മലയാള സിനിമയിൽ ദുബായിലെ പാക്കിസ്ഥാൻ മോഡൽ അരങ്ങേറ്റം കുറിച്ചു

ദുബായ്: ദുബായിലെ പാക് ഇൻഫ്ലുവൻസറും മോഡലുമായ റൊമാൻ ഖാനും ദുബായിൽ പ്രവാസിയായ സുഹൃത്ത് ആബിദുല്ല അബു ഹനീഫയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാള സിനിമയിലെത്തുന്നത്. റൊമാൻ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ദീർഘകാലമായി യു.എ.ഇയിലുള്ള റൊമാന് ടിക് ടോക്കിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. റൊമാനും ആബിദുള്ള അബു ഹനീഫയും ചിത്രത്തിന്‍റെ യുഎഇ ഷെഡ്യൂളിലാണ് അഭിനയിച്ചത്. ഇന്ത്യൻ […]

വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ പീസുകൾ; സ്വിഗ്ഗിക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ്

പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സ്വിഗ്ഗിക്കെതിരെ ആരോപണവുമായി തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്വിഗ്ഗിക്കെതിരെ ആരോപണം ഉന്നയിച്ചത്. പരാതി പറഞ്ഞപ്പോൾ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയൻ വിത്ത് കോൺ ഫ്രൈഡ് റൈസ് ആണ് കൊ സേഷ സ്വിഗി വഴി ഓർഡർ ചെയ്തത്. എന്നാൽ, ഭക്ഷണത്തിൽ ചിക്കൻ പീസുകൾ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിൻ്റെ […]

ഷൂട്ടിങ് സെറ്റിൽ അപകടം ; നടൻ നാസറിന് പരിക്ക്

തെലങ്കാന: ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. തെലുങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സായാജി ഷിൻഡെ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവർക്കൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തമിഴ്നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റാണ് നാസർ.

ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കും ; വിജയേന്ദ്ര പ്രസാദ്

ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാൻ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെക്കുറിച്ച് ഒരു വെബ് സീരീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ബാഹുബലി, ആർആർആർ, ബജ്റംഗി ഭായിജാൻ തുടങ്ങിയ ഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ്എസ് രാജമൗലിയുടെ പിതാവ് കൂടിയാണ്. ഓഗസ്റ്റ് 16 ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് വിജയേന്ദ്ര പ്രസാദ് തന്‍റെ സിനിമ പദ്ധതികളെക്കുറിച്ച് മനസ് തുറന്നത്. “എനിക്ക് നിങ്ങളോട് ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വർഷം […]

പൃഥ്വിരാജിന് ശേഷം ലംബോർഗിനി ഉറുസ് സ്വന്തമാക്കി ഫഹദ് ഫാസില്‍

പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമായി ഫഹദ് ഫാസിൽ. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ് സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ എത്തിയിരിക്കുന്ന ഈ വാഹനം. എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് […]

അനിഖ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് ചിത്രീകരണം ആരംഭിച്ചു

ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് തന്‍റേതായ ഇടം നേടുകയും ചെയ്ത അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങ് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. ജിനീഷ് കെ ജോയി തിരക്കഥയൊരുക്കുന്ന […]

‘കശ്മീര്‍ ഫയല്‍സ് ഓസ്‌കറിന് അയച്ചാല്‍ അത് ഇന്ത്യയെ ലജ്ജിപ്പിക്കും’

വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡിലന്‍ മോഹന്‍ ഗ്രേ. ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു. ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്. ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിന് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടുമെന്നും കാശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്ത് വന്നിരുന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങള്‍ […]

നാനി-സായ് പല്ലവി ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‌കർ നോമിനേഷനു വേണ്ടിയാണ് ചിത്രം മത്സരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായ ടാക്സിവാല എന്ന ചിത്രത്തിന് ശേഷം രാഹുൽ സാംകൃത്യായൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്യാം സിംഘ റോയ്.

വിദ്യാസാഗർ-ലാൽ ജോസ് കൂട്ടുകെട്ടിൽ ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തുന്നു

ജോജു ജോർജ്ജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തും. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘നായക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം മൂപ്പര്‍ക്ക്; ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്….! മോഹന്‍ലാലിനെതിരെ വിമർശനവുമായി അഡ്വ. സംഗീത ലക്ഷ്മണ

സ്വന്തം ലേഖിക കൊച്ചി: സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് പതാക ഉയർത്തിയതിൽ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. സംഗീത ലക്ഷ്മണ. സ്വന്തം വീടിന്റെ മുന്നിൽ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം മൂപ്പര്‍ക്ക് എന്നാണ് സംഗീത ലക്ഷ്മണ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്. സംഗീതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ; കാത്തിരിക്കൂ, കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സിനിമയിൽ പോരെ ഇങ്ങേര്‍ക്ക് തലയിൽ വിഗ്ഗ് ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം […]