ഇൻ്റർവ്യൂ കത്ത് തപാല്‍ ജീവനക്കാരി നല്‍കിയത് പത്ത് ദിവസം കഴിഞ്ഞ്; തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ ജോലി നഷ്ടമായി; കുത്തിയിരുപ്പ് സമരവുമായി കട്ടപ്പന സ്വദേശിയായ ഭിന്നശേഷിക്കാരൻ

ഇൻ്റർവ്യൂ കത്ത് തപാല്‍ ജീവനക്കാരി നല്‍കിയത് പത്ത് ദിവസം കഴിഞ്ഞ്; തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ ജോലി നഷ്ടമായി; കുത്തിയിരുപ്പ് സമരവുമായി കട്ടപ്പന സ്വദേശിയായ ഭിന്നശേഷിക്കാരൻ

കട്ടപ്പന: തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി.

ഇതോടെ പോസ്റ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി യുവാവ്.
കട്ടപ്പന വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടില്‍ ലിന്റോ തോമസിനാണ് പടിവാതില്‍ക്കല്‍ വരെ വന്ന സർക്കാർ ജോലി കൈവിട്ടുപോയത്.

ഇൻ്റർവ്യൂ അറിയിച്ചുള്ള കത്ത് തപാല്‍ ജീവനക്കാരി നല്‍കാൻ പത്തുദിവസം എടുത്തു. ഇതോടെ യുവാവിന് ജോലി നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളയാംകുടി പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാരി ലിമക്കെതിരെ പരാതിയുമായി രംഗത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരി ലിമയ്ക്കെതിരെ മുഖ്യമന്ത്രി, കളക്ടർ, വികലാംഗ കോർപ്പറേഷൻ, തപാല്‍ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നല്‍കിയിട്ടും പരിഹാരമില്ലാതെ വന്നതിനെ തുടർന്നാണ് ലിൻ്റോ ഇത്തരമൊരു പ്രതിഷേധത്തിലേയ്ക്ക് എത്തിയത്.