കല്യാണത്തിന്റെ അന്ന് നടിമാരായ കൂട്ടുകാരുമായി പിണങ്ങി; വിവാഹവേദിയില്‍ വച്ച്‌ അവരുടെ കൈ തട്ടി മാറ്റി; പിണക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞ് നി ഭാവന….!

കല്യാണത്തിന്റെ അന്ന് നടിമാരായ കൂട്ടുകാരുമായി പിണങ്ങി; വിവാഹവേദിയില്‍ വച്ച്‌ അവരുടെ കൈ തട്ടി മാറ്റി; പിണക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞ് നി ഭാവന….!

സ്വന്തം ലേഖിക

കൊച്ചി: മലയാളികളുടെ പ്രിയനടി ഭാവന തന്റെ വിവാഹദിനത്തില്‍ ഉണ്ടായി രസകരമായ ഒരു അനുഭവം ഓര്‍ത്തെടുക്കുകയാണ്.

രമ്യ നമ്പിശന്‍, ശില്പ ബാല, സയനോര ഫിലിപ്, മൃദുല മുരളി, ഷഫ്‌ന എന്നിവരാണ് സിനിമയിലെ ഭാവനയുടെ അടുത്ത കൂട്ടുകാരികള്‍. ഭാവനയുടെ വാക്കുകള്‍ കേള്‍ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഇവളുമാര്‍ ഭയങ്കര പ്ലാനിങ് ആയിരുന്നു. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു. എനിക്കും സന്തോഷമുള്ള കാര്യമായത് കൊണ്ട് ഓക്കെ പറഞ്ഞു. ഞാന്‍ കാണാതിരിക്കാന്‍ വേണ്ടി ഞാനുപ്പോള്‍ അവര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെ നിര്‍ത്തും. എന്നെ അറിയിക്കാതെ ഗ്രൂപ്പൊക്കെ ഉണ്ടാക്കി. എന്നിട്ട് കളര്‍ കോഡ് സാരിയൊക്കെ എല്ലാവര്‍ക്കും ഉണ്ട്.

ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴെക്കും നിങ്ങള്‍ വരണട്ടോ എന്നൊക്കെ ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഓക്കെയാണെന്ന് അവരും പറഞ്ഞു. ശേഷം കല്യാണമൊക്കെ കഴിഞ്ഞ് ഞാന്‍ ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ എന്റെ സുഹൃത്തുക്കളായി അവിടെ ഒരാളുമില്ല. ബാക്കി ക്ഷണിച്ചിട്ടുള്ള അതിഥികളൊക്കെ അവിടെയുണ്ട്. എന്നെ പറ്റിക്കാന്‍ വേണ്ടി എവിടെയോ ഒളിച്ചിരിക്കുന്നതാവുമെന്ന് ആദ്യം കരുതി.

പക്ഷേ സ്റ്റേജില്‍ കയറി, കല്യാണത്തിന്റെ ചടങ്ങുകളൊക്കെ നടത്തി. ആളുകള്‍ വന്ന് ഫോട്ടോ എടുക്കാനൊക്കെ തുടങ്ങിയിട്ടും ഇവരെ മാത്രം കാണുന്നില്ല. കുറേ കഴിഞ്ഞപ്പോഴുണ്ട് എല്ലാവരും കൂടി വരുന്നു. എനിക്കാകെ സങ്കടവും ദേഷ്യവുമായി. അവരെന്നോട് സോറി പറയന്‍ വരുവാണ്. ഞാന്‍ പോയിക്കോ മിണ്ടണ്ടെന്ന് പറഞ്ഞു. അത് വലിയ വാര്‍ത്തയായി. ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു.

അവരെല്ലാവരും സാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വെച്ച്‌ വരാന്‍ ലേറ്റ് ആയതാണ്. ഒരാള്‍ റെഡിയാവാന്‍ തന്നെ സമയം എടുക്കും. അപ്പോള്‍ അത്രയും പേര് റെഡിയാവണ്ടേ, അതാണ് ലേറ്റ് ആയത്. പക്ഷേ ഞങ്ങളെന്തോ വഴക്കിട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.” ഭാവന പറയുന്നു.