പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

ക്രൈം ഡെസ്‌ക് കൂരോപ്പട: രാത്രി വൈകി റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്രക്കാരെയുമായി പോകാനിറങ്ങിയ ഓട്ടോഡ്രൈവറെ വീടിനു സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കൂവപ്പൊയ്കയിൽ കെ.എസ്.വിജയകുമാറിനെയാണ് (വിജയൻ -51) വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വൈകി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ വിജയന്റെ മൃതദേഹം രാവിലെ വീടിനു സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പാമ്പാടി സി.ഐ.യൂ.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തിന് വീട്ടിൽ നിന്ന് റെയിൽവേ […]

അധോലോക ഭീകരൻ രവി പൂജാര അറസ്റ്റിൽ: പിടിയിലായത് ആഫ്രിക്കയിൽ ഒളിവിൽ കഴിയുമ്പോൾ; അധോലോക ഭീകരന്റെ കൊടും ഭീകര കഥ ഇങ്ങനെ; ലോക പൊലീസ് തപ്പി നടന്ന പൂജാരയെ പൊക്കിയത് കേരള പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടി ലീനമരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതി രവി പൂജാര ആഫ്രിക്കയിൽ പിടിയിലായി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽകേസുകളിൽ പ്രതിയായ പൂജാരയെ കേരള പൊലീസാണ് ആഫ്രിക്കയിലെ സെനഗളിൽ നിന്നും പൊക്കി അകത്തിട്ടത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. സെനഗൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു. എഴുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാൾക്കെതിരെ കൂടുതലായും റെജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും […]

ആറരലക്ഷം രൂപയുടെ ഹാൻസും, പാൻപരാഗുമായി മൂന്നു പേർ പാമ്പാടിയിൽ പിടിയിൽ: പിടിയിലായത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച നിരോധിത പുകയില സാധനങ്ങൾ

തേർഡ് ഐ ബ്യൂറോ  പാമ്പാടി: ആറരലക്ഷം രൂപയുടെ ഹാൻസും പാൻപരാഗുമായി മൂന്നു പേർ പാമ്പാടി പൊലീസിന്റെ പിടിയിലായി. കോട്ടയം താഴത്തങ്ങാടി ഇല്ലിക്കൽ കിളിരൂർ നിയാസ് (37), ഈരാറ്റുപേട്ട സ്വദേശി ഷാഹൽ സലിം (26), പാലക്കാട് ഒറ്റപ്പാലം തച്ചനാട്ടുകര നഫ്‌സൽ നിഷാദ്(23) എന്നിവരെയാണ് പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പ്രതികൾ എത്തിയത്. സൈലോയിൽ 14 ചാക്കുകളിലായി 22,000 ഹാൻസ്, പാൻപരാഗ് പാക്കറ്റുകളാണ് പ്രതികൾ ഒളിപ്പിച്ചിരുന്നത്. മൂന്നു മുതൽ […]

വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച ശേഷം ബംഗളൂരുവിൽ പോയി അടിച്ചുപൊളിച്ച പ്രതിയെ പൊലീസ് പിടികൂടി. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂർ വീട്ടിൽ ഗിരീഷിനെ (22)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് ഉച്ചകഴിഞ്ഞ് അ്ഞ്ചു മണിയോടെ വള്ളിച്ചിറ പൈങ്ങുളം ഭാഗത്ത് നിരപ്പേൽ വീട്ടിൽ രാജീവിന്റെ വീട്ടിൽ കയറി ഭാര്യ വിനീതയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞഅ രണ്ടര പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയായിരുന്നു പ്രതി. തുടർന്ന് വീടിന് പുറകിലെ പാലം വഴി ഓടി പൈങ്ങുളം പള്ളിയുടെ ശവക്കോട്ടഭാഗത്ത് വച്ചിരുന്ന മോട്ടോർ സൈക്കിളിൽ […]

പെൺകുട്ടികളെ സുന്ദരിമാരെ; നിങ്ങളെ കാത്ത് ഫെയ്‌സ്ബുക്കിന്റെ വൻ ചതി..! ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോൺ ചെയ്യപ്പെടാം; ഇങ്ങനെ മെസേജ് വന്നാൽ ഒന്ന് ശ്രദ്ധിക്കുക

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ഞിക്കുഴി സ്വദേശിയും, സുന്ദരിയായ കോളേജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വഴി ഒരു സന്ദേശമെത്തി. പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയായിരുന്നു മെസഞ്ചർ വഴി സന്ദേശം അയച്ചത്. കൂട്ടുകാരിയുടെ മെസേജ് ഇങ്ങനെ – ഡി, എന്റെ ഈ ലിങ്കിൽ ഒന്ന് ലൈക്ക് ചൈയ്യുമോ..? ചേതമില്ലാത്ത ഉപകാരമല്ലേ.. പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല. ലൈക്ക് നൽകുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇതേ പെൺകുട്ടിയുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് കിട്ടിയ പണിയുടെ ആഴം പെൺകുട്ടി […]

ദൈവലോകം തേടി ഐ.എസിൽ ചേർന്നു: കണ്ണൂരിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു; മലയാളി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ദൈവലോകം തേടി ഐ.എസിൽ ചേർന്ന ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ അടക്കം നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസിനു കൈമാറിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ, അൻവർ ഷെമീറിന്റെ മക്കളായ സഫ് വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരുടെയും ഭാര്യമാരായ സഹോദരിമാരെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടുണ്ട്. ഷെമീറും, അൻവറും ഭാര്യമാരും മക്കളും അടക്കം […]

വീട്ടിലാളില്ലാത്തപ്പോൾ ഒന്നര വർഷത്തോളം പതിനേഴുകാരിയെ പീഡിപ്പിച്ചു: പരാതി പറഞ്ഞ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു; ഡി.സി.സി ഭാരവാഹിക്കെതിരെ പോസ്‌കോ കേസെടുത്തു; കേസെടുത്തത് വയനാട് ഡിസിസി അംഗമായ ഒ.എം ജോർജിനെതിരെ; ഒ.എം ജോർജിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ സുൽത്താൻ ബെത്തേരി: ആദിവാസിയായ പതിനേഴുകാരിയെ ഒന്നര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയനാട് ഡി.സി.സി ഭാരവാഹിക്കെതിരെ പോസകോ കേസ് ചുമത്തി പൊലീസ്. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പീഡനത്തിനു ഇരയായ വിവരം പുറംലോകത്ത് അറിഞ്ഞത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ടോൾ ഫ്രീ നമ്പരിൽ ആരോ വിളിച്ച്് അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവം അറിഞ്ഞ് ഡി.സിസി ഭാരവാഹിയോട് ചോദിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ടെന്നാണ് സൂചന. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി […]

കോടതി വിളിച്ചിട്ടും വന്നില്ല: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്; നടപടി പി.കെ ശ്രീമതിയെ അപമാനിച്ച കേസിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പലതവണ കോടതി ഉത്തരവ് പുറത്തിറക്കിയിട്ടും ഹാജരാകാതിരുന്ന ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന് കോടതിയുടെ അറസ്റ്റ് വാറണ്ട്. ചാനൽ ചർച്ചയിൽ പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പി.കെ. ശ്രീമതി നൽകിയ മാനനഷ്ടക്കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ബി. ഗോപാലകൃഷ്ണൻ ഹാജരായില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പാലാ സ്വദേശിയുമായ യുവാവ് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി: പൊലീസിനെ കണ്ട് പ്രതിയും പെൺകുട്ടിയും ഒളി സങ്കേതത്തിൽ നിന്ന് ഇറങ്ങിയോടി; പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ക്രൈം ഡെസ്ക് പാലാ: പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി കുട്ടിയെ ദിവസങ്ങളോളമായി പാലാ മേലുകാവിന് സമീപം കോളപ്ര അടൂർ മലയിലെ വീട്ടിൽ ഒളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തിയ വിവരം അറിഞ്ഞ് പെൺകുട്ടിയും പ്രതിയും വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെ ഓടിയ പൊലീസ് സംഘം ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. കുടയത്തൂർ ഭാഗത്തെ വീട്ടിൽ ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നീട് പിടികൂടുകയായിരുന്നു പൊലീസ്. രണ്ടു […]

ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവും കുടുംബവും കുടുങ്ങും: മാനസിക പീഡനത്തിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ തൃശൂർ: ബംഗളൂരുവിലെ മലയാളി നഴ്‌സ് ആൻലിയയുടേത് ആ്ത്്മഹത്യ തന്നെയന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. ആൻസിലയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങൾ സഹിതം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം റിപ്പോർട്ട് അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടെ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനും കുടുംബവും കേസിൽ കുടുങ്ങിയേക്കും. കൊലപാതകമെന്ന് സംശയിക്കാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ, ആൻലിയയുടെ ഭർത്താവ് ജസ്റ്റിന്റെ മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണസംഘം ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്.എം.എസ്. സന്ദേശങ്ങൾ കണ്ടെത്തി. ജസ്റ്റിനും കുടുംബവും ആൻലിയയെ മാനസികവും […]