കിടക്കയിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകൻ മർദിച്ചു; ഏഴു വയസുകാരൻ ഗുരുതരാവസ്ഥയിൽ .

സ്വന്തം ലേഖകൻ കൊ​ച്ചി: ഇളയ സഹോദരൻ കിടക്കയിൽ മൂത്രം ഒഴിച്ചതായി ആരോപിച്ച് ഏഴു വയസുകാരന് അമ്മയുടെ കാമുകന്റെ ക്രൂര മർദനം. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം കു​മാ​ര​മം​ഗ​ലത്താണ് കുട്ടിയ്ക്ക് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റത്. അമ്മയുടെ കാമുകൻ മർദിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കിയ ഏ​ഴ് വ​യ​സു​കാ​ര​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാണ് . കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ള​രെ മോ​ശ​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യോ​ടൊ​പ്പം ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​രു​ണ്‍ ആ​ന​ന്ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തും. അ​മ്മ​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് […]

പരീക്ഷയെഴുതി, ഉത്തരക്കടലാസ് നൽകി: പത്താം ക്ലാസുകാരി കാമുകനൊപ്പം നാടുവിട്ടു: പൊലീസിനെ കണ്ട് കാമുകന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പെ്ൺകുട്ടിയെ കാണാനില്ല

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്താം ക്ലാസിലെ പരീക്ഷ എഴുതി പൂർത്തിയാക്കി, പരീക്ഷ പേപ്പർ അധ്യാപികയ്ക്ക് കൈമാറിയ ശേഷം പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടു. ക്ലാസിൽ നിന്നും ഇറങ്ങി കാമുകന്റെ ബൈക്കിൽ കയറിയാണ് യുവതി നാട് വിട്ടത്. യുവതിയെയും കാമുകനെയും തിരക്കി പൊലീസ് സംഘം കാമുകന്റെ വീട്ടിലെത്തിയപ്പോൾ, പിൻ വാതിലിലൂടെ ഇറങ്ങിയോടിയ യുവതിയെപ്പറ്റി ഒരു രാത്രി കഴിഞ്ഞിട്ടും വിവരമില്ല. കനത്ത മഴയ്ക്കിടെ രാത്രി വൈകിയും പൊലീസ് മൂന്നു സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ തെരച്ചിൽ തുടരുകയാണ്. കൂടൽ നെടുമൺകാവ് സ്വദേശിയായ പെൺകുട്ടിയാണ് കടമ്പനാട് നെല്ലിമുകളിന് സമീപമുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. […]

കടം വാങ്ങിയ പണം കുടിശികയായി: ബ്ലേഡ് മാഫിയ സംഘം വീട് കയറി യുവതിയെയും ഒരു വയസുള്ള കുഞ്ഞിനെയും ആക്രമിച്ചു; ആക്രമണം നടന്നത് മൂലവട്ടം കുന്നമ്പള്ളിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കടം വാങ്ങിയ തുക കുടിശികയായത് തിരികെ നൽകിയില്ലെന്നാരോപിച്ച് ബ്ലേഡ് മാഫിയ സംഘം യുവതിയെയും കുട്ടിയെയും വീട് കയറി ആക്രമിച്ചു. മൂലവട്ടം കുന്നമ്പള്ളി പുത്തൻപുരയിൽ ആര്യ ജോബി , ഒരു വയസുകാരിയായ മകൾ കീർത്തി എന്നിവരെയാണ് പാമ്പാടിയിൽ നിന്നുള്ള ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചത്. ബുധാഴ്ച ഉച്ചയോടെ ഇവരുടെ കുന്നമ്പള്ളിയിലുള്ള വീട്ടിലായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ജോബി ഓട്ടോ ഡ്രൈവറാണ്. ജോബിയും ആര്യയും ചേർന്ന് പാമ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശിർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണം കടം വാങ്ങിയിരുന്നു. […]

സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. കുളത്തൂപ്പുഴ കൂവക്കാട് സലി (30) മിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. മൂന്നു വർഷത്തോളമായി ബംഗളുരു , മാംഗ്ളൂർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഡിഎസ്.ആർ.പി കെ.എം ജിജിമോൻ , റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അജി.ജി നാഥ് , എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ […]

നൂറുകണക്കിന് ആളുകൾക്കു നടുവിൽ തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്: കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ: സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന വിനോദ മേള നടക്കുന്ന തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജോജോ എന്ന യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ്അനാശാസ്യ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ അടക്കം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ തിരുനക്കര മൈതാനത്തെ വിനോദ വിജ്ഞാന മേളയിലായിരുന്നു സംഭവം. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനായി പടുത ഇട്ട് കുളം ഒരുക്കിയിരുന്നു. ഈ കുളത്തിനു സമീപത്ത് വച്ചാണ് യുവാവിന് കുത്തേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീ തന്നെയാണ് കുത്തിയതെന്നാണ് സൂചന […]

ഡോക്ടർ ദമ്പതിമാരെ പൊതുസ്ഥലത്ത് അപമാനിച്ചു: ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതിപിരിയും വരെ തടവും പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പൊതുസ്ഥലത്ത് ഡോക്ടർ ദമ്പതിമാരെ അപമാനിച്ച കേസിൽ ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതി പിരിയും വരെ തടവും പിഴയും. ആർപ്പൂക്കര പുലയാപറമ്പിൽ കൃപാ സുബ്രഹ്മണ്യനെ(32)യാണ് കോടതി ശിക്ഷിച്ചത്. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2012 നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടർ ദമ്പതിമാരും, സുഹൃത്തുക്കുളം ബാബു ചാഴിക്കാടൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ പ്രതി കൃപാ സുബ്രഹ്മണ്യൻ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. കേസ് അന്വേഷിച്ച പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് ചുമത്തി കൃപയ്ക്ക് എതിരെ കേസ് രജിസ്റ്റർ […]

ബംഗാളിയെന്ന് കൂട്ടുകാർ കളിയാക്കി: വാട്‌സപ്പിൽ മെസേജ് അയച്ച ശേഷം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബംഗാളിയെന്ന് സുഹൃത്തുക്കൾ കളിയാക്കിയതിനുള്ള മനോവിഷമം മൂലം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. നാട്ടകം സ്വാപ്പ് ഇൻ റസ്റ്ററണ്ടിലെ സപ്ലൈയറായ പള്ളം വെട്ടിത്തറ ചെമ്പിത്തറയിൽ സജിയുടെ മകൻ വിജീഷ് (18) ആണ് തൂങ്ങി മരിച്ചത്. തനിക്ക് ആരോടും പിണക്കമില്ലെന്നതടക്കം ഒരു പിടി സന്ദേശങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് വിജീഷ് വീടിന്റെ ജനലിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് വിജീഷ് ജോലിയ്ക്ക് ശേഷം വീട്ടിലെത്തിയത്. വീട്ടിലെത്തി മുറിയിൽ കയറി കതകടച്ച് സുഹൃത്തുക്കൾക്ക് വാട്‌സ്അപ്പ് സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന […]

മകന്റെ പരിചരണം ലഭിച്ചില്ല: അമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി: മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: മകന്റെ അമിത മദ്യപാനവും പരിചരണമില്ലാത്തതും മൂലമാണ് പട്ടിത്താനം വിക്ടർ ജോർജ് വാഴക്കാലായിൽ ചിന്നമ്മ ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിൽ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇവരുടെ മകൻ ബിനുരാജിനെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇയാളുടെ മൊഴി ഒരു തവണ കൂടി പരിശോധനാ വിധേയമാക്കിയ ശേഷം മാത്രമേ കേസിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിച്ചേരുകയുള്ളൂവെന്നാണ് സൂചന. മകന്റെ അമിത മദ്യപാനവും, പരിഗണനയില്ലാത്തതിലുമുള്ള […]

കോട്ടയത്തെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല..! അഞ്ച് ദിവസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികൾ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ ഫോട്ടോ മുക്കിയ പൊലീസുകാർ പാവപ്പെട്ടവന്റെ ഫോട്ടോ വൈറലാക്കി

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം ജില്ലയിലെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല. അഞ്ചു ദിവസത്തിനിടെ ജില്ലയിൽ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികളാണ്. പീഡനക്കേസിലെ പ്രതികൾക്ക് സ്വാധീനം അനുസരിച്ച് പൊലീസിന്റെ തലോടൽ ലഭിക്കുമെന്നതും ജില്ലയിൽ ഇതോടെ വ്യക്തമായി. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട എസ്.ഐയുടെ വാർത്തയും, ചിത്രവും മുക്കിയ പൊലീസുകാർ, പാവപ്പെട്ടവൻ പ്രതിയായപ്പോൾ ചിത്രവും കഥയും സഹിതം എല്ലാ മാധ്യമങ്ങളിലേയ്ക്കും ഇമെയിൽ അയച്ചു നൽകി. പ്രതി ചേർക്കപ്പെട്ട എഎസ്‌ഐയ്ക്ക് ആശുപത്രിയിൽ സുഖവാസം ഒരുക്കിയ പൊലീസുകാർ തന്നെ പാവപ്പെട്ട പ്രതിയെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ചയാണ് […]

കത്തിക്കരിഞ്ഞ നിലയിൽ കാണക്കാരിയിൽ കണ്ട മൃതദേഹത്തിൽ ദുരൂഹതയേറുന്നു: അമ്മയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നെന്ന് മകൻ; മരണകാരണം വ്യക്തമാകാതെ പൊലീസ്; ആത്മഹത്യയോ കൊലപാതകമോയെന്ന സംശയത്തിൽ നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: കാണക്കാരിയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അമ്മയെ ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ കാണാനില്ലായിരുന്നുവെന്നാണ് മകൻ മൊഴി നൽകിയത്. അമ്മയെ തിരക്കി മകൻ ശനിയാഴ്ച മുതൽ തങ്ങളുടെ വീടുകളിൽ എത്തിയിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ വയോധികയുടെ മരണത്തിനു പിന്നിലെ ദുരൂഹത അഴിക്കാനാവാതെ പൊലീസ് കുഴയുകയാണ്. ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് വീട്ടുമുറ്റത്ത് കാണക്കാരി പട്ടിത്താനം വിക്ടർ ജോർ്ജ് റോഡിനു സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ (85) മൃതദേഹം വീടിനു മുന്നിലെ പുരയിടത്തിൽ […]