അവാർഡ് പ്രതീക്ഷിച്ചില്ല, സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷമായല്ലോ.. ഇതൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയത്; പക്ഷേ ദേശീയ പുരസ്‌കാരം കഴിഞ്ഞില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു ; പ്രത്യേക ജൂറി പരാമർശത്തിന്റെ നിറവിൽ ഇന്ദ്രൻസ്

സ്വന്തം ലേഖകൻ പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരമാണ് ഇതെന്ന് ദേശീയ അവാർ‍ഡിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ ഇന്ദ്രൻസ്. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഹോമിന് പ്രേക്ഷകർ എന്നേ പുരസ്‌കാരം നൽകിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് രണ്ടു വർഷമായതുകൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയതെന്നും ദേശീയ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞുപോയന്നാണ് ഓർത്തിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു ‘‘അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. പ്രപഞ്ചത്തിൽ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരും കിട്ടാത്തപ്പോൾ വിഷമം തോന്നും. അവാർഡ് പ്രതീക്ഷിച്ചില്ല, സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷമായല്ലോ […]

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്ന് സംവിധായകന്‍; അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കൂടാതെ അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ ഹര്‍ജി ഹെെക്കോടതി തള്ളിയിരുന്നു. ഹെക്കോടതി ഹര്‍ജിക്കാരൻ ഉന്നയിച്ച കാര്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹര്‍ജിയില്‍ കെെകൊണ്ടതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. ജൂറി അംഗങ്ങള്‍ തന്നെ പുരസ്കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച്‌ […]

“കെട്ടുകാഴ്ച്ച”യുമായി സുരേഷ് തിരുവല്ല; ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ കുടുംബബന്ധങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു

സ്വന്തം ലേഖിക കോട്ടയം: കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ “കെട്ടുകാഴ്ച” യുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. ഒരേസമയം മനുഷ്യന്റെ വൈവിധ്യമുഖങ്ങൾ കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാണ് കെട്ടുകാഴ്ച. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു. ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് […]

‘എനിക്ക് കരള്‍ തന്നത് ജോസഫാണ്.. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം; ബാല ചേട്ടൻ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടും’; കരള്‍ നല്‍കിയ വ്യക്തിയെ പരിചയപ്പെടുത്തി നടന്‍ ബാല

സ്വന്തം ലേഖകൻ  കരള്‍ രോഗം മൂര്‍‌ച്ഛിച്ച്‌ ചികിത്സയിലായിരുന്നു നടൻ ബാല. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ബാലയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോഴിതാ തനിക്ക് കരള്‍ തന്ന വ്യക്തിയെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് താരം. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരള്‍ സമ്മാനിച്ച വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്. ‘എനിക്ക് കരള്‍ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുൻപ് ജോസഫ് […]

‘ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീ പിന്‍ഭാഗത്ത് പിടിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

സ്വന്തം ലേഖിക കൊച്ചി: ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാൻ. ഫോട്ടോ എടുക്കുന്നതിനിടെ തന്നെ അനുവാദമില്ലാതെ ഒരു സ്ത്രീ മോശമായി സപര്‍ശിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്. അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നടൻ പറയുന്നത്. കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രായമായ സ്ത്രീകളില്‍ നിന്നാണ് അധികവും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തില്‍ വെച്ച്‌ ഒരു ആന്റി എന്റെ പിൻഭാഗത്ത് അമര്‍ത്തി പിടിച്ചു. ഫോട്ടോക്ക് പോസ് […]

അ‍‍ഡ്ജസ്റ്റുമെന്റുകളോട് നോ പറഞ്ഞാൽ സിനിമകൾ ലഭിക്കാതെയാവും; യെസ് പറഞ്ഞാൽ നായികയാവാം; ഇപ്പോൾ അഡ്ജസ്റ്റുമെന്റിന് തയ്യാറാണോ എന്ന ചോദ്യമില്ല, കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്; നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ച് പൊളിച്ച് പോകാമെന്ന് പറയും; എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചു; സിനിമയിലെ മോശം അനുഭവം പങ്കുവെച്ച്‌ സാധിക

സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. തുടക്ക കാലത്ത് താൻ സിനിമകൾ വേണ്ടെന്ന് വെക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോൾ സാധിക. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ […]

‘സീരിയലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു’; കഴിഞ്ഞ അഞ്ച് വർഷമായി എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുന്നു ; അവനില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് എനിക്ക് അറിയില്ല ; ജീവിതത്തിലെ പ്രയാസകരമായ നിമിഷത്തെ കുറിച്ച് നടി പ്രവീണ

സ്വന്തം ലേഖകൻ ലോകത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയ ഒരു ആശയമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഗുണപരമായ ഒട്ടേറെ കാര്യങ്ങളാണ് ഈ പ്ലാറ്റ് ഫോം ജനങ്ങള്‍ക്ക് നല്‍കുന്നത്. നിരവധിയാളുകളുടെ ജീവിതമാർഗ്ഗമായും ഇന്ന് സാമുഹ്യ മാധ്യമങ്ങള്‍ മാറി കഴിഞ്ഞു. എന്നാല്‍ ഏതൊരു വസ്തുവിനേയും ആര്, എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഗുണവും ദോഷവും ഉണ്ടെന്നും ആർക്കും അറിയാം. സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന സിനിമാപ്രവർത്തകര്‍ ഒട്ടേറെയാണെന്ന് നടി പ്രവീണ. മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് […]

നട്ടെല്ലിലെ സ്‌ക്രൂകളും പ്ലേറ്റുകളുമെല്ലാം നീക്കം ചെയ്തു, ഇനി മറ്റൊരു സര്‍ജറി കൂടി നടത്തേണ്ടി വരും: ‘ആരോ​ഗ്യം വളരെ മോശമാണ്, മാനസികമായും തളർന്നു ; നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി നടി കല്യാണി

സ്വന്തം ലേഖകൻ കൊച്ചി: നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി നടി കല്യാണി രോഹിത്. 2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ‘മുല്ലവള്ളിയും തേന്‍മാവും’, ‘പരുന്ത്’ എന്നീ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കല്യാണി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ”കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും ഞാന്‍ വളരെയധികം തളര്‍ന്നു. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍. 2016 ല്‍ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്. […]

പ്രണവ് ഒരു കുടുംബാംഗത്തെപ്പോലെ; തങ്ങളുടേത് സഹോദര ബന്ധം ; ഗോസിപ്പുകാരുടെ പ്രണയ കഥയേ പറ്റി തുറന്ന് പറഞ്ഞ് നടി കല്യാണി പ്രീയദർശൻ !

സ്വന്തം ലേഖകൻ പ്രണവ് മോഹൻലാലിനെക്കുറിച്ച് കല്യാണി പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രണവ് ഒരു കുടുംബാംഗത്തെപ്പോലെയാണെന്നും തങ്ങളുടേത് സഹോദര ബന്ധമാണെന്നും കല്യാണി പ്രിയദർശൻ പറയുന്നു. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘‘കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തബന്ധമുണ്ട്. ഐ.വി.ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പമുണ്ടായിരുന്നത്. അപ്പു പഠിച്ചത് ഊട്ടിയിലായതുകൊണ്ട് അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. പക്ഷേ അത് ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും. അപ്പുവും കീര്‍ത്തിയും (കീർത്തി സുരേഷ്) അനിയും (അനി ഐ.വി. […]

ചിലർ പ്രണയത്തിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ പ്രണയം തന്നെ വെറുക്കും.; എന്റെ ജീവിതത്തിൽ പലരും എന്നെ നശിപ്പിച്ച് പുറത്തേക്ക് പോയിട്ടുണ്ട്; എന്നെ കരയാൻ പഠിപ്പിച്ചതവരാണ്, ആരോടും ദേഷ്യമില്ല: ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. തന്റെ ജീവിതത്തിൽ ബ്രേക്കപ്പിന് ശേഷമുണ്ടായ മാറ്റങ്ങളെ പറ്റിയും സ്വകാര്യ ജീവിതത്തെയും പറ്റിയുമുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ദിയ. ചെറുപ്പം മുതൽ താൻ ഒരു പ്രേമരോഗിയാണെന്നും ഒരുപാട് പേരെ സ്നേഹിക്കാൻ തയാറാണെന്നും ദിയ പറഞ്ഞു. ‘എത്ര പേർ എന്നെ സ്നേഹിച്ചതിന് ശേഷം വിട്ടുപോയാലും പ്രണയിക്കാനൊന്നും എനിക്ക് പേടിയില്ല. ചിലർ പ്രണയത്തിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ പ്രണയം തന്നെ വെറുക്കും. എന്നാൽ എനിക്ക് അങ്ങനെയല്ല. എന്റെ ജീവിതത്തിൽ പലരും എന്നെ നശിപ്പിച്ച് പുറത്തേക്ക് […]