Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ: രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞ് പിറന്ന വിവരം ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് തങ്ങളുടെ മാലാഖയെത്തിയ വാര്‍ത്ത താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സോനം കപൂര്‍ അടക്കം നിരവധി പേരാണ് ആശംസയറിയിക്കുന്നത്. നടിയെ ഇന്ന് രാവിലെയാണ് മുംബയിലെ എച്ച്‌ എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ജൂണ്‍ 27നാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നടി ആരാധകരെ അറിയിച്ചത്.