ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച നിലയിൽ ഇടുക്കി സ്വദേശികളായ    യുവതിയും യുവാവും; ഗുരുതരാവസ്ഥയിലായ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; നിർണ്ണായക തെളിവായി മൊബൈൽ ഫോൺ

ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച നിലയിൽ ഇടുക്കി സ്വദേശികളായ യുവതിയും യുവാവും; ഗുരുതരാവസ്ഥയിലായ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; നിർണ്ണായക തെളിവായി മൊബൈൽ ഫോൺ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർവശത്തെ നിത്യാ ലോഡ്ജിനുള്ളിൽ വിഷം കഴിച്ച് അവശനിലയിലായ യുവതിയെയും യുവാവിനെയും പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. എറണാകുളം മേനക പെന്റാ ഏജൻസീസ് ജീവനക്കാരൻ ഇടുക്കി ചെറുതോണി സ്വദേശി പ്രിൻസ്, ഭാര്യ അമ്പിളി എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രിൻസിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർ വശത്തെ നിത്യ ലോഡ്ജിലെ 101 -ാം നമ്പർമുറിയിലാണ് യുവാവിനെയും യുവതിയെയും വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും അനക്കമൊന്നും കേൾക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ വിവരം ഗാന്ധിനർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മുറി തുറന്ന് അകത്തു കയറി നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയെയും യുവാവിനെയും കണ്ടത്. തുടർന്ന് പൊലീസ് രണ്ടു പേരെയും മെഡിക്കൽ കോളേജ് ആത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് ഇരുവരും നിത്യാലോഡ്ജിൽ മുറിയെടുത്തത്. ഉച്ചയായിട്ടും മുറിയിൽ നിന്നും അനക്കമില്ലാതെ വന്നതോടെയാണ് ലോ്ഡ്ജ് അധികൃതർ പരിശോധന നടത്തിയത്. ഇരുവരും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരുടെ മൊബൈൽ ഫോൺ സംഭവ സ്ഥലത്തു നിന്നു ലഭിച്ചിട്ടുണ്ട്. വിഷം കഴിക്കാൻ ഉപയോഗിച്ച കുപ്പിയും ലഭിച്ചതായാണ് സൂചന.