ബിഎസ്‌എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ബഡ്സ് നിയമ പ്രകാരം ഉത്തരവ്; സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍ക്കാൻ നീക്കം

ബിഎസ്‌എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ബഡ്സ് നിയമ പ്രകാരം ഉത്തരവ്; സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍ക്കാൻ നീക്കം

സ്വന്തം ലേഖിക

തിരുവനന്തപുരം: ബിഎസ്‌എൻഎല്‍ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനായി ബഡ്സ് നിയമ പ്രകാരം ഉത്തരവിറക്കി.

സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള കേന്ദ്ര നിയമമാണ് ബഡ്സ് നിയമം. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ബ‍ഡ്സ് നിയമം ചുമത്തുന്നത് ഇതാദ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

200 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്‌എൻഎല്‍ സഹകരണ സംഘത്തില്‍ നടന്നത്. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സജ്ഞയ് കൗള്‍ ഐഎഎസ് ഉത്തരവിറക്കിയത്.

സ്വത്തുകള്‍ കണ്ടെത്തി ലേലം ചെയ്യാൻ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് പ്രതികളുടെ സ്വത്തുക്കളുടെ കുറിച്ച്‌ പട്ടിക തയ്യാറായിട്ടുണ്ട്.

ഈ സ്വത്തുക്കളുടെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.