പത്രസമ്മേളനത്തിനിടെ മേശയിൽ കാൽവെച്ചു; ദേവരകൊണ്ടയുടെ ലൈ​ഗറിനെതിരെ ബഹിഷ്കരണാഹ്വാനം

പത്രസമ്മേളനത്തിനിടെ മേശയിൽ കാൽവെച്ചു; ദേവരകൊണ്ടയുടെ ലൈ​ഗറിനെതിരെ ബഹിഷ്കരണാഹ്വാനം

ലാൽ സിങ് ഛദ്ദയും രക്ഷാബന്ധനും വിക്രം വേദയ്ക്കും പിന്നാലെ ബോയ്കോട്ട് ഹാഷ്ടാ​ഗിന്റെ ഇരയായി പുതിയൊരു ചിത്രം കൂടി. വിജയ് ദേവരകൊണ്ട നായകനാകുന്ന പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് ആ സിനിമ. സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ചിത്രം ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നതിന് ഒരു കാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈ​ഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായിരിക്കുകയാണ്.