‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്. കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം […]

നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.

ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും നടൻ ദിലീപ് പുറത്തായത്. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ശത്രുത നിലനിൽക്കുന്നുണ്ട് എന്നത് സിനിമാ ലോകത്തിന് അകത്തും പുറത്തും പരസ്യമായ കാര്യമാണ്. കേസിൽ ആരോപണങ്ങളുടെ മുന ദിലീപിന് നേർക്ക് തിരിഞ്ഞപ്പോഴും ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളികേസിൽ പ്രതി ചേർക്കപ്പെമ്പോൾ അമ്മയുടെ […]

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ശനിയാഴ്ച രഹസ്യ ചർച്ച നടത്തിയിരുന്നു. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്. ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ […]

ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ ടീസര്‍ കാണാം

ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം നഷ്ടമായത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വഴിതുറന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള […]

വിശ്വഗുരു സിനിമയുടെ ഗിന്നസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ ജോലികളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിശ്വഗുരുവിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിനിമയുടെ തിരക്കഥ മുതൽ എല്ലാ ജോലികളും 51 മണിക്കൂറും രണ്ടു മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ചലച്ചിത്ര പ്രവർത്തകർക്കു പുറമേ തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.രാജീവ്, സെക്രട്ടറി സതീഷ് ബാബു, […]

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

  വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം ആയ ‘ദ നണ്‍ ‘ന്റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു അമേരിക്കന്‍ സാങ്കല്‍പ്പിക ഹൊറര്‍ ചിത്രമാണ് ‘ദ നണ്‍’. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദ നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി (ദ ഹാലോ)യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാന്‍, പീറ്റര്‍ സഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിർഭരമായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം… ജീവിതം നമുക്ക് പലപ്പോഴും സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടാകും. മേജർ രവിയുടെ 60-ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും […]