സമ്പന്നർക്കു വേണ്ടി വാറ്റ് : 30 ലിറ്റർ വാറ്റ് ചാരായവുമായി കുമരകം സ്വദേശി അറസ്റ്റിൽ: ചാരായം വിറ്റത് കായലിലെ റസ്റ്ററണ്ടിന്റെ മറവിൽ

സമ്പന്നർക്കു വേണ്ടി വാറ്റ് : 30 ലിറ്റർ വാറ്റ് ചാരായവുമായി കുമരകം സ്വദേശി അറസ്റ്റിൽ: ചാരായം വിറ്റത് കായലിലെ റസ്റ്ററണ്ടിന്റെ മറവിൽ

ക്രൈം ഡെസ്ക്

ചങ്ങനാശ്ശേരി: വിദേശ വിനോദ സഞ്ചാരികൾക്കും ചങ്ങനാശേരിയിലെ സമ്പന്നർക്കും വിവാഹ സൽക്കാരത്തിനും അടക്കം വാറ്റ് ചാരായം വിൽപന നടത്തിയിരുന്ന കുമരകം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുമരകം പതിയാരം വീട്ടിൽ മധു ബാബുവി(മുത്ത് – 32) നെയാണ് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അറുനൂറിൽ പുതുവൽ ഭാഗത്ത് നിന്നും പിടികൂടിയ മുത്തിന്റെ പക്കൽ നിന്നും 30 ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. അറുന്നൂറിൽ പുതുവൽ ഭാഗത്തുള്ള സമ്പന്ന ഇടപാടുകാർക്കായി വർഷങ്ങളായി ആലപ്പുഴ ആർ – ബ്ലോക്കിൽ നിന്നും വാറ്റ് ചാരായം എത്തിച്ച് നൽകിയിരുന്നത് മുത്തായിരുന്നു. ആർ – ബ്ലോക്കിൽ ഇയാൾ കായൽ സഞ്ചാരികൾക്കായി ഭക്ഷണശാല നടത്തുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു വാറ്റ് ചാരായ നിർമ്മാണവും വിൽപ്പനയും. വരുന്നു.ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദിവസങ്ങളിലായി കോട്ടയം എക്സൈസ് ഇൻറലിജെൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്. ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ആലപ്പുഴ ജില്ലയിലെ ആർ ബ്ലോക്കിൽ നിർമ്മിച്ച ചാരായം ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലൂം കോട്ടയം ജില്ലയിലുമാണ് ഇയാൾ വിൽപ്പന നടത്തുന്നത് . കൂടാതെ വിദേശ വിനോദസഞ്ചാരികൾക്ക് ആവശ്യാനുസരണം ആർ- ബ്ലോക്കിലും കുമരകം ഭാഗത്തും ചാരായ കച്ചവടം നടത്തിയിരുന്നതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ബോട്ടുകാരാണ് വിനോദസഞ്ചാരികളെയും മുത്തിനെയും ബന്ധിപ്പിക്കുന്നത്. ബോട്ടുകാർക്ക് ഭക്ഷണവും പണവും ഇതിന് പകരമായി നൽകുന്നു. ലിറ്ററിന് അഞ്ഞൂറ് രൂപ നിരക്കിലാണ് മുത്ത് വാറ്റ് വിൽപ്പന നടത്തുന്നത്.ദിവസേന അമ്പതിനായിരം രൂപയുടെ ചാരായ കച്ചവടം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടത്തുന്നത്. ഇയാളുടെ സഹായികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർമാരായ ഫിലിപ്പ് തോമസ്, രാജേഷ് കുമാർ, നജീബ്, റേഞ്ച് പ്രിവന്റീവ് ഓഫീസർ ബിനോയ് കെ.മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്, ബ്ലസൺ ലൂയിസ് ,ടി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തു .