ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം ‘യാനം’ പ്രദര്‍ശനത്തിനെത്തി 

ചെന്നൈ: ഡോ.എ.വി അനൂപ് നിർമ്മിച്ച് വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ആദ്യ സംസ്കൃത ശാസ്ത്ര ചിത്രമായ യാനം ചെന്നൈയിലെ പ്രസാദ് തിയേറ്ററിൽ പ്രദർശിപ്പിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നൽകിയ സംഭാവനകളാണ് ഡോക്യുമെന്‍ററി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതോടൊപ്പം, സംസ്കൃത ഭാഷയ്ക്ക് കൂടുതൽ പ്രചരണം നൽകുകയെന്ന ലക്ഷ്യവുമുണ്ടെന്ന് നിർമ്മാതാക്കൾ പറയുന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.രാധാകൃഷ്ണൻ എഴുതിയ ‘മൈ ഒഡീസി’ എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. എസ്.ബി. പ്രജിത്താണ് യാനത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റർ – വിഷ്ണു പുളിയറ, സംഗീതം – പ്രകാശ് ഉള്ളിയേരി, […]

കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ച് സംവിധായകൻ ഒമർ ലുലു

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്‍റെ പ്രിയപ്പെട്ടവർക്ക് സർപ്രൈസുകൾ നൽകാനും ഒമർ മറക്കാറില്ല. ഇപ്പോൾ ഒമർ തന്‍റെ സുഹൃത്തിന് ഒരു വലിയ സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ്. ചങ്ക് കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ചിരിക്കുകയാണ് സംവിധായകൻ. ഒമർ ലുലു തന്നെയാണ് പുതിയ കാർ സമ്മാനമായി നൽകിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്തിനും ഏതിനും നമ്മുടെ കൂടെ  നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ സുഖിൽ സുധാകരന് […]

നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാലാണ് വധു. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ റിസപ്ഷൻ നടത്തിയിരുന്നു.  ഇന്നലെ ഗുരുവായൂരിൽ നിരവധി വിവാഹങ്ങൾ നടന്നിരുന്നു. മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയധികം തിരക്കുകൾക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്ന് അർജുൻ പറഞ്ഞു. അനന്യ ലളിതമായ ലുക്കിലാണ് സഹോദരന്‍റെ വിവാഹത്തിന് എത്തിയത്.

ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബാദുഷയുടെ പാനല്‍

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഔദ്യോഗിക വിഭാഗമായ അരോമ മോഹന്‍റെ നേതൃത്വത്തിലുള്ള പാനലിൽ നിന്ന് ആറ് പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച അരോമ മോഹൻ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സെവൻ ആട്സ് മോഹൻ, വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മെഹ്റൂഫ് പിണറായി എന്നിവര്‍ പരാജയം ഏറ്റുവാങ്ങി. ജോയിന്‍റ് സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടിരുന്ന സേതു അടൂരും തോറ്റു. ഫെഫ്ക പ്രൊഡക്ഷൻ […]

മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ട് ജഗതി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു; ഷൂട്ടിംഗ് പാളി; ആ സിനിമ ഇന്ന് വരെ ഇറങ്ങിയിട്ടില്ല… രസകരമായ സംഭവം പങ്കുവെച്ച് ഇന്നസെന്റ്

സ്വന്തം ലേഖിക കൊച്ചി: സിനിമകളിലും ജീവിതത്തിലും ഒരുപോലെ ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഇന്നസെൻ്റ്. ഇപ്പോഴിതാ അത്തരമൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. ‘ ഞാനൊക്കെ നല്ല തിരക്കായിട്ട് നടക്കണ കാലമാണ്. എനിക്കും ജഗതിക്കും കൂടി പറ്റിയ ഒരു റോള്‍ വന്നു. പാമ്പ് കളിക്കണ ആളുകളുടെ റോളാണ്. ഞാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ക്യാമറ ട്രിക്കാണെന്ന് പറഞ്ഞു. ഒരു കുട്ടയുമായി ഷൂട്ട് ചെയ്യാനുള്ള വീട്ടിലെത്തി. കുട്ടയില്‍ പാമ്പുകളാണ്. ഞാന്‍ പാമ്പുകളിക്കില്ലെന്ന് പറഞ്ഞു. ജഗതി ചെയ്യാമെന്ന് പറഞ്ഞു. പാമ്പിന് തുന്നലിട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ വയ്യെന്ന് പറഞ്ഞു. […]

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’; ടീസര്‍ പുറത്തിറങ്ങി

ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചിരഞ്ജീവിയും പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെ സൽമാൻ ഖാനും അവതരിപ്പിക്കും. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണിത്. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് നയൻതാര ആണ് അവതരിപ്പിക്കുന്നത്. ജയം മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷായാണ് ഛായാഗ്രാഹകൻ. എസ് […]

ടിക്‌ടോക്കിലെ രാജാവ്; ഖാബി ലെയിമിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം

ഇറ്റലി: ഖാബി ലെയിമെന്ന പേര് കേട്ടാൽ ചിലപ്പോൾ പലരും ആളെ തിരിച്ചറിഞ്ഞെന്ന് വരില്ല. പക്ഷേ, പുച്ഛവും നിസ്സംഗതയും കലർന്ന ഒരു പ്രത്യേക ഭാവത്തോടെ നിൽക്കുന്ന ലെയിമിന്‍റെ ഒരു ഫോട്ടോ കണ്ടാൽ കൊച്ചുകുട്ടികൾ പോലും ചോദിക്കും ഇത് നമ്മുടെ മച്ചാനല്ലേ എന്ന്. ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഈ 22കാരൻ മീമുകൾ, ട്രോളുകൾ, വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എന്നിവയിൽ സ്ഥിരം സാന്നിധ്യമാണ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനപ്രിയ ടിക് ടോക്കർക്ക് സ്വന്തം രാജ്യത്ത് പൗരത്വം ലഭിച്ചു. ഇറ്റലിയിലെ ചിവാസോയിൽ ബുധനാഴ്ചയാണ് ഖാബി ലെയിമിന് പൗരത്വം ലഭിച്ചത്. സെനഗർ […]

‘തീര്‍പ്പ്’; അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടു

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

നി​ഗൂഢത നിറച്ച് ‘കുടുക്ക്’ ട്രെയിലർ

കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുടുക്ക് 2025ന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. നിഗൂഢത നിറഞ്ഞ ട്രെയിലർ ഇതിനകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. അളള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്.  സാങ്കേതികവിദ്യ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ പ്രമേയം. ‘ദി ഫ്യൂച്ചർ ഈസ് ട്വിസ്റ്റഡ്’ എന്ന രസകരമായ ടാഗ് ലൈനുമായി വരുന്ന ചിത്രം കോമഡി, റൊമാൻസ്, മിസ്റ്ററി എന്നിവയുടെ ഒരു സമ്പൂർണ്ണ […]

‘ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു’

മുംബൈ: ലോർഡ് ഓഫ് ദി റിങ്സ് ഇല്ലായിരുന്നെങ്കിൽ തന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ക്രിഷ് ഉണ്ടാകുമായിരുന്നില്ലെന്ന് നടൻ ഹൃത്വിക് റോഷൻ. 2004-ൽ അച്ഛനൊപ്പം ലോർഡ് ഓഫ് ദി റിംഗ്സ് സിനിമകൾ കാണുകയുണ്ടായി. അച്ഛന് അത് ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് നമുക്ക് ഇതുപോലെ ഒന്ന് ചെയ്ത് കൂടാ എന്ന് ചോദിച്ചു. ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് മുന്‍ ചിത്രമായ കോയി മില്‍ ഗയ അടിസ്ഥാനപ്പെടുത്തി ആയിക്കൂടെ എന്ന് അച്ഛന്‍ പറഞ്ഞിടത്താണ് കൃഷ് ജനിക്കുന്നത്. ലോര്‍ഡ് ഓഫ് ദി റിങ്സ് ഇല്ലായിരുന്നെങ്കിൽ കൃഷ് ഉണ്ടാവില്ലായിരുന്നു, ഹൃത്വിക് പറഞ്ഞു. ആമസോൺ പ്രൈം […]