വീരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ 18 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; വീരപ്പന്‍റെ പേരില്‍ നടന്നത് ക്രൂരബലാത്സംഗങ്ങള്‍ ; വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു ; സംവിധാനം സിനിമാ താരം രോഹിണി

വീരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ 18 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; വീരപ്പന്‍റെ പേരില്‍ നടന്നത് ക്രൂരബലാത്സംഗങ്ങള്‍ ; വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു ; സംവിധാനം സിനിമാ താരം രോഹിണി

സ്വന്തം ലേഖകൻ

ചെന്നൈ: ഭരണനേതൃത്വ ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. വീരപ്പന്‍റെ പേരില്‍ വാച്ചാത്തി ഗ്രാമത്തില്‍ നടന്നത് അതിക്രൂരമായ സംഭവം ആയിരുന്നു.

വീരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ 18 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സംഭവവും ചെറുത്തുനില്‍പ്പും പിന്നീട് നടന്ന നിയമ പോരാട്ടങ്ങളുമൊക്കെയാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ താരം രോഹിണിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥ പറയുന്ന ചിത്രം വിപുലമായ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ആദവൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വീരപ്പൻ വേട്ടയ്ക്കിടെ ദൗത്യസംഘം ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കാൻ ഉത്തരവിടുകയും ചെയ്തിതിരുന്നു.

വീരപ്പനെ തേടി ധര്‍മ്മപുരി ജില്ലയിലെ വച്ചാത്തിയിലെത്തിയ ദൗത്യസംഘം ഗ്രാമം വളഞ്ഞാണ് അന്ന് അതിക്രമം നടത്തിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച്‌ ഗോത്ര കുടിലുകള്‍ തകര്‍ത്ത സംഘം യുവതികളെ ഫോറസ്റ്റ് ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 യുവതികളാണ് അന്ന് പീഡനത്തിനിരയായത്. നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട അതിക്രമത്തിനെതിരെ സി.പി.എം നല്‍കിയ പൊതുതാത്പര്യ ഹരജി ജയലളിത സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

സി.ബി.ഐ അന്വേഷിച്ച കേസില്‍ 2011ല്‍ പ്രത്യേക കോടതി ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥര്‍ പ്രതികളാണെന്ന് വിധിച്ചു. ബലാത്സംഗം ചെയ്ത 17 ഉദ്യോഗസ്ഥര്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. പ്രതികളില്‍ 54 പേര്‍ വിചാരണക്കാലയളവില്‍ മരണപ്പെട്ടിട്ടുണ്ട്.