‘മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെ ഓര്‍മവരും, മമ്മൂട്ടി അങ്കിളിനെ പോലെ’
തെന്നിന്ത്യൻ നടൻ വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മവരുന്നത് എന്നും മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോൾ ടൈഗര്‍ എന്നുമാണ് തനിക്ക് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്
തന്‍റെ പുതിയ ചിത്രമായ ലൈഗറിന്‍റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം. ദുൽഖർ സൽമാന്‍റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണെന്നും തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ് പറഞ്ഞു. ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഫഹദ് ഫാസിൽ കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനാണെന്നും ടൊവിനോ ഹാന്‍ഡ്സം ആണെന്നും വിജയ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ഡയലോഗുകൾ അനുകരിക്കുന്ന വിജയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group