മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകത്തിന് പ്രതികാരം തിരഞ്ഞെടുപ്പ് അട്ടിമറി: കാസർകോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

സ്വന്തം ലേഖകൻ കാസർകോട്: വയനാട്ടിൽ മാവോയിസ്റ്റ് നേതാവ് ജലീലിന്റെ കൊലപാതകത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണിയുമായി മാവോയിസ്റ്റ് സംഘം. കർണ്ണാടക കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സംഘമാണ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ മാവോയിസ്റ്റ് സംഘം ഉയർത്തുന്നത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗമാണ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടകയോട് ചേർന്നു കിടക്കുന്ന കാസർഗോട്ടെ കിഴക്കൻ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് ഭീഷണി. ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂർ, കാസർകോട് അതിർത്തിയിലെ പോലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിർത്തി […]

ചെർപ്പുള്ളശ്ശേരി പീഡനം യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും..

സ്വന്തംലേഖകൻ കോട്ടയം : പാലക്കാട് ചെർപ്പുളശ്ശേരി പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. രഹസ്യമൊഴിയെടുക്കുന്നതോടെ പരാതിക്ക് വ്യക്തത വരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ തീരുമാനിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.  പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് പൊലീസ് 164 എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. അനുമതി കിട്ടിയാൽ ഉടൻ മൊഴിയെടുക്കും.പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ കഴിയുന്നത് കൂടി പരി​ഗണിച്ച ശേഷം മാത്രമേ കോടതി അനുമതി […]

സമ്പന്നർക്കു വേണ്ടി വാറ്റ് : 30 ലിറ്റർ വാറ്റ് ചാരായവുമായി കുമരകം സ്വദേശി അറസ്റ്റിൽ: ചാരായം വിറ്റത് കായലിലെ റസ്റ്ററണ്ടിന്റെ മറവിൽ

ക്രൈം ഡെസ്ക് ചങ്ങനാശ്ശേരി: വിദേശ വിനോദ സഞ്ചാരികൾക്കും ചങ്ങനാശേരിയിലെ സമ്പന്നർക്കും വിവാഹ സൽക്കാരത്തിനും അടക്കം വാറ്റ് ചാരായം വിൽപന നടത്തിയിരുന്ന കുമരകം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുമരകം പതിയാരം വീട്ടിൽ മധു ബാബുവി(മുത്ത് – 32) നെയാണ് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അറുനൂറിൽ പുതുവൽ ഭാഗത്ത് നിന്നും പിടികൂടിയ മുത്തിന്റെ പക്കൽ നിന്നും 30 ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. അറുന്നൂറിൽ പുതുവൽ ഭാഗത്തുള്ള സമ്പന്ന ഇടപാടുകാർക്കായി വർഷങ്ങളായി ആലപ്പുഴ ആർ – […]

ബൈക്ക് യാത്രക്കാരായ സ്ത്രീകൾ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുക: ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ മരിച്ച യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്: ചെറിയ അപകടം വലിയ ദുരന്തമായി മാറിയത് ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന്: അമ്മയെ കാത്തിരുന്ന അഞ്ചു വയസുകാരന്റെ മുന്നിലേയ്ക്ക് ശ്രീജ ഇനിയെത്തുക കണ്ണ് തുറക്കാതെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സന്ധ്യമയങ്ങും മുൻപ് വീട്ടിലെത്താൻ ഒരൽപം വേഗത്തിൽ പാഞ്ഞ ശ്രീജയുടെ ശ്രദ്ധ ഒരൽപം പാളി. നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയുടെ മുന്നിൽ ചെറുതായി ഒന്ന് തട്ടി. റോഡിൽ ഒന്ന് വീണ് കയ്യോ കാലോ മുറിയുകയും, ചതയുകയോ ചെയ്യേണ്ട ഒരു അപകടം ശ്രീജയുടെ ജീവനെടുത്തത് അതി ദാരുണമായാണ്. തലയിൽ സുരക്ഷയ്ക്കായി ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന് തലയടിച്ച് റോഡിൽ വീണതാണ് ശ്രീജയുടെ ജീവൻ എടുക്കാൻ ഇടയാക്കിയത്. ഹെൽമറ്റ് തലയിലുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, അപകടത്തിൽ നിന്നും ശ്രീജ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടേനെ..! പക്ഷേ, കാത്തിരുന്ന ദുരന്തത്തിൽ […]

സിപിഎം പാർട്ടി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: ആദ്യം യുവതി പരാതി നൽകിയത് പാർട്ടി നേതൃത്വത്തിന്

സ്വന്തം ലേഖകൻ പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായ യുവതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കുട്ടിയെ ഉപേക്ഷിച്ചതിനാണ് യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുനത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മങ്കര പൊലീസാണ് യുവതിയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണയം നടിച്ച് പ്രതി യുവതിയെ പാർട്ടി ഓഫിസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഗർഭിണിയായതിനെ തുടർന്ന് പാർട്ടി ഏരിയ നേതൃത്വത്തിന് യുവാവിനെതിരെ പരാതി നൽകിയിരുന്നതായി യുവതി പറയുന്നു. അദ്യം ഇരുവരെയും വിവാഹം കഴിപ്പിച്ച് പ്രശ്നം ഒത്ത് തീർപ്പാക്കാൻ സി […]

വിദ്യാർത്ഥിയെ പീഡിപ്പിച്ച എസ്‌ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് കേസ്: എസ്.ഐയെ റിമാൻഡ് ചെയ്തു; ജയിൽ വാസം ഒഴിവാക്കാൻ ഉന്നത ഇടപെടൽ; ശാരീരിക അസ്വസ്ഥതയുടെ പേരിൽ പൊലീസ് സംരക്ഷണയിൽ എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർത്ഥിയെ ക്വാർട്ടേഴ്‌സിൽ എത്തിച്ച പീഡിപ്പിച്ച കേസിൽ എസ്.ഐയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന ശ്രമത്തിന് മാത്രം കേസ്. ക്വാർട്ടേഴ്‌സിനു മുന്നിൽ എത്തിയപ്പോൾ പിൻതിരിഞ്ഞ് പോകാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് എസ്.ഐ കടന്ന് പിടിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എരുമേലി തുമരംപാറ സ്വദേശിയും എ.ആർ ക്യാമ്പിലെ എസ്.ഐയുമായ ഷാജുദീനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എന്നാൽ, ജയിൽ വാസം ഒഴിവാക്കാനായി പ്രതിയ്ക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടെന്ന് കാട്ടി ജനറൽ ആശുപത്രിയിൽ പൊലീസ് […]

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടി: പാർട്ടി ഓഫിസിൽ പീഡിപ്പിച്ച് ഗർഭിണിയാ്ക്കിയെന്ന് യുവതിയുടെ പരാതി; നവജാത ശിശു ഗുരുതരാവസ്ഥയിൽ; പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം

ക്രൈം ഡെസ്‌ക് പാലക്കാട്: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വൻ തിരിച്ചടി നൽകി വീണ്ടും ലൈംഗിക വിവാദം. പാലക്കാട് ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചോരക്കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. സിപിഎം പാർട്ടി ഓഫീസിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാണ് താൻ ഗർഭിണിയായതെന്ന് യുവതി […]

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ: പോക്കറ്റടിക്കാരെ പോലും നിരത്തി നിർത്തി പടമെടുക്കുന്ന പൊലീസുകാർ എസ്‌ഐയുടെ ചിത്രം മുക്കി; കൊച്ചു കുട്ടിയെ പീഡിപ്പിച്ച എസ്.ഐയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്; പ്രതിയെ ബുധനാഴ്ച സസ്‌പെന്റ് ചെയ്‌തേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയെത്തി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ശ്രമം. പെറ്റിക്കേസിൽ കുടുങ്ങുന്ന പാവങ്ങളുടെ ചിത്രവും വാർത്തയും ഉടൻ പ്രചരിപ്പിക്കുന്ന പൊലീസുകാർ സഹ പ്രവർത്തകന്റെ ചിത്രം മുക്കി. എ.ആർ ക്യാമ്പിലെ എസ്.ഐ ഷാജുദീനെയാണ് കഴിഞ്ഞ ദിവസം പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നാണ് വിദ്യാർത്ഥിയെ ഷാജുദീൻ കൂട്ടിക്കൊണ്ടു പോയത്. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് […]

എൻ.ഡി.എ കൺവൻഷൻ ബുധനാഴ്ച; പി.എസ് ശ്രീധരൻപിള്ള പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൻ.ഡി.എ പാർലമെന്റ് മണ്ഡലം കൺവൻഷൻ ബുധനാഴ്ച വൈകിട്ട് 4.30 ന് കെ.സി മാമ്മൻമാപ്പിള ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ജില്ലാ ചെയർമാൻ എൻ.ഹരി അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി പി.സി തോമസ്, ബി.ജെ.പി നേതാക്കളായ അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, അഡ്വ.എസ്.ജയസൂര്യൻ, ബി.ഡി.ജെ.എസ് നേതാക്കളായ എ.ജി തങ്കപ്പൻ, നീലകണ്ഠൻ മാസ്റ്റർ, എം.പി സെൻ, കേരള കോൺഗ്രസ് നേതാക്കളായ ഗ്രേസമ്മ മാത്യു, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, സോണി തോമസ്, പി.ജെ ബാബു, […]

ആദ്യ വലിക്ക് ഹാഷിഷ് ഫ്രീ: പിന്നെ വലിച്ചാൽ പണം നൽകണം: ഹാഷിഷ് ആയിലും വലിക്കാനുള്ള ഉപകരണവുമായി യുവാവ് പിടിയിൽ

ക്രൈം ഡെസ്‌ക്  എരുമേലി: അരലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിലും വലിയ്ക്കാനുള്ള ഉപകരണവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.  ഏരുമേലി ടൗണിന് സമീപം ശാസ്താംകോയിക്കൽ വീട്ടിൽ  ഷാഫിൻ സെയ്ദി (29)നെയാണ് ഹാഷിഷ് ഓയിലുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.  കോട്ടയം എക്‌സൈസ് നാർക്കോട്ടിക്ക്‌സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.പി അനുപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എരുമേലി ടൗണിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് ഹാഷിഷ് പിടിച്ചെടുത്തത്. കോട്ടയം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ എം.എം നാസ്സറിന്റെ ഇന്റലിജൻസ് ടീമംഗമായ മാമ്മൻ ശാമുവലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു […]