എന്തു പ്രശ്നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്ന ആള്; വളരെ ബോള്‍ഡ് ആയ പെണ്‍കുട്ടിയെന്ന് കൂട്ടുകാര്‍; രഞ്ജുഷ ഈ ലോകത്തോട് വിട പറയാൻ തീരുമാനിച്ചത് പിറന്നാള്‍ ദിവസം; സിനിമ-സീരിയല്‍ താരത്തിന്റെ വേര്‍പാടില്‍ വേദനയോടെ ഉറ്റവര്‍….!
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷയുടെ മരണത്തില്‍ ഉറ്റവരെല്ലാം ഞെട്ടലിലാണ്. അടുത്ത് ഇടപഴകിയിരുന്നവരെല്ലാം കണ്ണീരടക്കാൻ പാടുപെടുന്നു. ഒപ്പം ചോദിക്കുന്നു, എന്തിനാണ് അവള് ഈ കടുംകൈ കാട്ടിയത്? വളരെ തന്റേടമുള്ള പെണ്‍കുട്ടിയെന്നാണ് രഞ്ജുഷയെ കുറിച്ച് എല്ലാവരും പറയുന്നത്. സാമ്ബത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി. എന്തു പ്രശ്നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്ന ആളാണ് രഞ്ജുഷയെന്ന് സീരിയല്‍ രംഗത്തെ ഉറ്റ സുഹൃത്തുക്കള്‍ പറയുന്നു. ഇന്ന് 35ാം പിറന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ് രഞ്ജുഷ ജീവൻ വെടിയാൻ തീരുമാനിച്ചതെന്നതും കൂട്ടുകാരെ വേദനിപ്പിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റില്‍ […]