വിവാഹം വാഴാത്ത നടൻ ബാല;രണ്ടാം വിവാഹ ബന്ധവും തകർന്നു;ഉള്ളുലഞ്ഞ് നടൻ ഫേസ്ബുക്ക് ലൈവിൽ…

നടൻ ബാല മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.മലയാളിയല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ നടൻ.ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ വിധികർത്താവായി പോയ അവസരത്തിൽ അതിലെ മത്സരാർത്ഥിയായ ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാലക്ക് എന്നാൽ ആ ബന്ധം അധികകാലം മുന്നോട്ടു കൊണ്ടുപോകാനായില്ല.ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം കഴിഞ്ഞ വർഷമാണ് നടൻ രണ്ടാമതും വിവാഹിതനായത്,ഇക്കുറി ഡോക്ടർ കൂടിയായ എലിസബത്ത് ആയിരുന്നു വധു.എന്നാൽ ഇപ്പോൾ ആ ബന്ധവും തകർനെന്ന വാർത്തയാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറെ ആഴ്ചകളായി താരത്തിന്റെ കുടുംബജീവിതത്തെപ്പറ്റിയുള്ള […]

കാതൽ…! മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സ്വന്തം ലേഖകൻ   കൊച്ചി: ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.     മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണിത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ൽ റിലീസ് ചെയ്ത ‘സീതാകല്യാണം’ ആണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത മലയാളം ചിത്രം.     കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിക്കും. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം […]

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്ക്ക്; കാതല്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി

സ്വന്തം ലേഖിക കൊച്ചി: മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളസിനിമ രംഗത്ത് തിരിച്ചെത്തുന്നു. കാതല്‍ എന്ന ചിത്രത്തിലുടെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമാണിത്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഇന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റര്‍ ഡിസെെന്‍ […]

താരദമ്പതികൾക്കായി വാടക​ഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി; വിവാഹം ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്തിരുന്നു; വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: നടി നയൻതാരയുടെയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും കുഞ്ഞുങ്ങളുമായി ബദ്ധപ്പെട്ട വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. 2016ൽ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താരദമ്പതികൾ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. വിവാഹം ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിനെ അറിയിച്ചു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വാടകഗർഭധാരണത്തിനായി […]

റൊമാന്‍സ് കുമാരനും ചേര്‍ക്കോടന്‍ സ്വാമിയും കള്ളന്‍ പവിത്രനും ഉള്‍പ്പെടെ അനശ്വരരായി തുടരുന്ന നിരവധി കഥാപാത്രങ്ങള്‍; ചിലര്‍ക്ക് പകരം മറ്റൊരാളില്ലെന്നത് എത്ര സത്യമാണ്? നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം; ഓര്‍മ്മയുടെ ഒന്നാം കൊടുമുടിയില്‍ നെടുമുടി..!

ശ്രീലക്ഷ്മി സോമന്‍ ”കുട്ടനാട്ടില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെയായത്. ഈ മണ്ണില്‍ ഇല്ലാത്ത കഥാപാത്രങ്ങളില്ല. ഇരുട്ടത്ത് പോലും ഒരാളുടെ ചുമയോ കാറലോ കേട്ടാല്‍ അതാരാണെന്ന് തിരിച്ചറിയാനാവും, അത്രയ്ക്ക് അടുപ്പമുണ്ട് ഇന്നാട്ടിലെ മനുഷ്യര്‍ തമ്മില്‍. വ്യത്യസ്തരായ കഥാപാത്രങ്ങളെ കണ്ട് സംവദിക്കാന്‍ ഇടമുണ്ട് ഇവിടെ. അതുകൊണ്ടു തന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും ഇഷ്ടം പോലെ സ്പെസിമെന്‍ എന്റെ കയ്യിലുണ്ട്..” മഹാപ്രതിഭകളുടെ പിറവിക്ക് പിന്നില്‍ ജനിച്ച ദേശത്തിന്റെ ജൈവാംശം ഉണ്ടാകുമെന്ന് പറയുന്നത് നെടുമുടി വേണുവിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. സ്വയം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഓരോ കലാകാരന്റെയും വെല്ലുവിളി. […]

അതുല്യനടൻ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്.മലയാളിക്ക് നഷ്ടമായത് അഭിനയ കുലപതിയെ.

2021 ഒക്ടോബർ 11 മലയാള സിനിമ മേഖലയെ തേടി ആ ദുഃഖവാർത്ത എത്തി.അതുല്യ നടൻ നെടുമുടി വേണു ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു.ഉദര സംബന്ധമായ രോഗം കാരണമാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും,അത്ഭുതപ്പെടുത്തുകയും,ആനന്ദിപ്പിക്കുകയും ചെയ്ത മഹാനടനായിരുന്നു നെടുമുടി വേണു.അരവിന്ദന്റെ തമ്പ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നെടുമുടി വേണു പ്രേക്ഷക ഹൃദയത്തിലേക്ക് നടന്നുകയറിയത് വളരെപെട്ടെന്നാണ്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് നെടുമുടി […]

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന് ചട്ടം; 21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ; വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും? നയന്‍സ് വിഘ്‌നേശ് ദമ്പതികളുടെ നീക്കം രാജ്യത്തെ ചട്ടങ്ങള്‍ മറികടന്നോ….? അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്

സ്വന്തം ലേഖിക ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര – വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ദമ്പതികള്‍ നിയമലംഘനം നടത്തിയോ എന്നതിലാണ് അന്വേഷണം. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു. 21 […]

ഞാനും നയൻസും അമ്മയും അച്ഛനുമായി; ഉയിരും ഉലകവും; നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ,​ സന്തോഷ വാർത്ത പങ്കുവച്ച് വിഘ്നേഷ് ശിവൻ

ചെന്നൈ: സൂപ്പർ താരം നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. നയൻതാര അമ്മയായ വിവരം ഭ‌ർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നയൻതാര അമ്മയാകാൻ പോകുന്നെന്ന സൂചനകൾ നേരത്തെ താരദമ്പതികൾ ട്വീറ്റിലൂടെ പങ്കുവെച്ചിരുന്നു. ഉയിർ,​ ഉലഗം എന്നാണ് കുട്ടികളുടെ പേരുകൾ എന്നാണ് ലഭ്യമായ വിവരം. ‘ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുഞ്ഞുങ്ങൾ. ഞങ്ങളുടെയും പൂർവ്വികരുടെയും എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങലുടെ എല്ലാ പ്രാർത്ഥനകളും വേണം. ഉയിരും ഉലകവും,’ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ […]

വെള്ളിത്തിരയിൽ പ്രണയത്തിന്റെ വസന്തകാലം ഒരുക്കി ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ …..

സ്വന്തം ലേഖിക കോട്ടയം: എഎംഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം “. മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്റെ പ്രേമത്തിന് വിലങ്ങുതടിയാകുന്നു. https://youtu.be/UM2bX9W7COY എങ്കിലും ഏതെങ്കിലുമൊരു പെൺകുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു […]

കാളിദാസ് ജയറാം പ്രണയത്തിൽ..!? പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവെച്ച് താരം; കമന്റുകളുമായി പാർവതിയും മാളവികയും…വൈറലായി ചിത്രങ്ങൾ

മലയാള സിനിമാ ലോകത്തെ പ്രിയ താര പുത്രന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തിയ താരം ഇന്ന് മോളിവുഡ് ഇൻഡസ്ട്രിയിലെ യുവ നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാള താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ താരം നേടിയെടുക്കുകയും ചെയ്തിരുന്നു. ” കൊച്ചു കൊച്ചു സന്തോഷങ്ങൾ” എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിൽ എത്തിയിരുന്നത്. പിന്നീട് അബ്രിദ് ഷൈനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “പൂമരം” എന്ന […]