‘അന്ന് എന്നെ അദ്ദേഹം നേർച്ച കോഴി എന്നാണ് വിളിച്ചിരുന്നത്, പിന്നീടാണ് ആ വിളിയുടെ അർത്ഥം എനിക്ക് മനസ്സിലായത്’; മഞ്ജു വാര്യർ

‘അന്ന് എന്നെ അദ്ദേഹം നേർച്ച കോഴി എന്നാണ് വിളിച്ചിരുന്നത്, പിന്നീടാണ് ആ വിളിയുടെ അർത്ഥം എനിക്ക് മനസ്സിലായത്’; മഞ്ജു വാര്യർ

തൻ്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായ ചിത്രത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മഞ്ജു ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.തൻ‌റെ ആദ്യ സിനിമയായ സല്ലാപത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരുപാട് ആശങ്കയുണ്ടായിരുന്നു.

താൻ ശരിയായി അഭിനയിച്ചില്ലെങ്കിൽ പകരം അഭിനയിപ്പിക്കാൻ ആനിയുടെ ഡേറ്റ് വാങ്ങിയിരുന്നതായി അന്ന് ലോഹിതദാസ് സാറ് തന്നോട് പറഞ്ഞിരുന്നു.ലോഹിതദാസ് സാറിന്റെ മൂന്ന് ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം തന്നെ നേർച്ചക്കോഴി എന്നാണ് വിളിക്കാറുണ്ടായിരുന്നത്.അതെന്താണെന്ന് അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പിന്നീട് സിനിമ ഇറങ്ങിയതിന് ശേഷമായാണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്.

സിനിമയിൽ തന്നെയാണ്, സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.സല്ലാപത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് തനിക്ക് നല്ല ആശങ്കയായിരുന്നു. അത്രയും വലിയൊരു കഥാപാത്രം ചെയ്യാൻ തനിക്ക് പറ്റുമോ എന്നായിരുന്നു സംശയം മുഴുവനും.സാക്ഷ്യത്തിൽ താൻ ചെറിയൊരു വേഷമാണ് ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് വേറെ എക്‌സ്പീരിയൻസ് ഒന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ചെയ്തത് ശരിയായില്ലെങ്കിൽ അതിനായി ആനിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ശരിയായി ചെയ്തില്ലെങ്കിൽ വേറെ ആൾ വരുമെന്ന് പറഞ്ഞ് ഇനി തന്നെ പേടിപ്പിക്കാൻ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്ന് അറിയില്ലെന്നും മഞ്ജു പറഞ്ഞു

താൻ ആ കഥാപാത്രം ചെയ്താൽ ശരിയാവുമെന്ന് മുഴുവൻ ടീമിനും ഉറപ്പ് കൊടുത്ത ആളാണ് ലോഹി സാർ. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലെ കഴമ്പാണ് സിനിമകളിലും കണ്ടത്. അദ്ദേഹത്തിന്റെ സല്ലാപം, തൂവൽക്കൊട്ടാരം, കന്മദം, എന്നി മൂന്ന് സിനിമകളിലാണ് താൻ അഭിനയിച്ചതെന്നും മഞ്ജു കൂട്ടിച്ചേർത്തു.