മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിൽ വീണു: നടി അർച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക്

മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിൽ വീണു: നടി അർച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചി മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിലേയ്ക്ക് അടർന്നു വീണു. നടി അർച്ചനകവി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒഴിവായത് വൻ ദുരന്തം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അർച്ചന അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്.
കൊച്ചി മെട്രോയുടെ താഴെയുള്ള റോഡിൽ കൂടെ സഞ്ചരിക്കുമ്പോഴാണ് കോൺക്രീറ്റ് സ്ലാബ് അടർന്നുവീണതെന്ന് അർച്ചന പരാതിപ്പെട്ടു.
സംഭവത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു. പോലീസും കൊച്ചി മെട്രോ അധികൃതരും സംഭവത്തിൽ ഇടപെടണമെന്നും ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അർച്ചന വ്യക്തമാക്കിയിട്ടുണ്ട്.
അപകടവിവരം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ട് അർച്ചന. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പോലുള്ള സംഭവങ്ങൾ ഇനിയാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അർച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.