വസ്തുപോക്കുവരവ് ചെയ്യുന്നതിന് വാങ്ങിയത് 15000 രൂപ; കൈക്കൂലിക്കേസില്‍ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

വസ്തുപോക്കുവരവ് ചെയ്യുന്നതിന് വാങ്ങിയത് 15000 രൂപ; കൈക്കൂലിക്കേസില്‍ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസർക്കും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനും കഠിന തടവ്.

തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ജീവനക്കാരായിരുന്ന മറിയ സിസിലി, സന്തോഷ് എസ് എന്നിവരെയാണ് ശിക്ഷിച്ചത്.

9 വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 ല്‍ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇരുവരെയും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എം.വി ആണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പരാതിക്കാരനായ രാജേന്ദ്രന്‍റെ സഹോദരിയുടെ വസ്തു പോക്കു വരവ് ചെയ്യുന്നതിന് 2014 ജൂലൈ 23ന് കുളത്തുമ്മല്‍ വില്ലേജ് ഓഫീസില്‍ വെച്ച്‌ 10,000 രൂപ കൈക്കൂലി വാങ്ങിയ അന്നത്തെ വില്ലേജ് ഓഫീസറായ മറിയ സിസിലിയെയും, 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന സന്തോഷിനെയും വിജിലന്‍സ് ഡിവൈഎസ്പി എ അശോകൻ ആണ് അറസ്റ്റ് ചെയ്തിരുന്നത്.