ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയ്ക്കെതിരെ കാശ്മീരില്‍ ആക്രമണം; താരത്തിന് നേരെ കല്ലേറിഞ്ഞ് അ‌ജ്ഞാതര്‍; സംഭവം ഷൂട്ടിംഗ് ചിത്രീകരണത്തിനിടെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയെ ആക്രമിച്ച്‌ അ‌ജ്ഞാതര്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വെച്ചാണ് താരത്തിന് നേരെ കല്ലേറുണ്ടായത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജമ്മുവിലെത്തിയത്. തേജസ് ദിയോസ്‌കര്‍ സംവിധാനം ചെയ്യുന്ന ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പഹല്‍ഗാമിലെ മാര്‍ക്കറ്റിലൂടെ സവാരി നടത്തവേ ആയിരുന്നു ആക്രമണമുണ്ടായത്. ചിത്രത്തില്‍ ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ഇമ്രാന്‍ ഹഷ്മി പ്രത്യക്ഷപ്പെടുന്നത്. സംഭവത്തില്‍ ജമ്മു പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. മലയാളത്തില്‍ ബോക്സ് ഓഫീസ് […]

മലയാളം സീരിയൽ താരം രശ്മി ജയഗോപാൽ അന്തരിച്ചു: ഞെട്ടലിൽ സീരിയൽ ലോകം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം സുജാതയിലെ സാറാമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല.സ്വന്തം സുജാതയിലെ ‘സാറാമ്മ’ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല….സാറാമ്മ പോയി…. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ […]

ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ് അത് നന്നായോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ മതി; ഇമോഷണലി ഫീല് ചെയ്യുന്ന സീനാണെങ്കിൽ ജോഷി സാർ കരഞ്ഞിട്ടുണ്ടാകും- മണിയൻപിള്ള രാജു

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകനാണ് ജോഷിയെന്ന് മണിയൻപിള്ള രാജു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയ്ക്കാണ് അ​ദ്ദേഹം ജോഷിയെ കുറിച്ച് സംസാരിച്ചത്. എത്ര ടെക്നിക്കും പുതിയ സംവിധായകരും വന്നാലും അദ്ദേഹത്തിന്റെ സംവിധാനത്തിൻ്റെ അത്ര വരില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. വലിയ ശബ്ദവും ദേഷ്യവുമൊക്കെ ഉണ്ടങ്കിലും മനസ്സുകൊണ്ട് ലോലനായ വ്യക്തിയാണ് ജോഷി സാറ്. ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ് അത് നന്നായോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയ മതി. ഇമോഷണലി ഫീല് ചെയ്യുന്ന സീനാണെങ്കിൽ അദ്ദേഹം കരഞ്ഞിട്ടുണ്ടാകും. സീൻ കഴിഞ്ഞ് അദ്ദേഹത്തെ നോക്കുമ്പോൾ കരഞ്ഞുകൊണ്ട് […]

‘ ഈ റോളിന് തടിച്ച്‌, കുറച്ചൂടെ പ്രായം തോന്നിക്കുന്ന സ്ത്രീയെയാണ് വേണ്ടത് ; ഞാനന്ന് ചെറുപ്പമാണ്’; അഭിനയിക്കാനുള്ള റോളുകള്‍ കിട്ടിയാല്‍ മതിയെന്നേയുള്ളു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാളും കുറച്ച്‌ വില്ലത്തിയായാലും കുഴപ്പമില്ല; ‘കടപ്പുറം കാര്‍ത്ത്യാനി’ ആയതിനെ കുറിച്ച്‌ നടി സീനത്ത്

ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ച്‌ തുടങ്ങി മലയാള സിനിമയിലും സീരിയലും അനേകം കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് സീനത്ത്. നെഗറ്റീവ് വേഷങ്ങളും അമ്മ കഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ സീനത്തിന് സാധിച്ചിരുന്നു. സീനത്തിന്റെ സിനിമാ കരിയര്‍ എടുത്ത് നോക്കുമ്പോള്‍ തുടക്കകാലത്ത് അഭിനയിച്ച കാര്‍ത്ത്യാനി എന്ന റോളുണ്ടാവും. ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഒരൊറ്റ സീനില്‍ മാത്രമേ വരുന്നുള്ളുവെങ്കിലും അതിന് പിന്നിലുണ്ടായ കഥയെ പറ്റി നടി പറയുകയാണിപ്പോള്‍ നടി. ഗോഡ്ഫാദറിലെ കഥാപാത്രം ഒറ്റ സീനേ ഉണ്ടായിരുന്നുള്ളു. ഒരു പയ്യനെ പിടിച്ച്‌ കൊണ്ട് പോവുന്ന കടപ്പുറത്ത് താമസിക്കുന്ന കാര്‍ത്ത്യാനിയുടെ […]

പൃഥ്വിരാജിന് എന്നോടുള്ള ദേഷ്യം മാറില്ല ; ഞാൻ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല; അ‌ദ്ദേഹത്തെ സിനിമയിൽ നിന്നും ഞാൻ മാറ്റിയിട്ടില്ല; സിബി മലയിൽ

പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് […]

കല്യാണത്തിന്റെ അന്ന് നടിമാരായ കൂട്ടുകാരുമായി പിണങ്ങി; വിവാഹവേദിയില്‍ വച്ച്‌ അവരുടെ കൈ തട്ടി മാറ്റി; പിണക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞ് നി ഭാവന….!

സ്വന്തം ലേഖിക കൊച്ചി: മലയാളികളുടെ പ്രിയനടി ഭാവന തന്റെ വിവാഹദിനത്തില്‍ ഉണ്ടായി രസകരമായ ഒരു അനുഭവം ഓര്‍ത്തെടുക്കുകയാണ്. രമ്യ നമ്പിശന്‍, ശില്പ ബാല, സയനോര ഫിലിപ്, മൃദുല മുരളി, ഷഫ്‌ന എന്നിവരാണ് സിനിമയിലെ ഭാവനയുടെ അടുത്ത കൂട്ടുകാരികള്‍. ഭാവനയുടെ വാക്കുകള്‍ കേള്‍ക്കാം. “നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഇവളുമാര്‍ ഭയങ്കര പ്ലാനിങ് ആയിരുന്നു. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു. […]

ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി; ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്; ശ്രീനിവാസനെക്കുറിച്ച് നടി സ്മിനു

രോഗാവസ്ഥയെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു സിജോ. ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങളും സ്മിനു പങ്കുവെച്ചു. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സ്മിനു കുറിച്ചു. നടി സ്മിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച […]

എപ്പോഴും അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നു കൂടെ; എന്നിട്ടും രാത്രി ബെഡ് റൂമിന്റെ വാതിലില്‍ തട്ടിയവരുണ്ട്; പതിനേഴാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുടെ നാലാം ഭാര്യയായി; തന്റെ മരണവാര്‍ത്ത പറഞ്ഞു പരത്തിയതിനെ കുറിച്ച് നടി അഞ്ജു

സ്വന്തം ലേഖിക കൊച്ചി: തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ബേബി അ‍ഞ്ജുവെന്ന് അറിയപ്പെട്ടിരുന്ന നടി അ‍ഞ്ജു. തന്റെ രണ്ടാമത്തെ വയസ് മുതലാണ് അഞ്ജു സിനിമ അഭിനയം തുടങ്ങുന്നത്. 1979ല്‍ തമിഴ് സിനിമയായ ഉതിരിപ്പൂക്കള്‍ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്. 1982ല്‍ ഓര്‍മ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989ല്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തില്‍ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ […]

ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23-ന്

മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. ജീവിതമെന്നത് ഒരു പ്രതിഭാസമാണ്. അത് ആരെയും ഭയക്കാറുമില്ല ആർക്കുവേണ്ടിയും കാത്തിരിക്കാറുമില്ല ആരെയും ബഹുമാനിക്കാറുമില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നാമൊക്കെ ജീവിതത്തിന് അടിമകളാണ്. നമ്മെ നയിക്കുന്നത് നമ്മുടെ ജീവിതമാണ്. മറിച്ച് ജീവിതത്തെ നയിക്കാൻ നമുക്കാവില്ല. ഈ ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ […]

‘അന്ന് എന്നെ അദ്ദേഹം നേർച്ച കോഴി എന്നാണ് വിളിച്ചിരുന്നത്, പിന്നീടാണ് ആ വിളിയുടെ അർത്ഥം എനിക്ക് മനസ്സിലായത്’; മഞ്ജു വാര്യർ

തൻ്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായ ചിത്രത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മഞ്ജു ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.തൻ‌റെ ആദ്യ സിനിമയായ സല്ലാപത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരുപാട് ആശങ്കയുണ്ടായിരുന്നു. താൻ ശരിയായി അഭിനയിച്ചില്ലെങ്കിൽ പകരം അഭിനയിപ്പിക്കാൻ ആനിയുടെ ഡേറ്റ് വാങ്ങിയിരുന്നതായി അന്ന് ലോഹിതദാസ് സാറ് തന്നോട് പറഞ്ഞിരുന്നു.ലോഹിതദാസ് സാറിന്റെ മൂന്ന് ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം തന്നെ നേർച്ചക്കോഴി എന്നാണ് വിളിക്കാറുണ്ടായിരുന്നത്.അതെന്താണെന്ന് അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പിന്നീട് സിനിമ ഇറങ്ങിയതിന് […]