അജിതൻ്റെ പുതിയ ചിത്രം “വരാൽ ” ചിത്രീകരണമാരംഭിക്കുന്നു

അജയ് തുണ്ടത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച “നല്ല വിശേഷം ” എന്ന ചിത്രത്തിന് ശേഷം അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരാൽ എന്ന് പേരിട്ടു. പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ താരത്തിനൊപ്പം നല്ല വിശേഷത്തിലെ നായകൻ ശ്രീജി ഗോപിനാഥൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു – മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ് കെ വില്വൻ, അജയൻ കടനാട് എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് വിനു തോമസ്, സുജിത് നായർ എന്നിവരാണ്: ഗാനരചന – സന്തോഷ് […]

പരോളിന് ശേഷം അജിത് പൂജപ്പുര രചന നിർവ്വഹിക്കുന്ന ‘ഏഴാം വാർഡ് ‘ഉടൻ

അജയ് തുണ്ടത്തിൽ  അത്യപൂർവ്വമായ ബോംബേ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്ലഡ് ഗ്രൂപ്പിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥയുമായി “ഏഴാം വാർഡ്” എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘പരോൾ ‘ ആയിരുന്നു അജിത്തിന്റെ രചനയിൽ ഇറങ്ങിയ മുൻചിത്രം. നവാഗതനായ ബിജു നാരായണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കിയാണീ ചിത്രം നിർമ്മിക്കുന്നത്. നായകനും നായികയും പുതുമുഖങ്ങളാണ്, സംഗീതം – നൗഫൽ പി ഉള്ള്യേരി, ഗാനരചന – രേഖാ സുധീർ, നൗഫൽ പി ഉള്ള്യേരി  പിആർ […]

മീഡിയാസിറ്റി -പി സുകുമാരൻ മികച്ച പി ആർ ഓ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

തിരുവനന്തപുരം: മീഡിയാസിറ്റി പി സുകുമാരൻ നല്കുന്ന മികച്ച പി ആർ ഒ മാർക്കുള്ള അവാർഡ് അജയ് തുണ്ടത്തിലിന്. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. മുൻ തുറമുഖ വികസന വകുപ്പ് മന്ത്രി സുരേന്ദ്രൻ പിള്ള ആദ്ധക്ഷ്യം വഹിച്ചു. ഫെഫ്കയിലെ പി ആർ ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കൂടിയാണ് അജയ്.

‘സഹോ’ യുടെ ടീസർ എത്തി, ബാഹുബലിക്ക് ശേഷം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി പ്രഭാസ്

സ്വന്തം ലേഖിക ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസർ എത്തി. ഹിന്ദി- തമിഴ്- തെലുങ്കു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഒരു മിനിറ്റും 39 സെക്കന്റുമുള്ള ടീസറിൽ കാണികളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നിന്റെ പൂരമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ രംഗങ്ങൾ.സാഹോയിലുടെ രണ്ട് വർഷത്തിന് ശേഷം വീണ്ടും ബോക്‌സോഫീസിൽ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം […]

സാരി ഉടുത്തു വരണമെന്ന് പറഞ്ഞു വീട്ടിലെത്തിയപ്പോൾ ബെഡ്‌റൂമിലേക്ക് ക്ഷണിച്ചു, ചതി മനസ്സിലായപ്പോൾ ഓടി രക്ഷപ്പെട്ടു : നടി ശാലു ശ്യാമു

സ്വന്തം ലേഖിക ചെന്നൈ: വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ആരോപണത്തിൽ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല.ഓഫീസല്ല, മറ്റൊരിടമാണെന്നും, ചിത്രത്തിൻറെ ഓഡിഷന് സാരിയുടുത്ത് വരാൻ എന്നോട് പറഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയിൽ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തിൽ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാൻ ഇറങ്ങിയത്. എന്നാൽ അവിടെ എത്തിയപ്പോൾ അത് അയാളുടെ വീടാണെന്ന് […]

‘രൗദ്രം’ ;കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജൂലായിൽ തിയേറ്ററുകളിലെത്തുന്നു

സ്വന്തം ലേഖകൻ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു. രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലായിൽ തിയേറ്ററുകളിലെത്തും . നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. രൺജി പണിക്കരും കെ.പി.എ.സി ലീലയുമാണ് രൗദ്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടിൽ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് കഴിഞ്ഞ പ്രളയ സമയത്തായിരുന്നു. ബാക്കി ഭാഗങ്ങൾ സിനിമയ്ക്കുവേണ്ടി പുനസൃഷ്ടിക്കുയായിരുന്നുവെന്നും ജയരാജ് പറഞ്ഞു.പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ.സുരേഷ് കുമാർ മുട്ടത്താണ് രൗദ്രം നിർമ്മിച്ചിരിക്കുന്നത്. […]

ട്യൂമറിനെതിരായ പോരാട്ടത്തിൽ വീണ്ടും വീണുപോയി : നടി ശരണ്യ ശശി

സ്വന്തം ലേഖകൻ സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ശരണ്യ ശശി. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരം കൂടിയാണ് ഇവർ. നാളുകൾക്ക് മുൻപ് താരം ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. വിദഗദ്ധ ചികിത്സയ്ക്ക് ശേഷം തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വിവരം പങ്കുവെച്ച് താരമെത്തിയിരുന്നു. അസുഖം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലാക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാവുന്ന തരത്തിലുള്ള പോസ്റ്റുമായെത്തിയിട്ടുള്ളത്. അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോവുന്നതെന്നും താരത്തെ സഹായിക്കണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിനേത്രിയായ സീമ […]

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്വന്തംലേഖിക   മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇന്ന് പത്ത് മണിക്ക് മാമാങ്കത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ തുടങ്ങുന്നത്. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. 16, 17 നൂറ്റാണ്ടുകളിൽ ഭാരതപുഴയുടെ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. അറബിക്, ചൈനീസ്, ഗ്രീക്ക്, ആഫ്രിക്കൻ വ്യാപാരികൾ വരെ എത്തിയിരുന്ന മാമാങ്കം […]

‘ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ളനാണയങ്ങളിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ‘ : അരുൺഗോപി

സ്വന്തംലേഖിക   സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി സംവിധായകൻ അരുൺഗോപി രംഗത്ത്. പാലാരിവട്ടം മേൽപ്പാലത്തെ ഗുരുതരമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് അരുൺഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. കടുത്ത ബ്ലോക്ക് കാരണം പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവുമെന്ന് അരുൺ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ‘ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം.പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം ഈ […]

അവശനിലയിൽ തെരുവിൽ കിടന്ന അനുജനെ കാണാൻ ചുള്ളിക്കാടെത്തി,വിവാദങ്ങൾ കെട്ടടങ്ങി

സ്വന്തംലേഖിക അവശ നിലയിൽ തെരുവിൽ നിന്നും അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരൻ ജയചന്ദ്രനെ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി സന്ദർശിച്ചു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കടത്തിണ്ണയിൽ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്. കാൻസർ രോഗിയായ ജയചന്ദ്രനെ സന്ദർശിക്കാൻ താൽപര്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞുവെന്നതാണ് വിവാദങ്ങൾക്ക് കാരണമായത് ഇതിന് പിന്നാലെയായിരുന്നു സന്ദർശനം.അതേസമയം, സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി. ഒരുമണിക്കുറോളം ചുള്ളിക്കാട് സഹോദരന്റെ അടുത്ത് ചിലവഴിച്ചു. സഹോദരനെ […]