ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണി; സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ ക്യാമറ വിദഗ്ധൻ എംഡിഎംഎയുമായി എക്​സൈസിന്‍റെ പിടിയിൽ

ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണി; സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ ക്യാമറ വിദഗ്ധൻ എംഡിഎംഎയുമായി എക്​സൈസിന്‍റെ പിടിയിൽ

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ കാമറ വിദ്​ധൻ നാലു ഗ്രാം എം.ഡി.എം.എയുമായി എക്​സൈസിന്‍റെ പിടിയിൽ.

ഇടുക്കി കുന്നത്ത്​ മറ്റം അനീഷ്​ ആന്‍റണിയാണ്​ (23) പിടിയിലായത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്​സൈസ്​ സ്​പെഷൽ സ്ക്വാഡ്​ ഇൻസ്​പെക്ടർ അൽ​​േഫാൻസ്​ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ പിടികൂടിയത്​. എൻജിനീയറിങ്​ ബിരുദധാരിയായ യുവാവ്​ ഒരു മാസമായി എക്​സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

സിനിമ -സീരിയൽ നിർമാതാക്കൾ എന്ന വ്യാജേന പ്രതിയുമായി സംസാരിച്ച ഉദ്യോഗസ്ഥർ എം.ഡി.എം.എ ആവശ്യ​പ്പെട്ടു. തുടർന്ന്​ പ്രതി ആവശ്യപ്പെട്ട രഹസ്യകേന്ദ്രത്തിലെത്തി. അവിടെവെച്ച്​ പിടികൂടുകയായിരുന്നു.

ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്നാണ്​​ ലഹരിപാക്കറ്റുകൾ കണ്ടെത്തിയത്​. നിരവധി കോളജ്​ വിദ്യാർഥികൾ ഇയാളിൽനിന്ന്​ എം.ഡി.എം.എ വാങ്ങാറു​ണ്ടെന്ന്​ വ്യക്​തമായതായി എക്​​സൈസ്​​ പറഞ്ഞു.

പ്രതിയുടെ നെടുങ്കുന്നത്തെ ഫ്ലാറ്റ്​ പരിശോധിച്ചപ്പോൾ ലഹരി ഇടപാടുകൾ നടത്തിയതിന്‍റെ രേഖകൾ ലഭിച്ചു. എക്സൈസിന്‍റെ കസ്റ്റഡിയിലുള്ളപ്പോഴും ഇയാളുടെ മൊബൈലിലേക്കു വിളികൾ വന്നിരുന്നു.

മൊബൈൽ ഫോൺ കേ​ന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഒരു ഗ്രാം എം.ഡി.എം.എ 5000 രൂപക്കാണ്​ ഇയാൾ വിറ്റിരുന്നത്​. ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണിയാണ്​ പിടിയിലായത്​.

പ്രതിക്ക്​ എം.ഡി.എം.എ നൽകിയവരെകുറിച്ചും അ​േന്വഷണം ആരംഭിച്ചതായി എക്​​സൈസ്​​ അറിയിച്ചു.

റെയ്​ഡിൽ പ്രിവന്‍റീവ്​ ഓഫിസർമാരായ കെ.ആർ. ബിനോദ്​, കെ.എൻ. വിനോദ്​, സിവിൽ എക്​സൈസ്​ ഓഫിസർമാരായ വി. വിനോദ്​കുമാർ, ​ കെ.എസ്​. നിമേഷ്​, ​കെ.വി. പ്രശോഭ്​, ഹാംലറ്റ്​, നിഫി ജേക്കബ്, ബി.എം. നൗഷാദ്​, എം.പി. ധന്യ​മോൾ, ​ ഡ്രൈവർ ​ കെ.കെ. അനിൽ എന്നിവർ പ​ങ്കെടുത്തു.