പുതിയ താരോദയം..! റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ് ) ആദ്യമായി മലയാളത്തില്‍ നായകനാകുന്നു; ‘വള്ളിച്ചെരുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി
കോട്ടയം: റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ് ) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് കണ്ണൂര്‍ വേഷമിടുന്നത്. കൊച്ചുമകനാകുന്നത് മാസ്റ്റര്‍ ഫിന്‍ ബിജോയ് ആണ്. ഏഷ്യാനെറ്റ് പ്‌ളസ്സിലൂടെ പോപ്പുലറായ ചിന്നുശ്രീ വല്‍സലനാണ് നായികയാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ബിജോയ് കണ്ണൂര്‍ (ഉദയരാജ് ), ചിന്നുശ്രീ വര്‍സലന്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ് എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്‍ , സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍ , എസ് ആര്‍ ശിവരുദ്രന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍ – ശ്രീമുരുകാ മൂവി മേക്കേഴ്‌സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിര്‍മ്മാണം – സുരേഷ് സി എന്‍ , ഛായാഗ്രഹണം – റിജു ആര്‍ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവന്‍, കഥ -ബിജോയ് കണ്ണൂര്‍, സംഭാഷണം – ദേവിക എല്‍ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സജി അടൂര്‍.
അസ്സോസിയേറ്റ് ഡയറക്ടര്‍ – നന്ദന്‍ , പ്രൊഡക്ഷന്‍ മാനേജര്‍ – എസ് ആര്‍ ശിവരുദ്രന്‍ , ഗാനരചന – ഹരികൃഷ്ണന്‍ വണ്ടകത്തില്‍, സംഗീതം – ജോജോ കെന്‍ (ഗായികയും എം എല്‍ എയുമായ ദലീമയുടെ ഭര്‍ത്താവ്), ആലാപനം – ഇക്ബാല്‍ കണ്ണൂര്‍, ഫിന്‍ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , പശ്ചാത്തലസംഗീതം – ജിയോ പയസ്, ചമയം – അമല്‍ദേവ് ജെ ആര്‍, കല-അഖില്‍ ജോണ്‍സണ്‍, കോസ്റ്റ്യും – അഭിലാഷ് എസ് എസ് , സ്റ്റുഡിയോ – ഐക്കണ്‍ മള്‍ട്ടിമീഡിയ തിരുവനന്തപുരം, ഡിസൈന്‍സ് – ടെറസോക്കോ ഫിലിംസ്, സ്റ്റില്‍സ് – ഉദയന്‍ പെരുമ്പഴുതൂര്‍, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍ .
Whatsapp Group 1 | Whatsapp Group 2 |Telegram Group