മണർകാട്ട് പതിനഞ്ചുകാരിയുടെ കൊലപാതകത്തിനു പിന്നാലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്ക് നേരെ ആക്രമണം: കഞ്ചാവ് ലഹരിയിൽ ആക്രമണം നടത്തിയത് തമിഴ്‌നാട് സ്വദേശി; പീഡനത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കോട്ടയത്ത് പെൺകുട്ടികൾക്ക് സുരക്ഷാ ഭീഷണിയോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട്ട് പിതാവിന്റെ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി പതിനഞ്ചുകാരി കൊല്ലപ്പെട്ടതിനു പിന്നാലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്കു നേരെ അതിക്രൂരമായ ആക്രമണം. കഞ്ചാവിന്റെ ലഹരിയിൽ തമിഴ്‌നാട് സ്വദേശി പെൺകുട്ടിയെ റബർ തോട്ടത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് അയൽവാസി ഇടപെട്ടതോടെ പെൺകുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി പ്രിൻസ്‌കുമാറിനെ(38) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കത്തോട് ചെങ്ങളം മുതുകുന്നേൽ പാത്തിക്കൽ ജിംസൺ ജോസഫി(42)ന്റെ ഇടപെടലാണ് പെൺകുട്ടിയെ പീഡനത്തിൽ […]

ബംഗളൂരുവിലെ ജയിലിൽ അടിച്ച് പൊളിച്ച് ശശികല: വീടിനേക്കാൾ ശശികലയ്ക്ക് സ്വാതന്ത്ര്യം ജയിലിൽ; ആഡംബരത്തിന്റെ ജയിലിൽ ശശികലയ്ക്ക് അഞ്ചു മുറികൾ, നിരവധി പരിചാരകർ, ഒരു പാചകക്കാരൻ..!

സ്വന്തം ലേഖകൻ ബംഗളൂരു: ബംഗളൂരു ജയിലിൽ ആഡംബരത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല. പണംവാരിയെറിഞ്ഞ് ആഡംബരത്തിന്റെ എല്ലാ സാധ്യതകളും ഉപയയോഗപ്പെടുത്തുകയാണ് ഇപ്പോൾ ശശികല. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്ന വികെ ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വൻ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്. അഞ്ച് മുറികളും സ്വകാര്യ കുക്കും പ്രത്യേക അടുക്കളയും നിയന്ത്രണമില്ലാതെ സന്ദർശകരുമൊക്കെയാണ് ശശികലയ്ക്ക് ലഭിക്കുന്നതെന്ന് വിവരാവകാശപ്രകാരം പുറത്തുവന്ന […]

അയർക്കുന്നത്തെ പതിനഞ്ചുകാരി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; കൊലപാതകം നടത്തിയത് ശ്വാസം മുട്ടിച്ച്: ശരീരത്തിൽ പരിക്കുകളൊന്നുമില്ല: പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും

ക്രൈം ഡെസ്‌ക് കോട്ടയം: അയർക്കുന്നത്ത് പതിനഞ്ചുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മാർട്ടം വിശദമായ പോസ്റ്റ്മാർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിവൈഎസ്പി ആർ.ശ്രീകുമാറിനു കൈമാറും. ഇതിനിടെ ഞായറാഴ്ച ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ പ്രതി, അയർക്കുന്നം ചേലക്കുന്നേൽ അജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. ശനിയാഴ്ച ഉച്ചയോടെയാണ് അയർക്കുന്നം അരീപ്പറമ്പ് ചെന്നിക്കര […]

ചാക്കിൽക്കെട്ടിയ കൊലപാതകങ്ങളുടെ ചുരുളഴിച്ച് വീണ്ടും ജില്ലാ പൊലീസ്; രണ്ടിടത്തും സ്റ്റേഷൻ ഭരിച്ചത് ഒരേ എസ്.ഐ: ഏറ്റുമാനൂരിൽ നിന്ന് അയർക്കുന്നത്ത് എത്തിയപ്പോൾ പെൺകുട്ടികളുടെ കൊലപാതക്കേസ് നീളുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: അവിഹിത ബന്ധത്തെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ കണക്കുകൾ കോട്ടയം ജില്ലയ്ക്ക് പുത്തരിയല്ല. 2016 ൽ സമാന രീതിയിൽ ഇരുപതുകാരിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റബർതോട്ടത്തിൽ തള്ളിയത് അതിരമ്പുഴയിലായിരുന്നെങ്കിൽ, മൂന്നു വർഷങ്ങൾക്കിപ്പുറം സമാന രീതിയിൽ കൊലപാതകം നടന്നത് അയർക്കുന്നത്താണ്. രണ്ടു സംഭവങ്ങളും നടക്കുമ്പോൾ സ്‌റ്റേഷൻ ഭരിച്ചിരുന്നത് ഒരു എസ്.ഐ ആണെന്നതും തിരച്ചും യാദൃശ്യചിക്ത. 2016 ഓഗസ്റ്റിൽ അതിരമ്പുഴ സ്വദേശിയായ പെൺകുട്ടിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി അതിരമ്പുഴ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ തള്ളിയ സംഭവം ഏറ്റുമാനൂർ സ്‌റ്റേഷൻ പരിധിയിൽ ഉണ്ടായപ്പോൾ സ്‌റ്റേഷന്റെ ചുമതലയുള്ള എസ്.ഐ അനൂപ് ജോസായിരുന്നു. […]

അയർക്കുന്നത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം: മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചത് എട്ട് മണിക്കൂറോളം; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു; കുഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു: മൃതദേഹത്തിന് മുകളിൽ ചാക്ക് വിരിച്ച് മണ്ണിട്ട് മൂടി; പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം പുരോഗമിക്കുന്നു

തേർഡ് ഐ ന്യൂസ് കോട്ടയം: അയർക്കുന്നത്ത് ഹോളോബ്രിക്‌സ് കമ്പനിയ്ക്കുള്ളിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കുഴിച്ചിട്ട സംഭവത്തിൽ കൊലനടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് ഒറ്റയ്‌ക്കെന്ന് പ്രതി. എന്നാൽ, സാമാന്യം ഉയരവും വണ്ണവുമുള്ള പെൺകുട്ടിയെ പ്രതി ഒറ്റയ്ക്ക് കൊലപ്പെടുത്തി എന്ന വാദം പൊലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്. അയർക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെയാണ് അയർക്കുന്നം നീറിക്കാട് ചെന്നിക്കര ഹോളോബ്രിക്‌സിലെ ടിപ്പർ ഡ്രൈവറായ മാലം കുഴിനാഗനിലത്തിൽ അജേഷ് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടത്. […]

അയർക്കുന്നത്ത് പതിനഞ്ചുകാരിയെ കൊലയ്ക്ക് കൊടുത്തത് കുടുംബം തന്നെ; രണ്ടു ഭാര്യമാരുള്ള അജേഷിനെ വീട്ടിൽ വിളിച്ചിരുത്തി മദ്യം ഒഴിച്ചു നൽകിയത് പെൺകുട്ടിയുടെ പിതാവ് തന്നെ; കുടുംബത്തിൽ പ്രതിയ്ക്ക് നൽകിയ സർവസ്വാതന്ത്ര്യം ഒടുവിൽ മകളുടെ ജീവനെടുത്തു; മകളുടെ പ്രായമുള്ള പെൺകുട്ടി പീഡനത്തെ ചെറുത്തപ്പോൾ നിർദാക്ഷണ്യം കൊലപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: കുടുംബത്തിന്റെ അന്തരീക്ഷമാണ് ഏതൊരാളുടെയും വളർച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നത്. അയർക്കുന്നത്ത് പതിനഞ്ചുകാരിയെ മരണക്കയത്തിലേയ്ക്ക് തള്ളിവിട്ടതും വീട്ടുകാരുടെ അശ്രദ്ധ തന്നെയായിരുന്നു. അച്ഛന്റെ കൂട്ടുകാരനായി വീട്ടിലെത്തിയാണ് അജേഷ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. വീട്ടിൽ അച്ഛനൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന യുവാവുമായി പെൺകുട്ടി സുഹൃത്ത് ബന്ധം സ്ഥാപിച്ചു. അടുത്ത കുടുംബ സുഹൃത്തിന്റെ ഫോൺ വിളിയാണ് പെൺകുട്ടിയെ ഇയാളുടെ അടുത്തെത്തിക്കാൻ പ്രേരിപ്പിച്ചത്. അയർക്കുന്നം നീറിക്കാട്ട് ചെന്നിക്കര ഹോളോ ബ്രിക്‌സിലെ ടിപ്പർ ലോറി ഡ്രൈവറായ അജേഷ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തായിരുന്നു. സ്ഥിരമായി വീട്ടിലെത്തിയിരുന്ന അജേഷ്് ഇതുവഴിയാണ് […]

കൊന്നിട്ടും തീരാതെ കാമഭ്രാന്ത്..! പതിനഞ്ചുകാരിയെ കഴുത്ത് മുറുക്കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു; മരണം ഉറപ്പിക്കാൻ വീണ്ടും കഴുത്തിൽ കുരുക്കിട്ട് പിടിച്ചു; രണ്ടു ഭാര്യയുണ്ടായിട്ടും ലൈംഗിക വൈകൃതം തീരാതെ അജേഷ്

സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നം ഒറവയ്ക്കലിൽ പതിനഞ്ചുകാരി മരിച്ചത് പ്രതിയുടെ ലൈംഗിക വൈകൃതത്തിനിടെ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ വിളിച്ചു വരുത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ചെറുത്തു നിൽക്കാൻ ശ്രമിച്ചപ്പോൾ ചുരിദാർ ഷോൾ കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു. കുതറി മാറിയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് തറയിൽകിടത്തിയ ശേഷമാണ് കുരുക്ക് മുറുക്കി അബോധാവസ്ഥയിലാക്കിയത്. പാതി മരണത്തിലേയ്ക്കു യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മരണം ഉറപ്പാക്കാനായി വീണ്ടും കഴുത്തിൽ കുരുക്കിട്ട് മുറുക്കി. തുടർന്ന് […]

മണർകാട് അരീപറമ്പിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം: മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുൻപ് കാണാതായ പതിനഞ്ചുകാരിയെ: പ്രതി പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കഴിഞ്ഞ ദിവസം രാത്രി വിട്ടിൽ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം മണർകാട് അരീപ്പറമ്പ് ഒറവയ്ക്കലുള്ള പുരയിടത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നിക്കര ഹോളോബ്രിക്സിലെ ഡ്രൈവർ അജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒറവയ്ക്കലിന് സമീപം ചെന്നിക്കര ഏജൻസീസിന്റെ ഹോളോബ്രിക്സിന്റെ പുരയിടത്തിലെ വാഴക്കൂട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസ്: കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കന്യാസ്ത്രികളുടെ പരാതി മുഖ്യമന്ത്രിയ്ക്ക്; കേസിൽ കുറ്റപത്രം അടുത്ത ആഴ്ച

സ്വന്തം ലേഖകൻ  കോട്ടയം: ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കന്യാസ്ത്രീകൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പീഡനത്തിനിരയായ കന്യാസ്ത്രീ അടക്കം അഞ്ച് കന്യാസ്ത്രീകളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഇതിനിടെ കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലായി. അടുത്ത ആഴ്ച തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം പൊലീസ് സമർപ്പിക്കുന്നത്. കേസിൽ അഡ്വ.ജിതേഷ് ജെ.ബാബുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ കേസിൽ തുടർ നടപടികൾ […]

ഭാര്യയും കുട്ടിയുമായി പിണങ്ങി നിൽക്കേ തൃശൂർ സ്വദേശിയായ വിധവയുമായി അടുത്തു: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; അഞ്ചു വർഷം പീഡനം കഴിഞ്ഞപ്പോൾ കാമുകൻ തട്ടിപ്പുകാരനാണെന്ന് യുവതി; പൊലീസും പരാതിയുമായി പ്രതി അറസ്റ്റിലുമായി

സ്വന്തം ലേഖകൻ  കോട്ടയം: പിണങ്ങിപ്പിരിഞ്ഞ ഭാര്യയുമായി അകന്നു നിൽക്കുന്നതിനിടെയാണ് ആശ്വാസം തേടിയാണ് അശോക് ബാബു തൃശൂർ സ്വദേശിയും വിധവയുമായ വീട്ടമ്മയോട് അടുത്തത്. അഞ്ചു വർഷത്തോളം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി അശോക് ബാബു വീട്ടമ്മയെ പീഡിപ്പിച്ചു. പ്രണയകാലം കഴിഞ്ഞതോടെ അശോക് ബാബു തന്നെ ഒഴിവാക്കുകയാണെന്നായി വീട്ടമ്മയ്ക്ക് സംശയം, മറ്റു പല ബന്ധങ്ങളും ഇയാൾക്കുണ്ടെന്നും വീട്ടമ്മയ്ക്ക് തോന്നി. ഇതോടെ പരാതി കേസും പുലിവാലുമായി. പ്രതി ഒടുവിൽ പിടിയിലുമായി. സ്വകാര്യ പെസ്റ്റ് കൺട്രോൾ സ്ഥാപനത്തിലെ ജീവനക്കാരൻ പാറമ്പുഴ വെള്ളൂപ്പറമ്പ് സ്വദേശി അശോക്ബാബുവിനെ (42)യാണ് ഈസ്റ്റ് സ്റ്റേഷൻ […]