സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

കോട്ടയം : സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജശേഖരൻ, യമുന, ജവഹർ. മരുമക്കൾ : ബിനി, അജിത് കുമാർ, രശ്മി.

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു

കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു. കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു.

തൊടുപുഴ പുള്ളോലിൽ വീട്ടിൽ ലാലു മാത്യു എന്നയാളെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 0482227228

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ 17/03/2024 രാവിലെ 07:30 മണി മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായി. ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള ഷർട്ടും, വെള്ളകളർ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവും ആണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ : 0482227228 എസ്.എച്ച്.ഓ ഈരാറ്റുപേട്ട : 9497980316

കിംസ്ഹെൽത്ത് ആശുപത്രിയിൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക് കൺസൾട്ടേഷൻ ഫീ ₹100 മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190  

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് ഏപ്രിൽ 19, 20 തിയതികളിൽ ; ഉടൻ രജിസ്റ്റർ ചെയ്യൂ…..

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 19, 20 തിയതികളിൽ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽട്ടെഷനും, രജിസ്ട്രേഷനും ഒരുക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ നടക്കും. ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 20% ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

സംസ്ഥാനത്ത് ഇന്ന് (17/04/2024) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 54360 രൂപ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് (17/04/2024) ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. പവന് 54360 രൂപയും ഗ്രാമിന് 6795 രൂപയുമാണ് ഇന്നത്തെ വില. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം പവൻ – 54360 ഗ്രാം – 6795

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും സുനിൽ കെ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പ്രവീൺ ജെയിംസിനെ ട്രഷറായും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും ജനറൽ സെക്രട്ടറിയായി സുനിൽ കെ തങ്കപ്പനെയും ട്രഷററായി പ്രവീൺ ജെയിംസിനെയും തിരഞ്ഞെടുത്തു. കേരളത്തിൽ ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം നടപ്പിലാക്കാതെയും ജാതി സെൻസസ് നടപ്പിലാക്കാതെയും സംസ്‌ഥാന സർക്കാർ അടിസ്‌ഥാന വിഭാഗങ്ങളെ വഞ്ചിച്ചുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പട്ടികജാതി ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പാടെ അവഗണിച്ചുകൊണ്ടാണ് സർക്കാരുകൾ പദ്ധതികൾ രൂപീകരിയ്ക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടയം മാമൻ മാപ്പിള ഹാളിൽ ചേർന്ന […]

അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി

കോട്ടയം: അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ (അപ്പു) യുടെ പിതാവ് പുത്തനങ്ങാടി പുത്തൻപറമ്പിൽ അനിയൻ പി കെ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (17/04/2024) രാവിലെ 10 നു മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയൻ്റെ പിതാവുമായ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു. ഇഷ്ടദൈവമായ […]

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് ഒരു വിഷുക്കാലം കൂടി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ വിഷു ആശംസകൾ…. !

സ്വന്തം ലേഖകൻ കോട്ടയം: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. ദീപവും കൊന്നപ്പൂക്കളും കൃഷ്ണരൂപവും കാർഷിക വിഭവങ്ങളും ഒരുക്കിവച്ച് അതിരാവിലെ കണ്ണിന് കാഴ്ചയാകുന്ന വിഷുക്കണി എന്നത് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കും ഇല്ലായ്മയിൽ നിന്നും സമൃദ്ധിയിലേയ്ക്ക് നമ്മൾ ചുവടുവയ്ക്കുന്നുവെന്നതിന്റെ സന്ദേശമാണ്. പ്രകൃതിയുമായി വളരെയേറെ അടുത്തു നിൽക്കുന്ന ഒരാഘോഷം കൂടിയാണിത്. വിഷുദിനത്തിലാണ് പുതിയ കൃഷിയിറിക്കുന്നത്. അന്ന് ഒരു വിത്തെങ്കിലും ഇടണമെന്നാണ് വിശ്വാസം. നാട്ടിലായാലും മറുനാട്ടിലായാലും മറ്റെല്ലാ ആഘോഷങ്ങളും പോലെ വിഷുവും ഓരോ മലയാളിയുടെയും ഗൃഹാതുരതയുടെ ഭാഗമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികൾ […]