമമാണ് ബഡ്സ് നിയമം. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ബ‍ഡ്സ് നിയമം ചുമത്തുന്നത് ഇതാദ്യമാണ്. 200 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്‌എൻഎല്‍ സഹകരണ സംഘത്തില്‍ നടന്നത്. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സജ്ഞയ് കൗള്‍ ഐഎഎസ് ഉത്തരവിറക്കിയത്. സ്വത്തുകള്‍ കണ്ടെത്തി ലേലം ചെയ്യാൻ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയാണ് […]

ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണി; സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ ക്യാമറ വിദഗ്ധൻ എംഡിഎംഎയുമായി എക്​സൈസിന്‍റെ പിടിയിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ കാമറ വിദ്​ധൻ നാലു ഗ്രാം എം.ഡി.എം.എയുമായി എക്​സൈസിന്‍റെ പിടിയിൽ. ഇടുക്കി കുന്നത്ത്​ മറ്റം അനീഷ്​ ആന്‍റണിയാണ്​ (23) പിടിയിലായത്​. കോട്ടയം എക്​സൈസ്​ സ്​പെഷൽ സ്ക്വാഡ്​ ഇൻസ്​പെക്ടർ അൽ​​േഫാൻസ്​ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ പിടികൂടിയത്​. എൻജിനീയറിങ്​ ബിരുദധാരിയായ യുവാവ്​ ഒരു മാസമായി എക്​സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. സിനിമ -സീരിയൽ നിർമാതാക്കൾ എന്ന വ്യാജേന പ്രതിയുമായി സംസാരിച്ച ഉദ്യോഗസ്ഥർ എം.ഡി.എം.എ ആവശ്യ​പ്പെട്ടു. തുടർന്ന്​ പ്രതി ആവശ്യപ്പെട്ട രഹസ്യകേന്ദ്രത്തിലെത്തി. അവിടെവെച്ച്​ പിടികൂടുകയായിരുന്നു. ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്നാണ്​​ ലഹരിപാക്കറ്റുകൾ കണ്ടെത്തിയത്​. നിരവധി കോളജ്​ […]

55 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറൻസി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് മലപ്പുറം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക മലപ്പുറം: പോത്തുകൽ സ്വദേശിയുടെ 55 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറൻസി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞവർഷം ക്രിപ്റ്റോറൻസി ട്രേഡിങ്ങ് സഹായിക്കാം എന്നുപറഞ്ഞു കൂട്ടിയ പരാതിക്കാരന്റെ മെയിൽ അക്കൗണ്ടും, വാസിർ എക്സ് അക്കൗണ്ടും ഹാക്ക് ചെയ്തു അക്കൗണ്ടിൽ ഉണ്ടായിരുന്ന 55 ലക്ഷം രൂപ വിലമതിക്കുന്ന മാറ്റിക്, യുഎസ്ഡിടി ക്രിപ്റ്റോറൻസികൾ, സഹോദരന്മാരായ പ്രതികൾ കെവൈസി ആവശ്യമില്ലാത്തതും, കണ്ടുപിടിക്കാൻ സാധ്യത ഇല്ലാതിരുന്നതുമായ പ്രൈവറ്റ് വാലറ്റ് കളിലേക്കുമാറ്റി തട്ടിയെടുക്കുകയായിരുന്നു. ഇതിലെ ഒന്നാം പ്രതിയായ യൂസഫിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരനും, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദദാരിയും, ബാംഗ്ലൂർ […]