play-sharp-fill

യാത്രക്കാരന്റെ ബാഗിനുള്ളിൽ പുലിക്കുട്ടി: ഞെട്ടി വിമാനത്താവള അധികൃതർ; പുലിയെ ബാഗിലാക്കി വിമാനം കയറിയ ഭീകരൻ പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: തായ്‌ലൻഡിൽ നിന്നു ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്നും അസ്വാഭാവികമായ ശബ്ദം. തോളിൽ തൂക്കിയ ലഗേജ് ബാഗ് സ്‌കാനറിലൂടെ കടത്തിവിട്ടെങ്കിലും കാര്യമായി ഒന്നും കണ്ടെത്തിയില്ല. എന്നാൽ, ഇന്റലിജൻസ് വിഭാഗത്തിന് സംശയം, എന്നാലും എന്താവും ബാഗിനുള്ളിൽ. ഇദ്ദേഹം മടിച്ചു നിന്ന ബാഗ് തുറന്ന് പുറത്തെടുത്ത് പരിശോധിച്ചു. സംഗതി കണ്ട് ബാഗ് പരിശോധിച്ച അധികൃതരും ഞെട്ടി. ബാഗിനുള്ളിൽ ഒരു പുലിക്കുട്ടി..! തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും ചെന്നൈയിലെത്തിയ കാഹാ മൊയ്ദീൻ(45) എന്ന യാത്രികന്റെ ബാഗിൽ നിന്നാണ് ചെന്നൈ ഇന്റലിജൻസിന്റെ പരിശോധനയിൽ ഒരു മാസം പ്രായമുള്ള […]

പ്രവർത്തിക്കുന്ന് കുടുസുമുറിയിൽ: യോഗ്യതാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം: കുട്ടികൾ പഠിക്കുന്നത് റോഡരികിലെ അസ്വസ്ഥ്യമായ അന്തരീക്ഷത്തിൽ: എം.എൽ റോഡിലെ ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വിദ്യാർത്ഥികളുടെ ആരോഗ്യ മാനസിക സ്ഥിതിയെ തെല്ലും പരിഗണിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫിസർ സ്ഥാപനത്തെപ്പറ്റി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ്‌നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്തരവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് ഇതുസംബന്ധിച്ചു കമ്മിഷൻ ഉത്തരവ് […]

എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതികളെ രക്ഷപെടുത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ: അറസ്റ്റിലായത് ഗുണ്ട അച്ചു സന്തോഷിന്റെ സംഘാംഗങ്ങളായ പ്രതികൾ: പിടിയിലായവരെല്ലാം ഇരുപ്പത്തിയഞ്ച് വയസിൽ താഴെ പ്രായമുള്ളവർ

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കുറവിലങ്ങാട് പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത്. എക്‌സൈസ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ശേഷം മൂന്നു മാസമായി ഗുണ്ടാ സംഘം ഒളിവിൽ കഴിയുകയായിരുന്നു.  കുറവിലങ്ങാട് പട്ടിത്താനം ഭാഗത്തു വെച്ച് കഴിഞ്ഞ വർഷം നവംബർ 26 നാണ് കുറവിലങ്ങാട് പട്ടിത്താനത്ത് വച്ച് എക്‌സൈസ് സംഘത്തെ പ്രതികൾ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയത്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാണക്കാരി കണിയാൻപറമ്പിൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ സുജീഷ് സുരേന്ദ്രൻ (22), കാണക്കാരി കോട്ടമുറി ചെറിയ […]

കെവിൻ കൊലക്കേസ് വിചാരണ നടപടികൾ തുടങ്ങുന്നു: ഫെബ്രുവരി ഏഴിന് കോടതിയിൽ വിചാരണ ആരംഭിക്കും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും: കേസ് ആറു മാസത്തിനുള്ളിൽ തീർപ്പാക്കും

സ്വന്തം ലേഖകൻ കോട്ടയം: കെവിൻകൊലക്കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഏഴിന് കേസിന്റെ പ്രാഥമിക വാദം ആരംഭിക്കുന്നതിനും, കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനുമുള്ള നടപടികളാവും ആരംഭിക്കുക. കേസിൽ ജാമ്യത്തിൽ കഴിയുന്നവർ അടക്കം പതിനാല് പ്രതികളും കോടതിയിൽ ഹാജരായി വിചാരണയെ ആദ്യ ദിവസം മുതൽ തന്നെ നേരിടേണമെന്നും കോടതി നിർദേശിക്കുന്നു. വിചാരണയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കേസ് കേട്ട കോടതി വിചാരണ നടപടികൾ ഏഴിന് ആരംഭിക്കാൻ നിർദേശിക്കുകയായിരുന്നു. കുറ്റപത്രം പ്രതികളുടെ മേൽ ചുമത്തുന്നതിനുള്ള നടപടികളാണ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്നത്. ജില്ല അഡീഷണൽ […]

സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി 3 യുവാക്കൾ പോലീസ് പിടിയിൽ: പൊലീസിനെ ഇടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് സാഹസികമായി

ക്രൈം ഡെസ്ക് ചങ്ങനാശ്ശേരി :- വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മതു മൂല അഴിമുഖം പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷിന്റെ മകൻ സുധീഷ് കുമാർ (19) .വാഴപ്പള്ളി പട്ടേരി പറമ്പിൽ നടരാജന്റെ മകൻ ആലപ്പി എന്ന് വിളിക്കുന്ന നിധിൻ (27). ആലപ്പുഴ വെള്ളക്കിണർ മുണ്ടറ്റിൽപറമ്പിൽ വീട്ടിൽ ഷരീഫിന്റെ മകൻ അൻവർ ഷരീഫ് (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡും , ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ചങ്ങനാശ്ശേരി കുരിശുംമൂട് […]

പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

ക്രൈം ഡെസ്‌ക് കൂരോപ്പട: രാത്രി വൈകി റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്രക്കാരെയുമായി പോകാനിറങ്ങിയ ഓട്ടോഡ്രൈവറെ വീടിനു സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കൂവപ്പൊയ്കയിൽ കെ.എസ്.വിജയകുമാറിനെയാണ് (വിജയൻ -51) വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വൈകി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ വിജയന്റെ മൃതദേഹം രാവിലെ വീടിനു സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പാമ്പാടി സി.ഐ.യൂ.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തിന് വീട്ടിൽ നിന്ന് റെയിൽവേ […]

അധോലോക ഭീകരൻ രവി പൂജാര അറസ്റ്റിൽ: പിടിയിലായത് ആഫ്രിക്കയിൽ ഒളിവിൽ കഴിയുമ്പോൾ; അധോലോക ഭീകരന്റെ കൊടും ഭീകര കഥ ഇങ്ങനെ; ലോക പൊലീസ് തപ്പി നടന്ന പൂജാരയെ പൊക്കിയത് കേരള പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടി ലീനമരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതി രവി പൂജാര ആഫ്രിക്കയിൽ പിടിയിലായി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽകേസുകളിൽ പ്രതിയായ പൂജാരയെ കേരള പൊലീസാണ് ആഫ്രിക്കയിലെ സെനഗളിൽ നിന്നും പൊക്കി അകത്തിട്ടത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. സെനഗൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു. എഴുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാൾക്കെതിരെ കൂടുതലായും റെജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും […]

ആറരലക്ഷം രൂപയുടെ ഹാൻസും, പാൻപരാഗുമായി മൂന്നു പേർ പാമ്പാടിയിൽ പിടിയിൽ: പിടിയിലായത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച നിരോധിത പുകയില സാധനങ്ങൾ

തേർഡ് ഐ ബ്യൂറോ  പാമ്പാടി: ആറരലക്ഷം രൂപയുടെ ഹാൻസും പാൻപരാഗുമായി മൂന്നു പേർ പാമ്പാടി പൊലീസിന്റെ പിടിയിലായി. കോട്ടയം താഴത്തങ്ങാടി ഇല്ലിക്കൽ കിളിരൂർ നിയാസ് (37), ഈരാറ്റുപേട്ട സ്വദേശി ഷാഹൽ സലിം (26), പാലക്കാട് ഒറ്റപ്പാലം തച്ചനാട്ടുകര നഫ്‌സൽ നിഷാദ്(23) എന്നിവരെയാണ് പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പ്രതികൾ എത്തിയത്. സൈലോയിൽ 14 ചാക്കുകളിലായി 22,000 ഹാൻസ്, പാൻപരാഗ് പാക്കറ്റുകളാണ് പ്രതികൾ ഒളിപ്പിച്ചിരുന്നത്. മൂന്നു മുതൽ […]

വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച ശേഷം ബംഗളൂരുവിൽ പോയി അടിച്ചുപൊളിച്ച പ്രതിയെ പൊലീസ് പിടികൂടി. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂർ വീട്ടിൽ ഗിരീഷിനെ (22)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് ഉച്ചകഴിഞ്ഞ് അ്ഞ്ചു മണിയോടെ വള്ളിച്ചിറ പൈങ്ങുളം ഭാഗത്ത് നിരപ്പേൽ വീട്ടിൽ രാജീവിന്റെ വീട്ടിൽ കയറി ഭാര്യ വിനീതയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞഅ രണ്ടര പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയായിരുന്നു പ്രതി. തുടർന്ന് വീടിന് പുറകിലെ പാലം വഴി ഓടി പൈങ്ങുളം പള്ളിയുടെ ശവക്കോട്ടഭാഗത്ത് വച്ചിരുന്ന മോട്ടോർ സൈക്കിളിൽ […]

പെൺകുട്ടികളെ സുന്ദരിമാരെ; നിങ്ങളെ കാത്ത് ഫെയ്‌സ്ബുക്കിന്റെ വൻ ചതി..! ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോൺ ചെയ്യപ്പെടാം; ഇങ്ങനെ മെസേജ് വന്നാൽ ഒന്ന് ശ്രദ്ധിക്കുക

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ഞിക്കുഴി സ്വദേശിയും, സുന്ദരിയായ കോളേജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വഴി ഒരു സന്ദേശമെത്തി. പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയായിരുന്നു മെസഞ്ചർ വഴി സന്ദേശം അയച്ചത്. കൂട്ടുകാരിയുടെ മെസേജ് ഇങ്ങനെ – ഡി, എന്റെ ഈ ലിങ്കിൽ ഒന്ന് ലൈക്ക് ചൈയ്യുമോ..? ചേതമില്ലാത്ത ഉപകാരമല്ലേ.. പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല. ലൈക്ക് നൽകുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇതേ പെൺകുട്ടിയുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് കിട്ടിയ പണിയുടെ ആഴം പെൺകുട്ടി […]