play-sharp-fill

ലക്ഷങ്ങൾ വിലയുള്ള മൂന്ന് ചാക്ക് ഹാൻസ് പാക്കറ്റ് ഗാന്ധിനഗറിൽ പിടിച്ചെടുത്തു: രണ്ടു പേർ പിടിയിൽ: ഹാൻസ് കടത്തിയ രണ്ടു വാഹനങ്ങളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷങ്ങൾ വിലവരുന്ന നിരോധിത ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കൾ പിടിയിൽ. ഈരാറ്റുപേട്ട, തെള്ളകം സ്വദേശികളായ സംഘമാണ് പിടിയിലായത്. മൂന്ന് ചാക്ക് ഹാൻസ് കടത്താൻ ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന വേട്ടയാണ് ഇപ്പോൾ ഗാന്ധിനഗറിൽ നടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഊരാറ്റുപേട്ടയിൽ നിന്നും ഓട്ടോറിക്ഷയിലും കാറിലുമായാണ് ലക്ഷങ്ങൾ വില വരുന്ന മൂന്ന് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ […]

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചിത്രം വാങ്ങി: ചോദ്യം ചെയ്തപ്പോൾ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ചു: യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശിയെ ജില്ലാ പൊലീസ് പൊക്കിയത് തന്ത്രപരമായി

സ്വന്തം ലേഖകൻ രാമപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ ചിത്രം വാങ്ങിയ ശേഷം അശ്ലീല കമന്റോടെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. ഉഴവൂർ സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തിപരമായ പോസ്റ്റുകൾ ടെലിഗ്രാമിൽ പ്രചരിപ്പിച്ച കണ്ണൂർ ന്യൂ- നടുവിൽ വില്ലേജ് കുഴിയടിയിൽ ശശിയുടെ മകൻ സച്ചിൻ കെ എസ് ( 23) നെയാണ്  രാമപുരം പോലീസ് പിടികൂടിയത്. സിനിമ മേഖലയിൽ തനിക്ക് ബന്ധമുണ്ടെന്നും അവസരം വാങ്ങിനൽകാമെന്നും പറഞ്ഞ് യുവതിയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയ സച്ചിൻ […]

ഓച്ചിറ തട്ടിക്കൊണ്ടു പോകൽ: പീഡനം ഒഴിവാക്കാൻ പെൺകുട്ടിയെ പുരുഷവേഷം കെട്ടിക്കാൻ നിർദേശിച്ച് പൊലീസ്; പ്രതികൾ ബംഗളൂരുവിലേയ്ക്ക് കടന്നെന്ന് പൊലീസ്; മൂന്നു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെൺകുട്ടിയുടെ വീട് സന്ദർശിച്ചു; മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ കൂടുതൽ വെളിവായി. നേരത്തെ പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതിപ്പെട്ടപ്പോൾ, കുട്ടിയെ പുരുഷ വേഷം കെട്ടിച്ച് നടത്താനായിരുന്നു പൊലീസ് നിർദേശിച്ചത്. ഇത് അടക്കം പൊലീസിന്റെ വീഴ്ചകൾ ഓരോന്നായി പുറത്തു വരികയാണ്. ഇതിനിടെ പോക്‌സോ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും സിപിഐ നേതാവിന്റെ മകൻ പ്രതിയായ കേസ് ഒതുക്കാനാണ് ശ്രമമെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. […]

യൂണിവേഴ്‌സിറ്റി ജീവനക്കാരിയെ കടന്നു പിടിച്ചു: പ്രതിയായ പേരൂർ സ്വദേശിയ്ക്ക് രണ്ടു വർഷം തടവും പിഴയും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.ജി സർവകലാശാല ക്യാമ്പസിനുള്ളിൽ ജീവനക്കാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പേരൂർ സ്വദേശിയ്ക്ക് രണ്ടു വർഷം തടവും പിഴയും. പേരൂർ പള്ളിക്കൂടംകവലയിൽ മണ്ണൂശേരി വീട്ടിൽ പാർത്ഥന്റെ മകൻ ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. രണ്ടു വർഷത്തിൽ ഒരു വർഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവകലാശാല ക്യാമ്പസിൽ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന സർവകലാശാല ജീവനക്കാരിയായ യുവതിയെ പ്രതിയായ ശ്രീജിത്ത് കടന്നു […]

മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകത്തിന് പ്രതികാരം തിരഞ്ഞെടുപ്പ് അട്ടിമറി: കാസർകോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

സ്വന്തം ലേഖകൻ കാസർകോട്: വയനാട്ടിൽ മാവോയിസ്റ്റ് നേതാവ് ജലീലിന്റെ കൊലപാതകത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണിയുമായി മാവോയിസ്റ്റ് സംഘം. കർണ്ണാടക കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സംഘമാണ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ മാവോയിസ്റ്റ് സംഘം ഉയർത്തുന്നത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗമാണ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടകയോട് ചേർന്നു കിടക്കുന്ന കാസർഗോട്ടെ കിഴക്കൻ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് ഭീഷണി. ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂർ, കാസർകോട് അതിർത്തിയിലെ പോലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിർത്തി […]

ചെർപ്പുള്ളശ്ശേരി പീഡനം യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും..

സ്വന്തംലേഖകൻ കോട്ടയം : പാലക്കാട് ചെർപ്പുളശ്ശേരി പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. രഹസ്യമൊഴിയെടുക്കുന്നതോടെ പരാതിക്ക് വ്യക്തത വരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ തീരുമാനിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.  പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് പൊലീസ് 164 എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. അനുമതി കിട്ടിയാൽ ഉടൻ മൊഴിയെടുക്കും.പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ കഴിയുന്നത് കൂടി പരി​ഗണിച്ച ശേഷം മാത്രമേ കോടതി അനുമതി […]

സമ്പന്നർക്കു വേണ്ടി വാറ്റ് : 30 ലിറ്റർ വാറ്റ് ചാരായവുമായി കുമരകം സ്വദേശി അറസ്റ്റിൽ: ചാരായം വിറ്റത് കായലിലെ റസ്റ്ററണ്ടിന്റെ മറവിൽ

ക്രൈം ഡെസ്ക് ചങ്ങനാശ്ശേരി: വിദേശ വിനോദ സഞ്ചാരികൾക്കും ചങ്ങനാശേരിയിലെ സമ്പന്നർക്കും വിവാഹ സൽക്കാരത്തിനും അടക്കം വാറ്റ് ചാരായം വിൽപന നടത്തിയിരുന്ന കുമരകം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുമരകം പതിയാരം വീട്ടിൽ മധു ബാബുവി(മുത്ത് – 32) നെയാണ് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അറുനൂറിൽ പുതുവൽ ഭാഗത്ത് നിന്നും പിടികൂടിയ മുത്തിന്റെ പക്കൽ നിന്നും 30 ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. അറുന്നൂറിൽ പുതുവൽ ഭാഗത്തുള്ള സമ്പന്ന ഇടപാടുകാർക്കായി വർഷങ്ങളായി ആലപ്പുഴ ആർ – […]

ബൈക്ക് യാത്രക്കാരായ സ്ത്രീകൾ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുക: ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ മരിച്ച യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്: ചെറിയ അപകടം വലിയ ദുരന്തമായി മാറിയത് ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന്: അമ്മയെ കാത്തിരുന്ന അഞ്ചു വയസുകാരന്റെ മുന്നിലേയ്ക്ക് ശ്രീജ ഇനിയെത്തുക കണ്ണ് തുറക്കാതെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സന്ധ്യമയങ്ങും മുൻപ് വീട്ടിലെത്താൻ ഒരൽപം വേഗത്തിൽ പാഞ്ഞ ശ്രീജയുടെ ശ്രദ്ധ ഒരൽപം പാളി. നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയുടെ മുന്നിൽ ചെറുതായി ഒന്ന് തട്ടി. റോഡിൽ ഒന്ന് വീണ് കയ്യോ കാലോ മുറിയുകയും, ചതയുകയോ ചെയ്യേണ്ട ഒരു അപകടം ശ്രീജയുടെ ജീവനെടുത്തത് അതി ദാരുണമായാണ്. തലയിൽ സുരക്ഷയ്ക്കായി ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന് തലയടിച്ച് റോഡിൽ വീണതാണ് ശ്രീജയുടെ ജീവൻ എടുക്കാൻ ഇടയാക്കിയത്. ഹെൽമറ്റ് തലയിലുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, അപകടത്തിൽ നിന്നും ശ്രീജ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടേനെ..! പക്ഷേ, കാത്തിരുന്ന ദുരന്തത്തിൽ […]

സിപിഎം പാർട്ടി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: ആദ്യം യുവതി പരാതി നൽകിയത് പാർട്ടി നേതൃത്വത്തിന്

സ്വന്തം ലേഖകൻ പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായ യുവതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കുട്ടിയെ ഉപേക്ഷിച്ചതിനാണ് യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുനത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മങ്കര പൊലീസാണ് യുവതിയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണയം നടിച്ച് പ്രതി യുവതിയെ പാർട്ടി ഓഫിസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഗർഭിണിയായതിനെ തുടർന്ന് പാർട്ടി ഏരിയ നേതൃത്വത്തിന് യുവാവിനെതിരെ പരാതി നൽകിയിരുന്നതായി യുവതി പറയുന്നു. അദ്യം ഇരുവരെയും വിവാഹം കഴിപ്പിച്ച് പ്രശ്നം ഒത്ത് തീർപ്പാക്കാൻ സി […]

വിദ്യാർത്ഥിയെ പീഡിപ്പിച്ച എസ്‌ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് കേസ്: എസ്.ഐയെ റിമാൻഡ് ചെയ്തു; ജയിൽ വാസം ഒഴിവാക്കാൻ ഉന്നത ഇടപെടൽ; ശാരീരിക അസ്വസ്ഥതയുടെ പേരിൽ പൊലീസ് സംരക്ഷണയിൽ എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർത്ഥിയെ ക്വാർട്ടേഴ്‌സിൽ എത്തിച്ച പീഡിപ്പിച്ച കേസിൽ എസ്.ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് മാത്രം കേസ്. ക്വാർട്ടേഴ്‌സിനു മുന്നിൽ എത്തിയപ്പോൾ പിൻതിരിഞ്ഞ് പോകാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് എസ്.ഐ കടന്ന് പിടിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എരുമേലി തുമരംപാറ സ്വദേശിയും എ.ആർ ക്യാമ്പിലെ എസ്.ഐയുമായ ഷാജുദീനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എന്നാൽ, ജയിൽ വാസം ഒഴിവാക്കാനായി പ്രതിയ്ക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടെന്ന് കാട്ടി ജനറൽ ആശുപത്രിയിൽ പൊലീസ് […]