കാത്തിരിപ്പിന് വിരാമം…! 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിൽ 200 ദിവസത്തെ ഷൂട്ടിംഗ്; ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്….

സ്വന്തം ലേഖിക കൊച്ചി: ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്. രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദാണ്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്‌എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം […]

ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു…..!

സ്വന്തം ലേഖിക കോട്ടയം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു. സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ […]

ലണ്ടനിൽ സിനിമാ ഷൂട്ടിംഗിനെത്തിയ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി; പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു

സ്വന്തം ലേഖിക ലണ്ടൻ: ലണ്ടനിൽ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുകെ മലയാളികൾ നിർമാതാക്കളായ ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിൽ അഭിനയിക്കാനായാണ് ജോജു ജോർജ്ജ് യൂകെയിലെത്തിയത്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടൻ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടന്ന വള്ളംകളിയിലും പങ്കെടുത്തിരുന്നു. ലണ്ടനിൽ പോക്കറ്റടിയും മോഷണ വാർത്തയും നിത്യ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ ഒരു മലയാളി സെലിബ്രിറ്റി മോഷണത്തിന് ഇരയായി വാർത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ പേഴ്‌സുകളും ഫോണുകളും ബാഗുകളും […]

കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരും ഉലകും…! ഓണം ആഘോഷിച്ച്‌ സദ്യയുണ്ട് നയന്‍താരയും വിഘ്നേഷും; ഇരട്ടക്കുട്ടികളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക ചെന്നൈ: ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച്‌ നയൻതാരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം. ഇവിടെ ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഓണാശംസകള്‍’ എന്നും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ വിവാഹിതരായ ഇരുവരും ഒക്‌ടോബറിലാണ് തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളില്‍ മക്കളുമൊത്തുള്ള ചിത്രങ്ങള്‍ […]

അവാർഡ് പ്രതീക്ഷിച്ചില്ല, സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷമായല്ലോ.. ഇതൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയത്; പക്ഷേ ദേശീയ പുരസ്‌കാരം കഴിഞ്ഞില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു ; പ്രത്യേക ജൂറി പരാമർശത്തിന്റെ നിറവിൽ ഇന്ദ്രൻസ്

സ്വന്തം ലേഖകൻ പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരമാണ് ഇതെന്ന് ദേശീയ അവാർ‍ഡിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ ഇന്ദ്രൻസ്. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഹോമിന് പ്രേക്ഷകർ എന്നേ പുരസ്‌കാരം നൽകിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് രണ്ടു വർഷമായതുകൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയതെന്നും ദേശീയ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞുപോയന്നാണ് ഓർത്തിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു ‘‘അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. പ്രപഞ്ചത്തിൽ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരും കിട്ടാത്തപ്പോൾ വിഷമം തോന്നും. അവാർഡ് പ്രതീക്ഷിച്ചില്ല, സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷമായല്ലോ […]

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്ന് സംവിധായകന്‍; അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കൂടാതെ അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ ഹര്‍ജി ഹെെക്കോടതി തള്ളിയിരുന്നു. ഹെക്കോടതി ഹര്‍ജിക്കാരൻ ഉന്നയിച്ച കാര്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹര്‍ജിയില്‍ കെെകൊണ്ടതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. ജൂറി അംഗങ്ങള്‍ തന്നെ പുരസ്കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച്‌ […]

“കെട്ടുകാഴ്ച്ച”യുമായി സുരേഷ് തിരുവല്ല; ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ കുടുംബബന്ധങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു

സ്വന്തം ലേഖിക കോട്ടയം: കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ “കെട്ടുകാഴ്ച” യുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. ഒരേസമയം മനുഷ്യന്റെ വൈവിധ്യമുഖങ്ങൾ കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാണ് കെട്ടുകാഴ്ച. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു. ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് […]

‘എനിക്ക് കരള്‍ തന്നത് ജോസഫാണ്.. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം; ബാല ചേട്ടൻ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടും’; കരള്‍ നല്‍കിയ വ്യക്തിയെ പരിചയപ്പെടുത്തി നടന്‍ ബാല

സ്വന്തം ലേഖകൻ  കരള്‍ രോഗം മൂര്‍‌ച്ഛിച്ച്‌ ചികിത്സയിലായിരുന്നു നടൻ ബാല. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ബാലയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോഴിതാ തനിക്ക് കരള്‍ തന്ന വ്യക്തിയെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് താരം. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരള്‍ സമ്മാനിച്ച വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്. ‘എനിക്ക് കരള്‍ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുൻപ് ജോസഫ് […]

‘ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീ പിന്‍ഭാഗത്ത് പിടിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

സ്വന്തം ലേഖിക കൊച്ചി: ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാൻ. ഫോട്ടോ എടുക്കുന്നതിനിടെ തന്നെ അനുവാദമില്ലാതെ ഒരു സ്ത്രീ മോശമായി സപര്‍ശിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്. അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നടൻ പറയുന്നത്. കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രായമായ സ്ത്രീകളില്‍ നിന്നാണ് അധികവും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തില്‍ വെച്ച്‌ ഒരു ആന്റി എന്റെ പിൻഭാഗത്ത് അമര്‍ത്തി പിടിച്ചു. ഫോട്ടോക്ക് പോസ് […]

അ‍‍ഡ്ജസ്റ്റുമെന്റുകളോട് നോ പറഞ്ഞാൽ സിനിമകൾ ലഭിക്കാതെയാവും; യെസ് പറഞ്ഞാൽ നായികയാവാം; ഇപ്പോൾ അഡ്ജസ്റ്റുമെന്റിന് തയ്യാറാണോ എന്ന ചോദ്യമില്ല, കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്; നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ച് പൊളിച്ച് പോകാമെന്ന് പറയും; എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചു; സിനിമയിലെ മോശം അനുഭവം പങ്കുവെച്ച്‌ സാധിക

സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. തുടക്ക കാലത്ത് താൻ സിനിമകൾ വേണ്ടെന്ന് വെക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോൾ സാധിക. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ […]