കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി.
മട്ടന്നൂർ കൊളാരിയില്‍ ആണ് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
നാട്ടുകാരാണ് ബോംബ് ശേഖരം ശ്രദ്ധയില്‍ പെട്ട് വിവരം പോലീസിനെ അറിയിക്കുന്നത്.
പോലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മേഖലയില്‍ ആര്‍എസ്‌എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്‌എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും സിപിഐഎം ആരോപിച്ചു.
എന്നാല്‍ ഇതുവരെ പോലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.
Third Eye News Live
0