ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവും കുടുംബവും കുടുങ്ങും: മാനസിക പീഡനത്തിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവും കുടുംബവും കുടുങ്ങും: മാനസിക പീഡനത്തിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ

തൃശൂർ: ബംഗളൂരുവിലെ മലയാളി നഴ്‌സ് ആൻലിയയുടേത് ആ്ത്്മഹത്യ തന്നെയന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. ആൻസിലയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങൾ സഹിതം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം റിപ്പോർട്ട് അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടെ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനും കുടുംബവും കേസിൽ കുടുങ്ങിയേക്കും.
കൊലപാതകമെന്ന് സംശയിക്കാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
എന്നാൽ, ആൻലിയയുടെ ഭർത്താവ് ജസ്റ്റിന്റെ മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണസംഘം ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്.എം.എസ്. സന്ദേശങ്ങൾ കണ്ടെത്തി. ജസ്റ്റിനും കുടുംബവും ആൻലിയയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചെന്നാണ് വിവരം.
ഓഗസ്റ്റ് 28 നാണ് ആൻലിയയുടെ മൃതദേഹം ആലുവാപ്പുഴയിൽ കണ്ടെത്തിയത്. വടക്കേക്കര പോലീസ് നടത്തിയ അന്വേഷണം പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാകുന്നതായും ഭർത്തൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നതായും ആൻലിയ ഡയറിയിൽ കുറിച്ചിരുന്നു. ആൻലിയ സഹോദരനയച്ച എസ്.എം.എസുകളിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നു പറയുന്ന സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പരീക്ഷയ്ക്കായി ഓഗസ്റ്റ് 25 ന് ആൻലിയയെ തൃശൂർ റെയിൽവേ സ്റ്റേഷിൽനിന്ന് ബംഗളുരുവിലേക്ക് താൻ ട്രെയിൻ കയറ്റി വിട്ടതായി ജസ്റ്റിൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.