play-sharp-fill
‘മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്’

‘മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്’

ജീവിതത്തിലെ ഒരു ഘട്ടത്തിൽ തനിക്കും ഒരാണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നുവെന്നു തോന്നിയിട്ടുണ്ടെന്ന് നടി അനശ്വര രാജൻ.
തന്‍റെ പുതിയ ചിത്രമായ ‘മൈക്ക്’ റിലീസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അനശ്വരയുടെ പ്രതികരണം. തനിക്ക് ഇങ്ങനെ തോന്നിയത്, ഒരു ആണ്‍കുട്ടിയാകാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സമൂഹം അവർക്ക് നൽകുന്ന പ്രിവിലേജുകളും സ്വാതന്ത്ര്യവും കൊണ്ടാണെന്ന് അനശ്വര പറഞ്ഞു. ഒരു ആൺകുട്ടിയാകാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘മൈക്ക്’.

ഒരിക്കലും പ്രെവിലേജ്ഡ് ആയ ഒരു സൊസൈറ്റിയില്‍ അല്ല ഞാൻ ജനിച്ചതും വളർന്നതും. ജീവിതത്തിലെ മിക്ക പെൺകുട്ടികളെയും പോലെ, ഒരു ആൺകുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് ഒരു ഘട്ടത്തിൽ എനിക്കും തോന്നിയിട്ടുണ്ട്. സാറ, മൈക്ക് ആവാന്‍ ആഗ്രഹിക്കുന്ന പോലെ. ഒരു ആൺകുട്ടിയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് സമൂഹത്തിൽ നിന്ന് അവർക്ക് ലഭിക്കുന്ന പ്രിവിലേജുകളും സ്വാതന്ത്ര്യവും കാരണമാണ് പല പെൺകുട്ടികളും ഒരു പുരുഷനായി ജനിക്കാൻ ആഗ്രഹിക്കുന്നതെന്നും അനശ്വര പറഞ്ഞു.