വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച ശേഷം ബംഗളൂരുവിൽ പോയി അടിച്ചുപൊളിച്ച പ്രതിയെ പൊലീസ് പിടികൂടി. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂർ വീട്ടിൽ ഗിരീഷിനെ (22)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് ഉച്ചകഴിഞ്ഞ് അ്ഞ്ചു മണിയോടെ വള്ളിച്ചിറ പൈങ്ങുളം ഭാഗത്ത് നിരപ്പേൽ വീട്ടിൽ രാജീവിന്റെ വീട്ടിൽ കയറി ഭാര്യ വിനീതയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞഅ രണ്ടര പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയായിരുന്നു പ്രതി. തുടർന്ന് വീടിന് പുറകിലെ പാലം വഴി ഓടി പൈങ്ങുളം പള്ളിയുടെ ശവക്കോട്ടഭാഗത്ത് വച്ചിരുന്ന മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും, നഷ്ടപ്പെട്ട മാല കണ്ടെടുത്തു. മാലയുടെ മുക്കാൽ ഭാഗം മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളു. മാല വിറ്റ ശേഷം ബംഗളൂരുവിൽ അടിച്ചുപൊളിക്കാനുള്ള പദ്ധതിയായിരുന്നു പ്രതിയുടേത്. ഇതിനു മുൻപ് തന്നെ പ്രതി പൊലീസിന്റെ പിടിയിലായിരുന്നു.