പുതിയ താരോദയം..! റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ് ) ആദ്യമായി മലയാളത്തില്‍ നായകനാകുന്നു; ‘വള്ളിച്ചെരുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി

കോട്ടയം: റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ് ) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് കണ്ണൂര്‍ വേഷമിടുന്നത്. കൊച്ചുമകനാകുന്നത് മാസ്റ്റര്‍ ഫിന്‍ ബിജോയ് ആണ്. ഏഷ്യാനെറ്റ് പ്‌ളസ്സിലൂടെ പോപ്പുലറായ ചിന്നുശ്രീ വല്‍സലനാണ് നായികയാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ബിജോയ് കണ്ണൂര്‍ (ഉദയരാജ് ), ചിന്നുശ്രീ വര്‍സലന്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ് എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്‍ , സാജന്‍ സൂര്യ, […]

എൻ്റെ ഏറ്റവും വലിയ മോഹമായിരുന്നു അത്; എന്നാൽ അമ്മ അതിന് നോ പറഞ്ഞു….! ജീവിതത്തിലെടുത്ത നിർണ്ണായക തീരുമാനങ്ങൾ വെളിപ്പെടുത്തി നടി ശോഭന…..

സ്വന്തം ലേഖിക കോട്ടയം: മലയാളികളുടെ എറെ പ്രിയപ്പെട്ട താരമാണ് ശോഭന. നിരവധി ആരാധകരെ സ്വന്തമാക്കിയ എവർഗ്രീൻ നായിക എന്ന് തന്നെ ശോഭനയെ വിളിക്കാവുന്നതാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം വാർത്തകൾ ഒന്നും തന്നെ ശോഭന തുറന്നു പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ശോഭനയെ കുറിച്ചുള്ള ചില പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭന തന്നെ തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ഇത്. താൻ അഭിനയിച്ച ചില സിനിമകളെക്കുറിച്ച് ഒക്കെ തന്നെ വിശദമായി സംസാരിക്കുന്നുണ്ട് ശോഭന. മലയാളത്തിൽ തനിക്ക് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ഹിന്ദിയിൽ […]

രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് താരദമ്പതികള്‍ക്ക് പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത ആരാധകരോട് പങ്കുവെച്ചത് സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട്; വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സ്വന്തം ലേഖിക മുംബൈ: രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞ് പിറന്ന വിവരം ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് തങ്ങളുടെ മാലാഖയെത്തിയ വാര്‍ത്ത താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സോനം കപൂര്‍ അടക്കം നിരവധി പേരാണ് ആശംസയറിയിക്കുന്നത്. നടിയെ ഇന്ന് രാവിലെയാണ് മുംബയിലെ എച്ച്‌ […]

‘2018’ ലെ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക് ! ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ടോവിനോയും ചാക്കോച്ചനും ആസിഫും’ അടക്കം വലിയ താരനിര…മഹാ പ്രളയം പശ്ചാത്തലമാക്കി സിനിമ വരുമ്പോൾ…

കേരളം അഭിമുഖീകരിച്ച 2018 ലെ വെള്ളപ്പൊക്കത്തിൻ്റെ ദുരിതവും തീവ്രതയും വെള്ളിത്തിരയിൽ ഒരുക്കാൻ സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ്. ‘2018’ എന്നു പേരിട്ടിരിക്കുന്ന ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രത്തിനു ‘എവരിവൺ ഈസ് എ ഹീറോ’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പ്രളയ ദുരിതം അനുഭവിച്ച നാളുകളെ വലിയ താരനിരയോടെയാണ് ചിത്രത്തിൽ ഒരുക്കുന്നത്. ടോവിനോ തോമസ്, കു‍ഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ […]

പ്രഗ്നൻസി കിറ്റിന് പിന്നിലെ രഹസ്യം പുറത്ത്, പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് അഞ്ജലി മേനോൻ.ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനോൻ , സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയിയൽ പങ്കുവച്ച വീഡിയോയിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് അഞ്ജലി മേനോൻ പ്രഖ്യാപിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനൻ, സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈറലായതോടെ ഏറെ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ ആ ഊഹോപോഹങ്ങൾക്ക് അവസാനമിട്ടിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ . സോഷ്യൽ മീഡിയിയൽ പങ്കുവച്ച വീഡിയോയിലൂടെ പുതിയ ചിത്രത്തിന്റെ റിലീസ് അഞ്ജലി മേനോൻ പ്രഖ്യാപിച്ചു. താൻ സംവിധാനം സെച്യുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ പോസ്റ്ററെന്ന് അഞ്ജലി പറഞ്ഞു. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, […]

സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്നവർക്കെ അഡൾട്ട് മോഡലിങ് സാധ്യമാകൂ; എന്റെ ഫാൻസിൽ 40 ശതമാനം മലയാളികളാണ്; പരമാവധി മാദകത്വത്തോടെ അവതരിപ്പിക്കുകയെന്നതാണ് പ്രധാനം; പാൻ ഇന്ത്യ ആയി പ്രേക്ഷകരെ ഉണ്ടാക്കുക എന്നത് തന്നെയാണ് എൻ്റെ പ്രയോറിറ്റി; ചർച്ചയായി രശ്മി ആർ നായരുടെ വാക്കുകൾ….

സ്വന്തം ലേഖിക കൊച്ചി: കേരളത്തിൽ ഇപ്പോഴും അഡൾട്ട് മോഡലുകൾക്ക് കൽപ്പിച്ചിരിക്കുന്ന അയിത്തം വിട്ടുമാറിയിട്ടില്ല. കളിയാക്കലുകളെയും വിമർശനങ്ങളെയുമെല്ലാം പ്രതിരോധിക്കുന്നവർക്ക് മാത്രമേ കേരളത്തിൽ അഡൾട്ട് മോഡലിങ് സാധ്യമാകൂ. സമൂഹമാധ്യമങ്ങളിലായാലും സാമൂഹിക പരിസരങ്ങളിലായാലും ഇതിനെ മറികടന്നുകൊണ്ട് പോരടിച്ചു നിൽക്കാൻ മനക്കട്ടിയുള്ളവർക്ക് മാത്രമേ കഴിയൂ. അതിൽ ലിംഗവ്യത്യാസമില്ല. സദാചാര ഭ്രഷ്ടുകളെ അതിജീവിച്ച് അഡൾട്ട് മോഡലിങ്ങുമായി മുന്നോട്ടുപോകാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് രശ്മി ആർ നായർ. ഒരു സ്വകാര്യ മാധ്യമത്തിനോടുള്ള രശ്മിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. രശ്മി ആർ നായരുടെ വാക്കുകളിലേക്ക്; കിസ് ഓഫ് ലവ് […]

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷ; കടുത്ത വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം…വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. 31, 31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്.

സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ നിർദേശം നൽകി. വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. ലഹരിക്കടുത്തുമായി ബന്ധപ്പെട്ട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ഉപയോഗിക്കുക. 31, 31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്. സമാനമായ കുറ്റം ചെയ്ത് വീണ്ടും പിടിക്കപ്പെട്ടാൽ ആദ്യ കേസ് കൂടി പരിഗണിച്ച് ഇരട്ടി ശിക്ഷ […]

അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗര്‍ഭിണി….! പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രം പങ്കുവെച്ച് പാര്‍വ്വതി തിരുവോത്ത്; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖിക കൊച്ചി: നിരവധി വിവാവങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പാര്‍വ്വതി തിരുവോത്ത്. വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയ താരം, പരസ്യമായി അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ‘അങ്ങനെ.. അത്ഭുതം ആരംഭിക്കുന്നു’ എന്ന ടൈറ്റിലോടുകൂടി പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രമാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. ടെസ്റ്ററില്‍ ഗര്‍ഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിള്‍ റെഡ് ലൈനും കാണാം. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട […]

ഗ്ലാമറസ് പ്രകടനവുമായി സ്വാസിക; സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ ട്രെയിലര്‍ പുറത്ത്; ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളില്‍; ട്രെയിലർ കാണാം….

സ്വന്തം ലേഖിക കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചതുരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു മിനിട്ടും 22 സെക്കന്‍ഡും നീളമുള്ള ട്രെയിലര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രെയിലർ കാണാം സ്വാസികയുടെ ഗ്ലാമറസ് പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ശാന്തി ബാലകൃഷ്ണന്‍, […]

മൈ കാരവൻ നമ്പർ ഈസ്‌ 2255..! മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്; ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ക്യാരവാൻ ഒരുക്കിയത് ഓജസ് ഓട്ടോമൊബൈൽസ്; വീഡിയോ കാണാം

സ്വന്തം ലേഖകൻ കൊച്ചി : പുതിയ ആഢംബര സൗകര്യങ്ങളോടെ പുറത്തിറക്കിയ മോഹന്‍ലാലിന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കാരവാന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ക്യാരവാന് 2255 എന്നാണ് നമ്പര്‍. മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിലുള്ള ലാംബ്രട്ട സ്‌കൂട്ടറിനും ഇതേ നമ്പരാണ്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ നടന്റെ ഇഷ്ടനമ്പരാണ്. എറണാകുളം കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ഈ കാരവന് പിന്നില്‍. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് […]