55 ലക്ഷം രൂപ വിലമതിക്കുന്ന  ക്രിപ്റ്റോകറൻസി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് മലപ്പുറം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം

55 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറൻസി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് മലപ്പുറം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക

മലപ്പുറം: പോത്തുകൽ സ്വദേശിയുടെ 55 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറൻസി തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.

കഴിഞ്ഞവർഷം ക്രിപ്റ്റോറൻസി ട്രേഡിങ്ങ് സഹായിക്കാം എന്നുപറഞ്ഞു കൂട്ടിയ പരാതിക്കാരന്റെ മെയിൽ അക്കൗണ്ടും, വാസിർ എക്സ് അക്കൗണ്ടും ഹാക്ക് ചെയ്തു അക്കൗണ്ടിൽ ഉണ്ടായിരുന്ന 55 ലക്ഷം രൂപ വിലമതിക്കുന്ന മാറ്റിക്, യുഎസ്ഡിടി ക്രിപ്റ്റോറൻസികൾ, സഹോദരന്മാരായ പ്രതികൾ കെവൈസി ആവശ്യമില്ലാത്തതും, കണ്ടുപിടിക്കാൻ സാധ്യത ഇല്ലാതിരുന്നതുമായ പ്രൈവറ്റ് വാലറ്റ് കളിലേക്കുമാറ്റി തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലെ ഒന്നാം പ്രതിയായ യൂസഫിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരനും, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദദാരിയും, ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു ഫ്രീ വൈ ഫൈ ഉപയോഗിച്ചു വിർച്യുൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തട്ടിപ്പിന് സഹായിക്കുകയും ചെയ്ത മലപ്പുറം വട്ടപ്പറമ്പിൽ വീട്ടിൽ അജ്മൽ ആർഷ്‌ (24)
കേസിൽ പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കി മുംബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് വഴി കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

പ്രതി വിദേശത്തുപോകാൻ സാധ്യതയുള്ളതായി മനസ്സിലാക്കി മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്. സുജിത്‌ദാസ് ന്റെ നിർദേശത്തെത്തുടർന്നു രാജ്യത്തെ എയർ പോർട്ടുകളിൽ തിരച്ചിൽ നടത്താനുള്ള നിർദേശത്തെത്തുടർന്നാണ് മുംബൈ ഇന്റർനാഷണൽ എയർ പോർട്ടിൽ പ്രതിയെ തടഞ്ഞു വച്ചത്.

സൈബർ പോലീസ്‌സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ജെ അരുൺ, പോലീസു ഉദ്യോഗസ്ഥരായ റിയാസ്‌ബാബു, ഷൈജൽ എന്നിവർ ചേർന്നു മുബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലെത്തിച്ചു മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതികളുടെ ട്രേഡിങ്ങ് നടത്തിക്കൊണ്ടിരുന്ന wazirx, Mexc, binance എക്സ്ചേഞ്ച് കളിലെ വിവരങ്ങളും പോലീസ് മനസ്സിലാക്കി.