ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ”  സെപ്റ്റംബർ 23-ന്

ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23-ന്

മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. ജീവിതമെന്നത് ഒരു പ്രതിഭാസമാണ്. അത് ആരെയും ഭയക്കാറുമില്ല ആർക്കുവേണ്ടിയും കാത്തിരിക്കാറുമില്ല ആരെയും ബഹുമാനിക്കാറുമില്ല.

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നാമൊക്കെ ജീവിതത്തിന് അടിമകളാണ്. നമ്മെ നയിക്കുന്നത് നമ്മുടെ ജീവിതമാണ്. മറിച്ച് ജീവിതത്തെ നയിക്കാൻ നമുക്കാവില്ല. ഈ ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഈ ചിത്രത്തിലെ യഥാർത്ഥ ഹീറോ ചിത്രത്തിന്റെ കഥയാണന്ന് നായകൻ ശങ്കർ അഭിപ്രായപ്പെട്ടതുപോലെ ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്ന പ്രമേയവുമായെത്തുന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ ചിത്രം മായാതെ തങ്ങി നില്ക്കുമെന്ന ശുഭാപ്തിവിശ്വാസം സംവിധായകനും പ്രകടിപ്പിക്കുന്നു.

ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം – സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .