മണർകാട്ട് പതിനഞ്ചുകാരിയുടെ കൊലപാതകത്തിനു പിന്നാലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്ക് നേരെ ആക്രമണം: കഞ്ചാവ് ലഹരിയിൽ ആക്രമണം നടത്തിയത് തമിഴ്‌നാട് സ്വദേശി; പീഡനത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കോട്ടയത്ത് പെൺകുട്ടികൾക്ക് സുരക്ഷാ ഭീഷണിയോ..?

മണർകാട്ട് പതിനഞ്ചുകാരിയുടെ കൊലപാതകത്തിനു പിന്നാലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്ക് നേരെ ആക്രമണം: കഞ്ചാവ് ലഹരിയിൽ ആക്രമണം നടത്തിയത് തമിഴ്‌നാട് സ്വദേശി; പീഡനത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കോട്ടയത്ത് പെൺകുട്ടികൾക്ക് സുരക്ഷാ ഭീഷണിയോ..?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട്ട് പിതാവിന്റെ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി പതിനഞ്ചുകാരി കൊല്ലപ്പെട്ടതിനു പിന്നാലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്കു നേരെ അതിക്രൂരമായ ആക്രമണം. കഞ്ചാവിന്റെ ലഹരിയിൽ തമിഴ്‌നാട് സ്വദേശി പെൺകുട്ടിയെ റബർ തോട്ടത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് അയൽവാസി ഇടപെട്ടതോടെ പെൺകുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി പ്രിൻസ്‌കുമാറിനെ(38) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കത്തോട് ചെങ്ങളം മുതുകുന്നേൽ പാത്തിക്കൽ ജിംസൺ ജോസഫി(42)ന്റെ ഇടപെടലാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്നും രക്ഷപെടുത്തിയത്.
രണ്ട് ദിവസം മുൻപ് പള്ളിക്കത്തോടെ പ്രദേശത്തെ റബർ തോട്ടത്തിലായിരുന്നു സംഭവം. പ്രദേശത്ത് കൂലിപ്പണി ചെയ്യുന്ന ആളാണ് തമിഴ്‌നാട് സ്വദേശിയായ പ്രിൻസ്‌കുമാർ. കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരികൾക്കും അടിമയാണ് ഇയാൾ. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ റബർതോട്ടത്തിന് സമീപത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ വായും മൂക്കും കൈ ഉപയോഗിച്ച് പൊത്തിപ്പിടിച്ചു. ബലപ്രയോഗത്തിനിടെ ഇയാൾ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാനും ശ്രമിച്ചു. ഇതിനിടെ കുതറിയ പെൺകുട്ടി പ്രതിയുടെ കയ്യിൽ കടിച്ചു. കടിയേറ്റതോടെ പ്രതി പെൺകുട്ടിയെ പിടിച്ചിരുന്ന പിടി അയച്ചു. ഈ സമയം കുതറി മാറിയ പെൺകുട്ടി പ്രതിയെ പിടിച്ച് തള്ളുകയും, ബഹളം വയ്ക്കുകയും ചെയ്തു.
ഈ സമയം ഇതുവഴി സ്‌കൂട്ടറിൽ എത്തിയ ജിസൺ പെൺകുട്ടിയുടെ കരച്ചിൽകേട്ടു. സ്‌കൂട്ടർ റോഡരികിൽ ഒതുക്കിയ ജിസൺ റബർതോട്ടത്തിനുളളിൽ കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് ഓടിയെത്തി. ഇവിടെ അതിക്രൂരമായ പീഡനത്തിനുള്ള തമിഴ്‌നാട് സ്വദേശിയുടെ ശ്രമമാണ് ജിസൺ കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട ജിസൺ തമിഴ്‌നാട് സ്വദേശിയെ അടിച്ചു വീഴ്ത്തി പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു. ജിസണും പ്രിൻസ്‌കുമാറും തമ്മിൽ മൽപ്പിടുത്തം നടത്തുന്നത് കണ്ട് റോഡിലേയ്ക്ക് ഇറങ്ങിയോടിയ പെൺകുട്ടി ഇവിടെ കൂടി നിന്ന ആളുകളെ വിളിച്ചു കൂടി. തുടർന്ന് ഓടിക്കൂടിയവർ ചേർന്ന് പ്രിൻസ്‌കുമാറിനെ പിടികൂടി. ഇയാളെ പിന്നീട് പള്ളിക്കത്തോട് പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് കൈവശം വച്ച കേസിൽ നേരത്തെ തന്നെ പ്രിൻസ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രിൻസിനെ റിമാൻഡ് ചെയ്തു.
ചെങ്ങളത്തു ഫർണിച്ചർ വ്യാപാരിയായ ജിംസൺ സുഹൃത്തിനെ വീട്ടിൽ വിടാൻ സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. പ്രതിയുടെ പോക്കറ്റിൽ ബ്ലേഡുണ്ടായിരുന്നു. ഇതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അയർക്കുന്നത്ത് അരീപ്പറമ്പിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മീറ്ററുകൾ മാത്രം അകലെ പള്ളിക്കത്തോട്ടിലും പെൺകുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.