“കെട്ടുകാഴ്ച്ച”യുമായി സുരേഷ് തിരുവല്ല;   ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ കുടുംബബന്ധങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു

“കെട്ടുകാഴ്ച്ച”യുമായി സുരേഷ് തിരുവല്ല; ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ കുടുംബബന്ധങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു

സ്വന്തം ലേഖിക

കോട്ടയം: കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ “കെട്ടുകാഴ്ച” യുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു.

ഒരേസമയം മനുഷ്യന്റെ വൈവിധ്യമുഖങ്ങൾ കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാണ് കെട്ടുകാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു.

ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്‌റ്റുഡിയോ – ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ.