വാവ സുരേഷ് വെള്ളിത്തിരയിലേക്ക് ; കാളാമുണ്ടൻ സിനിമയുടെ പൂജ നടന്നു ; പൂജാ വിശേഷങ്ങൾ അറിയാം 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടൻ സംവിധാനം ചെയ്യുന്നത്. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. കാളാമുണ്ടൻ്റെ ഗാനരചന സംവിധായകൻ കലാധരൻ ആണ് നിർവഹിക്കുക. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. […]

ഒരുപാടു പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനം; കാലത്തിന് തോൽപ്പിക്കാനായിട്ടില്ല, പിന്നെയല്ലേ ഫോട്ടോഷോപ്പിന്!!; മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും; മേക്കപ്പില്ലാത്ത മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡിജിറ്റൽ തിരക്കഥയുടെ വഴി

സ്വന്തം ലേഖകൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും ഉള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. മമ്മൂട്ടിയുടെ നിരവധി ഫാന്‍ പേജുകള്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു നിമിഷ നേരം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയും, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്. മമ്മൂട്ടിയുടെ […]

മനുഷ്യ ബന്ധങ്ങളിലെ പുത്തൻ ജീവിത സാഹചര്യങ്ങളുടെ നേർകാഴ്ച്ചയുമായി “ഒറ്റമരം” ; നവംബർ 10ന് തിയറ്ററുകളിൽ എത്തും

സ്വന്തം ലേഖകൻ “ഒറ്റമരം” സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു. ബിനോയ്‌ വേളൂർ  രചനയും  സംവിധാനവും ഒരുക്കുന്ന ചിത്രം  നവംബർ 10ന് തീയറ്ററുകളിൽ എത്തും.മനുഷ്യ ബന്ധങ്ങളിലെ പുത്തൻ ജീവിത സാഹചര്യങ്ങളുടെ നേർകാഴ്ച്ചയാണ് ഈചിത്രമെന്ന് സംവിധായകൻ ബിനോയ്‌ വേളൂർ. സൂര്യ ഇവന്റ് ടീംമിന്റെ ബാനറിൽ അദേഹത്തിന്റെ രണ്ടാമത് ചിത്രമാണിത്. ബാബു നമ്പൂതിരി, കൈലാഷ്, സോമു മാത്യു, ഹരിലാൽ, കോട്ടയം പുരുഷൻ, സുനിൽ സക്കറിയ, സുരേഷ് കുറുപ്, ഡോ  അനീസ് മുസ്തഫ, നീന കുപ്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, പുതുമുഖം ഗായത്രി, ലക്ഷ്മി സുരേഷ്, മഞ്ജു ഷെറിൻ മാസ്റ്റർ മർഫി, […]

മമ്മൂട്ടിക്ക് പുതിയ എതിരാളിയോ…? ഏതാണീ ചുള്ളൻ ചെക്കൻ..’; സ്റ്റൈലിഷ് ലുക്കില്‍ ഇന്ദ്രൻസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….

കൊച്ചി: മലയാള സിനിമയില്‍ നിഷ്കളങ്കത്വം നിറഞ്ഞ അഭിനയതാവാണ്‌ ഇന്ദ്രൻസ്. നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരം ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നല്ല കിടിലൻ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കൂള്‍ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ടീഷര്‍ട്ടും പാന്റ്സും ധരിച്ച്‌ ഒരു യോ യോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്. 4 വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കാണ് ആരാധകരുടെ മനം കവര്‍ന്നത്. മനോരമ ആരോഗ്യം മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസ് […]

വീരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ 18 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; വീരപ്പന്‍റെ പേരില്‍ നടന്നത് ക്രൂരബലാത്സംഗങ്ങള്‍ ; വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു ; സംവിധാനം സിനിമാ താരം രോഹിണി

സ്വന്തം ലേഖകൻ ചെന്നൈ: ഭരണനേതൃത്വ ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. വീരപ്പന്‍റെ പേരില്‍ വാച്ചാത്തി ഗ്രാമത്തില്‍ നടന്നത് അതിക്രൂരമായ സംഭവം ആയിരുന്നു. വീരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ 18 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സംഭവവും ചെറുത്തുനില്‍പ്പും പിന്നീട് നടന്ന നിയമ പോരാട്ടങ്ങളുമൊക്കെയാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. സിനിമാ താരം രോഹിണിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് ചിത്രത്തിന് തിരക്കഥ […]

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടന്‍ കുണ്ടറ ജോണിയ്ക്ക് ഇന്ന് യാത്രാമൊഴി; സംസ്‌കാരം വൈകിട്ട് മൂന്നിന്

സ്വന്തം ലേഖകൻ കൊല്ലം: അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. ഇന്നലെ രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രി കൊല്ലം ബെൻസിയര്‍ ആശുപത്രിയില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ […]

ഐ.ഡി.എസ്.എഫ്.എഫ്.കെ വിന്നേഴ്സ് ഡോക്യൂമെന്ററി ദ്വിദിന ചലച്ചിത്ര മേള ഒക്ടോബർ 20, 21തീയതികളിൽ കോട്ടയത്ത്‌; പ്രദർശിപ്പിക്കുന്നത് ഏഴ് ചിത്രങ്ങൾ; പ്രവേശനം സൗജന്യം

കോട്ടയം : തിരുവനന്തപുരത്ത് നടന്ന 15-മത് രാജ്യാന്തര ഡോക്യൂമെന്ററി, ഹൃസ്വ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടുകയും മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപെടുകയും ചെയ്ത ഡോക്യൂമെന്ററി ചിത്രങ്ങളുടെ ദ്വിദിന ചലച്ചിത്ര മേള കോട്ടയത്ത്‌. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20,21തീയതികളിൽ കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും, കോളേജ് തീയേറ്ററിൽ നടത്തുന്ന” ഐ ഡി എസ് എഫ് എഫ് കെ വിന്നേഴ്സ് ഡോക്യൂമെന്ററി ചലച്ചിത്ര മേള”യിൽ 7ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മികച്ച ഡോക്യൂമെന്ററി പുരസ്‌കാരം നേടിയ “ലാൻഡ് ഓഫ് മൈ നെയിം ഡ്രീംസ്‌ […]

‘സേതുമാധവന്‍’ തല്ലിത്തോല്‍പ്പിച്ചിട്ടും തോല്‍ക്കാത്ത ‘പരമേശ്വരന്‍’; നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങൾ; എങ്ങനെ മറക്കും കുണ്ടറ ജോണിയെ…? എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ചില കഥാപാത്രങ്ങളിലൂടെ….

സ്വന്തം ലേഖിക കൊച്ചി: ഏത് അഭിനേതാക്കള്‍ക്കും കരിയറില്‍ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങള്‍ ചെയ്തവരെങ്കിലും അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിടീടത്തിലെയും അതിന്‍റെ തുടര്‍ച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മനുഷ്യന്‍റെ ഉള്ളറിയുന്ന ലോഹിതദാസിന്‍റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും ഉള്ളുള്ളവര്‍. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണന്‍ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹന്‍രാജിന്‍റെ കീരിക്കാടന്‍ ജോസിനെപ്പോലെ ഡാര്‍ഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റര്‍ ആര്‍ക്കുകളാണ് […]

നടൻ കുണ്ടറ ജോണി അന്തരിച്ചു; ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേപ്പടിയാൻ ആണ് അവസാനം അഭിനയിച്ച ചിത്രം. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.

ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രം; ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്

കൊച്ചി: വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയുകകൂടിയാണ് ഈ അവാർഡ് കൊണ്ട് […]