ഫ്ളാറ്റിലെ ജീവിതകാഴ്ച്ചകളും സിഥിൻ പൂജപ്പുരയുടെ മനോവ്യാപാരങ്ങളും …… ശുഭദിനം ട്രെയിലർ ശ്രദ്ധ നേടുന്നു …

ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലർ “ശുഭദിന “ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണിത്. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ […]

ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സോനം കപൂർ

ബോളിവുഡ് നടി സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നാണ് സോനം ആൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്.  സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. പക്ഷേ ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിയെന്ന് ഞങ്ങൾക്ക് അറിയാം. സോനം കപൂറും ആനന്ദും കുറിച്ചു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

പത്രസമ്മേളനത്തിനിടെ മേശയിൽ കാൽവെച്ചു; ദേവരകൊണ്ടയുടെ ലൈ​ഗറിനെതിരെ ബഹിഷ്കരണാഹ്വാനം

ലാൽ സിങ് ഛദ്ദയും രക്ഷാബന്ധനും വിക്രം വേദയ്ക്കും പിന്നാലെ ബോയ്കോട്ട് ഹാഷ്ടാ​ഗിന്റെ ഇരയായി പുതിയൊരു ചിത്രം കൂടി. വിജയ് ദേവരകൊണ്ട നായകനാകുന്ന പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് ആ സിനിമ. സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ചിത്രം ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നതിന് ഒരു കാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈ​ഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’; ട്രെയിലര്‍ പുറത്ത്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ രണ്ടിന് തീയേറ്ററുകളിലെത്തും. ‘രണ്ടകം’ എന്ന പേരിൽ ചിത്രം തമിഴിലും റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സാമി മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നത്. തെലുങ്ക് നടി ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് എസ് സജീവ് ആണ്. ഛായാഗ്രഹണം വിജയ് കൈകാര്യം ചെയ്യുന്നു, സംഗീതം എ […]

തൃഷ കോൺഗ്രസിലേക്ക്? രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ : ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് നല്ല സമയമല്ല. പല പ്രമുഖ നേതാക്കളും പാർട്ടിയിൽ നിന്ന് പുറത്ത് പോയത് കോൺഗ്രസിനെ സാരമായി ദുർബലമാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിയർക്കും. കോൺഗ്രസിന് പുതുജീവൻ നൽകാൻ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യാത്രയ്ക്കിടെ നിരവധി പ്രമുഖർ കോൺഗ്രസിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ നായിക തൃഷ കൃഷ്ണനും കോൺഗ്രസിൽ ചേർന്നേക്കും. ദക്ഷിണേന്ത്യയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. തൃഷ കൃഷ്ണൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ […]

‘മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്’

ജീവിതത്തിലെ ഒരു ഘട്ടത്തിൽ തനിക്കും ഒരാണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നുവെന്നു തോന്നിയിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. തന്‍റെ പുതിയ ചിത്രമായ ‘മൈക്ക്’ റിലീസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അനശ്വരയുടെ പ്രതികരണം. തനിക്ക് ഇങ്ങനെ തോന്നിയത്, ഒരു ആണ്‍കുട്ടിയാകാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സമൂഹം അവർക്ക് നൽകുന്ന പ്രിവിലേജുകളും സ്വാതന്ത്ര്യവും കൊണ്ടാണെന്ന് അനശ്വര പറഞ്ഞു. ഒരു ആൺകുട്ടിയാകാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘മൈക്ക്’. ഒരിക്കലും പ്രെവിലേജ്ഡ് ആയ ഒരു സൊസൈറ്റിയില്‍ അല്ല ഞാൻ ജനിച്ചതും വളർന്നതും. ജീവിതത്തിലെ മിക്ക പെൺകുട്ടികളെയും […]

പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗര്‍ഗിരതു’; റിലീസ് തീയതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാം, ദുഷരാ വിജയന്‍, കലൈയരസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരതു’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. നിരവധി പുതുമുഖങ്ങളെ അണിനിരത്തി എത്തുന്ന ചിത്രം വ്യത്യസ്ത റൊമാൻസുകളെക്കുറിച്ച് സംസാരിക്കുന്നു. നാടകപശ്ചാത്തലത്തില്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സര്‍പ്പാട്ട പരമ്പര’യ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹെറ്ററോനോര്‍മറ്റിവ് ആഖ്യാനങ്ങൾക്ക് പുറത്ത് നിൽക്കുന്ന ഒരു അവതരണമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന് പിന്നിൽ സമൂഹം സൃഷ്ടിക്കുന്ന കഥകളിലേക്ക് സിനിമ […]

ബോയ്‌കോട്ട് ഇപ്പോള്‍ തമാശ: താപ്‌സി പന്നു

ഹിന്ദി സിനിമയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനം ശക്തമാവുകയാണ്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ബഹിഷ്കരണ ഭീഷണിയിലാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി തപ്സി പന്നു. ഹിന്ദി സിനിമകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ തമാശയായാണ് താൻ കാണുന്നതെന്ന് താരം പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ദൊബാരയുടെ പ്രമോഷന്‍റെ ഇടയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.  എല്ലാ ദിവസവും ബഹിഷ്കരണ ആഹ്വാനങ്ങളും ട്രോളുകളും ഉണ്ടായാൽ അത് ആരെയും ബാധിക്കില്ല. അത് കൊണ്ട് ഒരു ഉപയോഗവും ഇല്ലാതാകും. മറ്റുള്ളവർക്ക് എങ്ങനെയെന്ന് പറയാൻ കഴിയില്ല. എന്നാൽ എനിക്കും അനുരാഗിനും ഇത് ഇപ്പോൾ തമാശയാണ്, തപ്സി […]

നടന്‍ റഹ്മാന്റെ മകൾ റുഷ്‌ദയ്‌ക്ക് ആൺ കുഞ്ഞ് ജനിച്ചു

നടൻ റഹ്മാന്‍റെ മകൾ റുഷ്ദ റഹ്മാന് ആൺകുഞ്ഞ് പിറന്നു. റുഷ്ദ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയിട്ടുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും റുഷ്ദ പറയുന്നു. ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ റുഷ്ദയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കൊല്ലം സ്വദേശി അൽത്താഫ് നവാബിനെ റുഷ്ദ വിവാഹം കഴിച്ചത്.

‘മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെ ഓര്‍മവരും, മമ്മൂട്ടി അങ്കിളിനെ പോലെ’

തെന്നിന്ത്യൻ നടൻ വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മവരുന്നത് എന്നും മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോൾ ടൈഗര്‍ എന്നുമാണ് തനിക്ക് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത് തന്‍റെ പുതിയ ചിത്രമായ ലൈഗറിന്‍റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം. ദുൽഖർ സൽമാന്‍റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണെന്നും തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ് പറഞ്ഞു. ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിൽ കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനാണെന്നും ടൊവിനോ […]