രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആർഎല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നർത്തകി സത്യഭാമ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ രാമകൃഷ്ണനും പൊലീസും ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷൻസ് കോടതി മുൻപ് തള്ളിയിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സത്യഭാമ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് ജാമ്യാപേക്ഷയിലെ സത്യഭാമയുടെ വാദം. മുൻപും അറസ്റ്റ് തടയണമെന്ന സത്യഭാമയുടെ […]

മൂന്ന് പേരെ അതിദാരുണമായി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തി; ജീവനുണ്ടോയെന്നറിയാന്‍ ഷോക്കടിപ്പിച്ചു; കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച പ്രതിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്‌….!

കൊച്ചി: കേരളത്തെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച പ്രതി നരേന്ദ്ര കുമാറിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്നുവിധി പറയും. രാവിലെ 11 നു ജസ്‌റ്റിസ്‌ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച്‌ പ്രത്യേക സിറ്റിങ്‌ നടത്തിയാണു വിധി പറയുന്നത്‌. കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടിയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌. വധശിക്ഷയ്‌ക്ക് പുറമേ ഇരട്ട ജീവപര്യന്തവും ഏഴുവര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍, വധശിക്ഷ ഇളവു ചെയ്ണയമെന്നാണു പ്രതിയുടെ വാദം. ശിക്ഷയില്‍ ഇളവുണ്ടാകുമെന്നാണു പ്രതീക്ഷ. 2015 മേയ്‌ 16 ന്‌ ആണ്‌ […]

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാര്‍ക്കില്‍ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ് നാളെ കോടതിയില്‍ ഹാജരാകും. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്‌ കണ്ടോൻമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസില്‍ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി […]

യെമനിലെ ജയിലില്‍ നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; കൂടിക്കാഴ്‌ച 11 വ‌ര്‍ഷങ്ങള്‍ക്കുശേഷം

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമൻ ജയില്‍ അധികൃതരാണ് കൂടിക്കാഴ്‌ചയ്ക്ക് അനുമതി നല്‍കിയത്. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രേമകുമാരിയും ആക്‌ഷൻ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലെ അദെൻ നഗരത്തിലെത്തിയത്. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്‌ഷൻ കൗണ്‍സില്‍ അംഗമായ തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോം. ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് യെമൻ അധികൃതർ പ്രേമകുമാരിക്ക് നിർദേശം നല്‍കിയിരിക്കുന്നത്. […]

കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മട്ടന്നൂർ കൊളാരിയില്‍ ആണ് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. നാട്ടുകാരാണ് ബോംബ് ശേഖരം ശ്രദ്ധയില്‍ പെട്ട് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. ഈ മേഖലയില്‍ ആര്‍എസ്‌എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്‌എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതുവരെ പോലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് […]

തോക്കും 17 തിരകളും കണ്ടെടുത്തു, മൊബൈല്‍ ഫോണുകള്‍ക്കായി തിരച്ചില്‍; ബോളിവുഡ് താരം സല്‍മാൻ ഖാന്റെ വീട്ടിലെ വെടിവപ്പില്‍ അന്വേഷണം തുടരുന്നു

മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് താപി നദിയില്‍ ഉപേക്ഷിച്ചെന്ന് പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും മൊഴി നല്‍കിയിരുന്നു. ഇതേ തുടർന്നുള്ള തിരച്ചിലിലാണ് താപി നദിയില്‍ നിന്നും ഇവ കണ്ടെടുത്തത്. അതേസമയം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുകയാണ്. സംഭവം ആസൂത്രണം ചെയ്ത ഗുണ്ടാ […]

വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; തന്നെ യാത്രയ്ക്കാരുടെ മുന്നില്‍ വെച്ച്‌ പ്രതി അവഹേളിച്ചെന്ന് പരാതി; പ്രതി ആലുവ സ്വദേശി; കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം; നിസാര സംഭവം മാത്രമാണെന്ന് റെയില്‍വേ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം. സ്ത്രീ എന്ന നിലയില്‍ തന്നെ യാത്രയ്ക്കാരുടെ മുന്നില്‍ വെച്ച്‌ പ്രതി അവഹേളിച്ചെന്ന് രജനി ഇന്ദിര പറഞ്ഞിരുന്നു. പ്രതി തല്ലാൻ വന്നപ്പോള്‍ യാത്രക്കാർ പിടിച്ച്‌ മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പ്രതികരിച്ചു. എന്നാല്‍, നിസാര സംഭവം മാത്രമാണെന്നാണ് റെയില്‍വേ പൊലീസിന്റെ ന്യായീകരണം. സംഭവം മാധ്യമങ്ങള്‍ ഊതിപ്പെറുപ്പിക്കുന്നുവെന്നും റെയില്‍വേ പൊലീസ് വാദിക്കുന്നു. വനിതകളുടെ ബെര്‍ത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലുവ സ്വദേശി റോജി ചന്ദ്രനാണ് ടിടിഇ രജിനി […]

വര്‍ക്ക് ഔട്ട് സമയത്തെ ചൊല്ലി തര്‍ക്കം; കട്ടപ്പനയില്‍ ജിം ഉടമ അഭിഭാഷകനായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദി(28) നെയാണ് കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദ് കുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മുൻകൂറായി നല്‍കിയ തുക തിരികെ ആവശ്യപ്പെട്ട് ജീവനും പ്രമോദും തമ്മില്‍ തർക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു. യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സംഭവത്തെ പ്രമോദിനെ […]

ഇൻ്റർവ്യൂ കത്ത് തപാല്‍ ജീവനക്കാരി നല്‍കിയത് പത്ത് ദിവസം കഴിഞ്ഞ്; തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ ജോലി നഷ്ടമായി; കുത്തിയിരുപ്പ് സമരവുമായി കട്ടപ്പന സ്വദേശിയായ ഭിന്നശേഷിക്കാരൻ

കട്ടപ്പന: തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി. ഇതോടെ പോസ്റ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി യുവാവ്. കട്ടപ്പന വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടില്‍ ലിന്റോ തോമസിനാണ് പടിവാതില്‍ക്കല്‍ വരെ വന്ന സർക്കാർ ജോലി കൈവിട്ടുപോയത്. ഇൻ്റർവ്യൂ അറിയിച്ചുള്ള കത്ത് തപാല്‍ ജീവനക്കാരി നല്‍കാൻ പത്തുദിവസം എടുത്തു. ഇതോടെ യുവാവിന് ജോലി നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളയാംകുടി പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാരി ലിമക്കെതിരെ പരാതിയുമായി രംഗത്ത് വന്നു. സംഭവുമായി ബന്ധപ്പെട്ട് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരി ലിമയ്ക്കെതിരെ മുഖ്യമന്ത്രി, കളക്ടർ, […]

വസ്തുപോക്കുവരവ് ചെയ്യുന്നതിന് വാങ്ങിയത് 15000 രൂപ; കൈക്കൂലിക്കേസില്‍ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസർക്കും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനും കഠിന തടവ്. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ജീവനക്കാരായിരുന്ന മറിയ സിസിലി, സന്തോഷ് എസ് എന്നിവരെയാണ് ശിക്ഷിച്ചത്. 9 വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ല്‍ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇരുവരെയും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എം.വി ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പരാതിക്കാരനായ രാജേന്ദ്രന്‍റെ […]