വിദ്യാർത്ഥിയെ പീഡിപ്പിച്ച എസ്‌ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് കേസ്: എസ്.ഐയെ റിമാൻഡ് ചെയ്തു; ജയിൽ വാസം ഒഴിവാക്കാൻ ഉന്നത ഇടപെടൽ; ശാരീരിക അസ്വസ്ഥതയുടെ പേരിൽ പൊലീസ് സംരക്ഷണയിൽ എസ്.ഐ ആശുപത്രിയിൽ

വിദ്യാർത്ഥിയെ പീഡിപ്പിച്ച എസ്‌ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് കേസ്: എസ്.ഐയെ റിമാൻഡ് ചെയ്തു; ജയിൽ വാസം ഒഴിവാക്കാൻ ഉന്നത ഇടപെടൽ; ശാരീരിക അസ്വസ്ഥതയുടെ പേരിൽ പൊലീസ് സംരക്ഷണയിൽ എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർത്ഥിയെ ക്വാർട്ടേഴ്‌സിൽ എത്തിച്ച പീഡിപ്പിച്ച കേസിൽ എസ്.ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് മാത്രം കേസ്. ക്വാർട്ടേഴ്‌സിനു മുന്നിൽ എത്തിയപ്പോൾ പിൻതിരിഞ്ഞ് പോകാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് എസ്.ഐ കടന്ന് പിടിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എരുമേലി തുമരംപാറ സ്വദേശിയും എ.ആർ ക്യാമ്പിലെ എസ്.ഐയുമായ ഷാജുദീനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എന്നാൽ, ജയിൽ വാസം ഒഴിവാക്കാനായി പ്രതിയ്ക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടെന്ന് കാട്ടി ജനറൽ ആശുപത്രിയിൽ പൊലീസ് സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചു കണ്ട വിദ്യാർത്ഥിയെ പിതാവിന്റെ സുഹൃത്താണെന്നു പരിചയപ്പെടുത്തി എത്തിയ ഷാജുദീൻ ക്വാർട്ടേഴ്‌സിലേയ്ക്ക് വിളിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു മൊഴി. എന്നാൽ, പ്രതിയായ എസ്.ഐ വിദ്യാർത്ഥിയെ പീഡിപ്പിച്ചിട്ടില്ലെന്നും പീഡന ശ്രമം മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ക്വാർട്ടേസിന്റെ മുന്നിലെത്തി കാറിൽ നിന്നു പുറത്തിറങ്ങി ഉള്ളിലേയ്ക്ക് നടക്കുന്നതിനിടെ യുവാവ് പിൻതിരിഞ്ഞു. ഇതേ തുടർന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്ത് എസ്‌ഐ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസ് പുറത്തു വിടുന്ന വിവരം.
അറസ്റ്റിലായി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഷാജുദീനെ ജയിലിൽ അടയ്ക്കാതെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ജയിൽ ജീവനക്കാരിയാണ് ഈ സ്വാധീനം ഉപയോഗിച്ചാണ് എസ്.ഐ ജയിൽ വാസം ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. ഇതിനു പൊലീസുകാരും കൂട്ടു നിന്നതായി വിവരം ലഭിക്കുന്നു. ഇതേ തുടർന്ന് ജനറൽ ആശുപത്രിയിൽ പൊലീസ് സംരക്ഷണയിൽ എസ്‌ഐയെ കിടത്തിയിരിക്കുകയാണ്. കേസ് ഒത്തു തീർപ്പാക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ എസ്.ഐ ഷാജുദിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയിട്ടുമുണ്ട്.