‘ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയറ്ററിലേയ്ക്ക്’ ; ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുബീൻ റൗഫ് 

സ്വന്തം ലേഖകൻ   ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ” ആരോമലിന്റെ ആദ്യത്തെ പ്രണയം” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ അയാൾ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാൻ കഴിയും. തീർത്തും പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്ഥമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. നായികയാകുന്നത് […]

പുലരും വരെ മദ്യപിച്ചു; ഫോൺ ഓഫ് ചെയ്‌തുവച്ച് മുറിയിൽ കിടന്നുറങ്ങി; ‘മമ്മൂക്കയെ പോലൊരു മഹാ നടൻ നൽകിയ അവസരം നഷ്ടപ്പെടുത്തി പ്രമുഖൻ നടൻ; മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഓർമ പുതുക്കി സാജു നവോദയ

എറണാകുളം : എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ നടന വിസ്‌മയം മമ്മൂട്ടി.നിരവധി മിമിക്രി കലാകാരന്മാർക്ക് സിനിമയിലേക്ക് അവസരം തുറന്നുകിട്ടാൻ മമ്മൂട്ടി കാരണവുമായിട്ടുണ്ട്. മലയാള മിമിക്രി രംഗത്തുനിന്ന് ചലച്ചിത്ര മേഖലയിലേക്ക് സജീവമായവർക്കെല്ലാം മമ്മൂക്കയെ കുറിച്ച് പറയാൻ നൂറ് നാവാണ്.സാജു നവോദയ(പാഷാണം ഷാജി), തങ്കച്ചൻ വിതുര, നോബി, അസീസ് നെടുമങ്ങാട് എന്നിങ്ങനെ നിരവധി കലാകാരന്മാരെ പല കഥാപാത്രങ്ങള്‍ക്കായി മമ്മൂക്ക സംവിധായകരോട് നിർദേശിച്ചിട്ടുണ്ട്. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അത്തരമൊരു ഓർമ പുതുക്കുകയാണ് സാജു നവോദയ. മമ്മൂക്കയോടൊപ്പം സാജു നവോദയ മുഴുനീള വേഷം കൈകാര്യം ചെയ്‌ത ചിത്രങ്ങളിൽ ഒന്ന് ‘ഭാസ്‌കർ […]

ഉണ്ണിക്കണ്ണനായി മഹാലക്ഷ്മി; ആശംസയും വീഡിയോയുമായി കാവ്യ മാധവൻ

നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർ‍ണശബളമായ ഘോഷയാത്രകൾ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യ മാധവൻ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വീഡിയോ ആണിത്. കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.  

72 ന്റെ നിറവിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി ; ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം വമ്പന്‍ ഹിറ്റിലേക്ക്…

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറി. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം പരിപാടിക്ക് മികച്ച പിന്തുണ. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫയര്‍ അസോ. ഇന്റര്‍നാഷണല്‍ […]

ഞാൻ ചോരയാണ് ഛർദിക്കുന്നത്; മകൻ വിളിച്ചിട്ടും ആ വൈദ്യൻ ഫോൺ എടുത്തില്ല; ഒടുവിൽ: കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ പറ്റിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ സലിം കുമാർ

സ്വന്തം ലേഖകൻ  കൊച്ചി: കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ പറ്റിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ സലിം കുമാർ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് അടുത്ത ചികിത്സാമാർഗം എന്നറിഞ്ഞ തന്നെ വൈദ്യന്മാരുടെ അടുത്ത് ഒരു സുഹൃത്താണ് കൊണ്ടുപോയതെന്ന് സലിം കുമാർ പറയുന്നു. ബാലയും താനുമുള്‍പ്പെടെ പലരും മരണം തൊട്ടുമുന്നില്‍ക്കാണുന്ന സമയത്താണ് ആശുപത്രിയില്‍ എത്തുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു. സ്വന്തം അനുഭവത്തിന്റെ കഥയാണ് തനിക്കുപറയാനുള്ളത്. എവിടെയൊക്കെ പ്രസംഗിച്ചാലും ഇനി ഇതിനേക്കുറിച്ച്‌ പറയുമെന്നും താൻ അനുഭവിച്ചതുപോലെ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും സലിംകുമാര്‍ പറഞ്ഞു. കൊച്ചി […]

‘ക്ലാസിലെ ഏറ്റവും മോശം കുട്ടി’ ; ടീച്ചര്‍ മാത്രമാണ് തന്നെ മനസിലാക്കിയത് ; അദ്ധ്യാപികയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് അല്ലു അർജുൻ

അദ്ധ്യാപകദിനത്തില്‍ അദ്ധ്യാപികയ്ക്ക് ഒപ്പമുള്ള അല്ലു അര്‍ജുന്റെ വീഡിയോ വൈറലാവുന്നു. ബിഹൈൻഡ്‌വുഡ്സ് ഗോള്‍ഡ്‌ ഐക്കണ്‍ 2023 ചടങ്ങില്‍ വെച്ച് തന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച അംബിക രാമകൃഷ്ണന്‍ എന്ന ടീച്ചറുമായി അല്ലു അര്‍ജുന്‍ വേദി പങ്കിട്ട വീഡിയോയാണ് വൈറലാവുന്നത്. വിദ്യാഭാസകാലത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച ടീച്ചര്‍ എന്നാണ് അല്ലു അര്‍ജുന്‍ അംബിക ടീച്ചറെ വിശേഷിപ്പിച്ചത്. താന്‍ വളരെ മോശം വിദ്യാര്‍ത്ഥി ആയിരുന്നെങ്കില്‍പ്പോലും ‘ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടാവും, ആ കഴിവ് നാം തിരിച്ചറിയുന്ന ദിവസം നാം ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങും’ എന്നു പറഞ്ഞ് പ്രചോദനം നല്‍കിയ ഒരേയൊരു ടീച്ചര്‍ […]

‘കാത്തിരിക്കാൻ വയ്യ’ ; ഇന്ത്യയ്ക്ക് പകരം ഭാരത് : പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി: ഇന്ത്യയ്ക്ക് പകരം ഭാരത് നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് സോഷ്യ‌ൽ മീഡിയയിൽ ചർച്ചയാകുന്നു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ‘ഭാരതം’ വിഷയം വലിയ വിവാ​ദങ്ങൾ സൃഷ്ടിക്കുന്നിതിനിടെയാണ് നടന്റെ പോസ്റ്റും ശ്രദ്ധ നേടുന്നത്. ‘കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ചും എതി‍ർത്തും നിരവധി കമന്റുകളും എത്തി. ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് […]

നടൻ ടൊവീനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു;​ ചിത്രീകരണം നിർത്തിവെച്ചു; ഒരാഴ്ച വിശ്രമം നിര്‍ദേശിച്ച് ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരാഴ്ച വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുതരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്ബാവൂരിനടുത്ത് മാറമ്ബള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഭാവന നായികയായി എത്തുന്ന ചിത്രത്തില്‍ സൗബിൻ ഷാഹിര്‍, ധ്യാൻ […]

കാത്തിരിപ്പിന് വിരാമം…! 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിൽ 200 ദിവസത്തെ ഷൂട്ടിംഗ്; ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്….

സ്വന്തം ലേഖിക കൊച്ചി: ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്. രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദാണ്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്‌എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം […]

ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു…..!

സ്വന്തം ലേഖിക കോട്ടയം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു. സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ […]