മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകത്തിന് പ്രതികാരം തിരഞ്ഞെടുപ്പ് അട്ടിമറി: കാസർകോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകത്തിന് പ്രതികാരം തിരഞ്ഞെടുപ്പ് അട്ടിമറി: കാസർകോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

സ്വന്തം ലേഖകൻ

കാസർകോട്: വയനാട്ടിൽ മാവോയിസ്റ്റ് നേതാവ് ജലീലിന്റെ കൊലപാതകത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണിയുമായി മാവോയിസ്റ്റ് സംഘം. കർണ്ണാടക കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സംഘമാണ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ മാവോയിസ്റ്റ് സംഘം ഉയർത്തുന്നത്.
സംസ്ഥാന ഇന്റലിജൻസ് വിഭാഗമാണ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടകയോട് ചേർന്നു കിടക്കുന്ന കാസർഗോട്ടെ കിഴക്കൻ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് ഭീഷണി.
ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂർ, കാസർകോട് അതിർത്തിയിലെ പോലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിർത്തി ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുണ്ട്. ഇതിനെ തുടർന്ന് മലയോര പ്രദേശത്ത് സിഐഎസ്എഫിന്റെ സംഘം പരിശോധന നടത്തി.
വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ഇക്കുറി തിരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത്.